‘വിളക്കാണ് മാലാഖമാര്‍’ നഴ്‌സുമാര്‍ക്ക് ആദരം അര്‍പ്പിച്ച് സംഗീത ആല്‍ബം
റിയാദ്: മഹാമാരിയുടെ കാലത്ത് ലോകത്തുളള നഴ്‌സുമാരുടെ സേവനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം. നഴ്‌സുമാരുടെ ജീവിതവും സാമൂഹിക പ്രതിബദ്ധതയുമാണ് ‘വിളക്കാണ് മാലാഖമാര്‍’ എന്ന ആല്‍ബത്തിന്റെ പ്രമേയം. കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ത്യാഗോജ്വലമായ സേവന പ്രവര്‍ത്തനങ്ങളാണ് നഴ്‌സുമാര്‍ നിര്‍വഹിക്കുന്നത്. ആതുര സേവന മേഖലയില്‍ സേവനം അനുഷ്ടിക്കുന്ന ക്ലീനര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരയുള്ളവരുടെ സേവനങ്ങളും വിലമതിക്കാനാവില്ല. ഇവരെയെല്ലാം ആദരിക്കുകയാണ് വിളക്കാണ് മാലാഖമാര്‍ എന്ന സംഗീത ആല്‍ബം കൊവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സായ അമ്മയെ കാണാന്‍ വരുന്ന മകന് ഗ്‌ളാസ് […]













