സര്‍ഗ വസന്തം മിഴിതുറക്കം; കലാലയം സാഹിത്യോത്സവ് നാളെ
റിയാദ്: കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് പ്രവാസി സാഹിത്യോസവ് ഒക്ടോബര്‍ 25ന് നടക്കും. ആര്‍എസ്‌സി റിയാദ് സോണ്‍ സാഹിത്യോത്സവ് മത്സരങ്ങള്‍ രാവിലെ 7ന് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മിഴിതുറക്കും. കലാ, സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുളള ഇടപെടലാണ് സാഹിത്യോത്സവ്. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് സോണ്‍ തല മത്സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരക്കുന്നത്. കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി 69 ഇനങ്ങളില്‍ […]













