‘കൈസെന്‍’ ക്യാമ്പയിന്‍: ക്രിക്കറ്റ് ലീഗ് താരലേലവും ട്രോഫി പ്രകാശനവും
റിയാദ്: പ്രവാസികളുടെ കായികോത്സവം കെപിഎല്‍ ക്രിക്കറ്റ് ലീഗിന്റെ താരലേലവും ട്രോഫി പ്രകാശനവും നടന്നു. കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ‘കൈസെന്‍’ ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായാണ് ലീഗ് മത്സരം. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി ദേശീയ കമ്മിറ്റി സ്‌പോര്‍ട്‌സ് വിഭാഗം ജനറല്‍ കണ്‍വീനര്‍ മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു. റിയാദ് കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. താര ലേലത്തില്‍ ഹുദൈഫ് പടന്നയെ ആണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം […]














