റെഡ് സീ എയര്‍പോര്‍ട്ടിലേയ്ക്ക് ഫ്‌ളൈ നാസ് സര്‍വ്വീസ്
റിയാദ്: ഫ്‌ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചെങ്കടല്‍ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വിസ് ആരംഭിക്കുന്നു. വ്യോമയാന രംഗത്ത് സര്‍വിസ് ശൃംഖല വ്യാപിപ്പിക്കാനുള്ള ഫ്‌ളൈ നാസ് പദ്ധതിയുടെ ഭാഗമായാണ് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലേക്ക്് സര്‍വിസുകള്‍ ആരംഭിക്കുന്നത്. സൗദിയിലെ ഫ്‌ളൈ നാസിന്റെ നാല് ഓപ്പറേഷന്‍ സെന്ററുകളില്‍ ഒന്നായ ദമ്മാം എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ 28 മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വിസുകള്‍ വീതമാണ് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലേക്ക് നടത്തുക. […]














