റിയാദില്‍ പൊടിക്കാറ്റ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
റിയാദ്: തലസ്ഥാന നഗരിയില്‍ കനത്ത പൊടിക്കാറ്റ് ജന ജീവിതം താറുമാറാക്കി. വൈകുന്നേരത്തോടെ നഗരത്തിലെ പ്രധാന റോഡുകളില്‍ പൊടിപടലം ദൃശ്യമായിരുന്നു. അലര്‍ജിയും ശ്വാസ തടസവും മൂലം നിരവധിയാളുകള്‍ ചികിത്സതേടി. കാറ്റ് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തി. പൊടിക്കാറ്റ് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു. വഹാനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ശീതകാലാവസ്ഥയില്‍ നിന്നും വേനലിലേക്കു അന്തരീക്ഷം മാറുന്നതിന്റെ സൂചനയാണ് പൊടിക്കാറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഴ്ച മറക്കുന്ന വിധം പൊടിപടലം ഉയരാന്‍ സാധ്യതയുളളതായി ജനറല്‍ […]














