Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

Riyadh Bureau

gulf, saudi

നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്തു കെഇഎഫ് ‘സ്റ്റാര്‍ട്ട് അപ് ബ്ലൂ പ്രിന്റ്’

റിയാദ്: നിക്ഷേപ സാധ്യതകളും സംരംഭകര്‍ക്കാവശ്യമായ സവിശേഷ ഗുണങ്ങളും ചര്‍ച്ച ചെയ്ത് കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍. സ്റ്റാര്‍ട്ട് അപ് ബ്ലൂ പ്രിന്റ് എന്ന പേരിലായിരുന്നു പരിപാടി. മലാസ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പരിപാടിയില്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. പാനല്‍ ചര്‍ച്ചക്കു പുറമെ ട്രയ്‌നര്‍ അമ്മാര്‍ മലയില്‍ പ്രസന്റേഷനും അവതരിപ്പിച്ചു. നൂറ്റി അന്‍പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. സംരഭത്വത്തിന്റെ ശാസ്ത്രീയ വശങ്ങളും ബ്രാന്‍ഡ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംരംഭകന് ദീര്‍ഘ വീക്ഷണം, […]

gulf, saudi

കെഎംസിസി ‘കെയ്‌സന്‍’ ഫുട്‌ബോള്‍: ഉദുമ മണ്ഡലം ചാമ്പ്യന്‍

റിയാദ്: അതിശൈത്യം വരിഞ്ഞുമുറുക്കിയ പ്രതിരോധവും കോങ്ങാടന്‍ കരുത്തിന്റെ ഉശിരും തകര്‍ത്ത് ഉദുമയുടെ തേരോട്ടം അവസാനിച്ചപ്പോള്‍ ഗോള്‍ 4-0. കെഎംസിസി റിയാദ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ‘കെയ്‌സന്‍’ ത്രൈമാസ ക്യാമ്പയിന്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ഓരോ നിമിഷവും ആവേശം നിറഞ്ഞതായിരുന്നു. നിയോജക മണ്ഡലം അടിസ്ഥാനമാക്കി കളത്തിലിറങ്ങിയ 16 ടീമുകളെ പിന്നിലാക്കിയാണ് ഉദുമ മണ്ഡലം ചാമ്പ്യന്‍മാരായത്. അര്‍ധ രാത്രി 12.20ന് ഫൈനല്‍ മത്സരം ആരംഭിച്ചു. പതിനൊന്നാം മിനുട്ടില്‍ ഉദുമയുടെ ഷാഷി ആദ്യ ഗോള്‍ നേടി. പത്തൊന്‍പതാം മിനുട്ടില്‍ അര്‍ഷദിന്റെ ഉശിരന്‍

gulf, saudi

പതിനാറിന്റെ മൊഞ്ചില്‍ ‘ഖല്‍ബാണ് മഞ്ചേരി’

റിയാദ്: മഞ്ചേരി വെല്‍ഫേര്‍ അസോസിയേഷന്‍ പതിനാറാം വാര്‍ഷികം ‘ഖല്‍ബാണ് മഞ്ചേരി’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാലിഹ് സി കെ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളന ത്തില്‍ ശിഹാബ് കോട്ടൂക്കാട് മുഖ്യാഥിതിയായിരുന്നു. അബ്ദുല്‍ റസാഖ് എന്ന കുഞ്ഞിപ്പ, അലവി പുതുശ്ശേരി എന്നിവരെ ആദരിച്ചു. മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഫൈസല്‍ അമ്പലക്കാടന്‍, ഹാരിസ് തലാപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബഷീര്‍ വല്ലാഞ്ചിറ സ്വാഗതവും മുഖ്യ രക്ഷാധികാരി മുരളി വേട്ടേക്കോട്

gulf, saudi

കെഎംസിസി മലപ്പുറം നോര്‍ക്ക കാര്‍ഡ് വിതരണം

റിയാദ്: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നോര്‍ക്ക കാര്‍ഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ല കെഎംസിസിയുടെ സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ ‘ദ വോയേജി’ ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെല്‍പ് ഡെസ്‌ക് വഴി അംഗത്വം എടുത്തവര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് മഞ്ചേരി മണ്ഡലം നോര്‍ക്ക കോഡിനേറ്റര്‍ ആസാദ് പാണ്ടിക്കാടിന് കാര്‍ഡുകള്‍ കൈമാറി

gulf, saudi

ബെസ്റ്റ് വേ കലണ്ടര്‍ പ്രകാശനം

റിയാദ്: ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബത്ഹയില്‍ നടന്ന ചടങ്ങില്‍ ബിപിഎല്‍ കാര്‍ഗോ ജനറല്‍ മാനേജര്‍ സിറാജ് ബെസ്റ്റ് വേ നാഷണല്‍ പ്രസിഡന്റ് അസ്‌ലം പാലത്തിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നാസര്‍ പൂനൂര്‍, സിദ്ദീഖ് എടക്കര, അമീന്‍ അസ്‌ലം, നിയാസ്, ഷാനിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മലയാളി ഡ്രൈവര്‍മാരുടെ സാമൂഹിക, സംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമാണ് ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി.

gulf, saudi

സ്‌നേഹ സന്ദേശം വിളംബരം ചെയ്തു വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: കരുതലിന്റെ കരങ്ങള്‍ ചേര്‍ത്തു പിടിച്ചും സ്‌നേഹത്തിന്റെ സന്ദേശം വിളംബരം ചെയ്തും പുതു വര്‍ഷത്തെ വരവേറ്റ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്രിസ്മസും ആഘോഷിച്ചു. കേക്ക് മുറിച്ചു മധുരം വിതരണം ചെയ്താണു ആഹഌദം പങ്കുവെച്ചത്. വിവിധ കലാപരിപാടികളും അരങ്ങേറി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ തുടങ്ങി റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. സജിന്‍

gulf, saudi

‘ഒരുമിച്ചു വളരാന്‍’ കാല്‍പ്പന്തുത്സവം; 2034നെ വരവേല്‍ക്കാനൊരുങ്ങി സൗദി

രാജ്യാന്തര ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥ്യം അരുളാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. നാലു വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ ഇരുപത്തിയഞ്ചാമത് എഡിഷന്‍ 2034ല്‍ അരങ്ങേറും. ‘ഒരുമിച്ചു വളരുന്നു’ എന്നതാണ് സൗദി അറേബ്യ വേള്‍ഡ് കപ്പ് പ്രചാരണങ്ങള്‍ക്കു നല്‍കിയിട്ടുളള മുദ്രാവാക്യം. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്‍ ആഘോഷങ്ങളോടെയാണ് രാജ്യം എതിരേറ്റത്. സൗദിയുടെ വികസന കുതിപ്പിനും സാമ്പത്തിക മുന്നേറ്റത്തിനും രാജ്യത്തിനു ലഭിച്ച ആതിഥേയത്വം കൂടുതല്‍ ഊര്‍ജ്ജം സമ്മാനിക്കും. പത്തു വര്‍ഷങ്ങള്‍ക്കപ്പുറമാണ് കാല്‍പ്പന്തുത്സവമെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സൗദി അറേബ്യയുടെ ദേശീയ കളിയാണ്

business, gulf

സിറ്റി ഫ്‌ളവര്‍ ഇരുപതാം വാര്‍ഷികം: വിലക്കിഴിവും സമ്മാനപ്പെരുമഴയും

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റൈല്‍ ശൃംഖല സിറ്റി ഫ്‌ളവര്‍ ഇരുത് വര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ത്രിദിന പ്രൊമോഷന്‍ ജനുവരി മൂന്നിന് അവസാനിക്കും. വാര്‍ഷിക ആഘോഷം സൗദിയിലെ ജുബൈല്‍, സക്കാകാ, ഹൈല്‍, നജ്‌റാന്‍, യാമ്പു, ദമാം, ഹഫൂഫ്, കോബാര്‍, ഖുറിയാത്ത്, ദവാദമി, ബുറൈദ, അല്‍ ഖര്‍ജ് തുടങ്ങിയ സ്‌റ്റോറുകളില്‍ നടന്നു. റിയാദ് ബത്ഹ ഹൈപ്പറില്‍ നടന്ന ആഘോഷങ്ങള്‍ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഡോ.തമ്പി, ഡോ. ശ്രീവിദ്യ, ശിഹാബ് കൊട്ടുക്കാട്, ജയന്‍ കൊടുങ്ങല്ലൂര്‍, അഡ്മിനിസ്‌ട്രേഷന്‍ അന്‍വര്‍ സാദത്,

business, gulf

പുതുവത്സര സമ്മാനം: മദിന ഹൈപ്പറില്‍ കാര്‍ കാര്‍ണിവല്‍

റിയാദ്: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റ് ‘കാര്‍ കാര്‍ണിവല്‍’ പ്രമോഷന്‍ പ്രഖ്യാപിച്ചു. ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന ‘6 കാര്‍സ് ഇന്‍ 60 ഡെയ്‌സ് – വിന്‍ എ ന്യൂ കാര്‍ എവരി 10 ഡെയ്‌സ്’ പ്രമോഷനില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെടുന്ന ആറു ഭാഗ്യശാലികള്‍ക്ക് ഗീലി ജിഎക്‌സ്3 പ്രൊ (Geely GX3 Pro) മോഡല്‍ കാറുകള്‍ സമ്മാനിക്കും. വിജയ് മസാല ആന്റ് ഫുഡ് പ്രോഡക്ട്‌സിന് പുറമെ ക്ലിക്കോണ്‍, ഇന്‍ഡോമീ ഇന്‍സ്റ്റന്റ്

gulf, saudi

യുനൈറ്റഡ് എഫ്‌സി കലാശപ്പോരാട്ടം ഡിസം. 3ന്

ദമ്മാം: അല്‍ കോബാര്‍ യുണൈറ്റഡ് എഫ്.സി ഗാലപ്പ് ചാമ്പ്യന്‍സ് കപ്പിടന്റ കലാശപ്പോരാട്ടം തുഖ്ബ ക്ലബ് സ്‌റ്റേഡിയത്തില്‍ ജനുവരി മൂന്നിന് വൈകിട്ട് ഏഴചന് അരങ്ങേറും. കരുത്തരായ ബദര്‍ എഫ്.സിയും ദല്ല എഫ്.സിയുമാണ് ഫൈനലില്‍ മാറ്റുരക്കുന്നത്. നാട്ടില്‍ നിന്നുളള സംസ്ഥാന ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ ഇരു ടീമുകള്‍ക്കും ജേഴ്‌സിയണിയും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീറും വാശിയും സമ്മാനിക്കുന്ന മത്സരമായി കലാശപ്പോരാട്ടം മാറും. കഴിഞ്ഞ ദിവസങ്ങളില്‍ കളി കാണാന്‍ നിരവധി പ്രവാസി കുടുംബങ്ങളാണ് സ്‌റ്റേഡിയത്തിലെത്തിയത്. കോര്‍ണിഷ് സോക്കറിനെ എതിരില്ലാത്ത

gulf, saudi

‘ദി കണ്‍ട്രി ഓഫ് ദി ട്വന്റിഫസ്റ്റ് സെഞ്ച്വറി’ കവര്‍ പ്രകാശനം

റിയാദ്: സൗദി അറേബ്യയുടെ പുതിയ കാലത്തെ കുതിപ്പും സാമൂഹിക രംഗത്തെ പരിവര്‍ത്തനങ്ങളും വിശദമാക്കുന്ന എംപി ഷഹാദാന്‍ രചിച്ച ‘ദി കണ്‍ട്രി ഓഫ് ദി ട്വന്റിഫസ്റ്റ് സെഞ്ച്വറി’ കവര്‍ പ്രകാശനം ചെയ്തു. രാജ്യത്തിന്റെ പൈതൃകം കൈവിടാതെ പുരോഗതിയുടെ ഗതിവേഗം അടയാളപ്പെടുത്തുന്ന രചനയാണ് ഷഹദാന്റെ ഇംഗഌഷിലുളള രചന. ക്ലവര്‍ ഫോക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍പേജ് പ്രമുഖര്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച് പ്രകാശനം ചെയ്തു. ഷഹദാന്റെ മലയാളം കഥാ സമാഹാരം ‘നോ മാന്‍സ് ലാന്‍ഡ്’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നേരത്തെ

gulf, saudi

എറണാകുളം കൂട്ടായ്മ ‘വിന്റര്‍ വൈബ്‌സ്’

റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സുലൈ മര്‍വ വിശ്രമ കേന്ദ്രത്തില്‍ ‘വിന്റര്‍ വൈബ്‌സ്-2024’ എന്ന പേരിലായിരുന്നു പരപാടി. സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍

business

സിറ്റി ഫ്‌ളവര്‍ ഇരുപതാം വാര്‍ഷികാഘോഷം; സമ്മാനപ്പെരുമഴയും കില്ലര്‍ ഓഫറും

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ല്‍ ശൃംഖല സിറ്റി ഫഌവര്‍ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്നു മുതല്‍ മൂന്നു വരെ പുതുവര്‍ഷ സമ്മാനമായാണ് ഓഫര്‍. എല്ലാ ശ്രേണികളിലും ഇരുപതു മുതല്‍ അറുപത് ശതമാനം വരെ വിലക്കിഴിവ് ഹൈപ്പര്‍ മാര്‍ക്കറ്റിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഒരുക്കിയിട്ടുണ്ട്. ഫുഡ് സ്റ്റഫ് വിഭാഗങ്ങളില്‍ പ്രത്യേക കില്ലര്‍ പ്രൈസും ത്രിദിന പ്രൊമോഷനില്‍ ലഭ്യമാണ്. ക്രിസ്തുമസ് പുതുവത്സര ദിനത്തില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് പുതിയ

gulf, saudi

വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരെ കിയ റിയാദ് ആദരിച്ചു

റിയാദ്: കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ റിയാദ്’ വിദ്യാഭ്യാസ, കായിക മേഖലയില്‍ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. സുവൈദിയില്‍ നടന്ന ചടങ്ങില്‍ പതിന്നാലു പേര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചുു. ഹുലാ ഹൂപ്പ് പ്രകടനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശി റുമൈസ ഫാത്തിമ റഫീക്ക്, എപിജെ അബ്ദുല്‍ കലാം യുണിവെഴ്‌സിറ്റിയില്‍ നിന്ന് ദേശീയ തലത്തില്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുത്ത അഹമ്മദ് റസല്‍, ലിജോ ജോണ്‍ സംവിധാനം ചെയ്ത ‘നൂറുല്‍ ഹുദ’ സംഗീത ആല്‍ബത്തില്‍ അഭിനയിച്ച ഗായിക ലിനു ലിജോ, എംഎസ്‌സി

Scroll to Top