റോയല്‍ ഫോകസ്‌ലൈന്‍ എഫ്‌സി; ഇംതിയാസ് ബങ്കാളത്ത് നയിക്കും
റിയാദ്: റോയല്‍ ഫോകസ്‌ലൈന്‍ ഫുട്‌ബോള്‍ ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ദിറാബിലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അര്‍ഷദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ആദില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഇംതിയാസ് ബങ്കാളത്ത് (പ്രസിഡന്റ്), ഇര്‍ഷാദ് മലാപറമ്പില്‍ (വൈസ് പ്രസിഡന്റ്), അര്‍ഷാദ് റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), ആദില്‍ ഷെഹനാഫ്, മുഹമ്മദ് (ജോ. സെക്രട്ടറിമാര്‍), ജിഷു കാഞ്ഞിരാല (ഫിനാന്‍സ് സെക്രെട്ടറി), സനദ് അക്തര്‍ (ജോയിന്റ് ട്രഷറര്‍), […]













