സിറിയന്‍ സമാധാനത്തിന് ഊര്‍ജ്ജിത ശ്രമം അനിവാര്യം
ജിദ്ദ: സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഗള്‍ഫ്-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു. സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങള്‍ വേണമെന്നും യോഗം വ്യക്തമാക്കി. പന്ത്രണ്ടു വര്‍ഷമായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ നൂറുകണക്കിന് മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. പ്രശ്‌നം പരിഹാരിഹരിക്കാന്‍ രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്ന് ഗള്‍ഫ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിലയിരുത്തി. സിറിയന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ജിദ്ദയില്‍ കൂടിയ യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു. […]













