പ്രവാസി സ്‌നേഹ കൂട്ടായ്മ റിയാദ് കലണ്ടര്‍ പ്രകാശനം
റിയാദ്: പ്രവാസി സ്‌നേഹ കൂട്ടായ്മ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അറബ്‌ക്കോ ലോജിസ്റ്റിക് കമ്പനി സിഇഓ രാമചന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ലൈഫ് കോച്ചും മോട്ടിവേഷന്‍ സ്പീക്കറുമായ സുഷമ ഷാന്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വിജയന്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. […]













