Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

റാഫിയുടെ അനശ്വര ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് ആസാദി കാ അമൃത് മഹോത്സവ്

റിയാദ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫി അനശ്വരമാക്കിയ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് റിയാദിലെ ഗായകര്‍. ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലാണ് പരിപാിെ അരങ്ങേറിയത്. ബ്രൗണ്‍ സാന്റ് ഈവന്റ് ഒരുക്കിയ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് റാഫി അനുസ്മരണം ഒരുക്കിയത്. പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ യൂനസ് പാടുങ്ങല്‍, കോര്‍ഡിറ്റേര്‍ ജയ് ജേക്കബ്, ഓര്‍ക്കസ്‌ട്രേഷന്‍ ചീഫ് നൗഷാദ് ഷാ, ഓര്‍ക്കസ്‌ട്രേഷന്‍ അസ്സിസ്റ്റന്റ് ബാബു ഷാ എന്നിവരുടെ നേതൃത്വത്തില്‍ ഗായകരായ റഹീം ഉപ്പള, ജലീല്‍ കൊച്ചിന്‍, കബീര്‍ തലശ്ശേരി, നിഷാ […]

Damam, gulf, Jeddah, Riyad

ഖത്തറില്‍ നിന്ന് മനുഷ്യക്കടത്ത്; ഇന്ത്യന്‍ അധ്യാപകന്‍ സൗദി മരുഭൂമിയില്‍ ഇടയന്‍

റിയാദ്: ഇന്ത്യയില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന അലഹബാദ് സ്വദേശി സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയന്‍. ഖത്തറില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് തൊഴില്‍ വിസയിലെത്തിച്ച് കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. ഗുജറാത്തിലെ സാബിറലി, രാജസ്ഥാനിലെ സുനില്‍ ദാമോദര്‍ എന്നിവരാണ് വിസ ഏജന്റുമാരുടെ ചതിയില്‍പെട്ട് മരുഭൂമിയില്‍ ആടുജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായത്. 2019 സെപ്തംബറിലാണ് ഇവര്‍ ഖത്തറിലെത്തിയത്. സ്‌പോണ്‍സര്‍ കുവൈത്ത് വഴി സൗദിയിലേക്ക് വിസിറ്റ് വിസയില്‍ കടത്തി. ഒട്ടകങ്ങളോടൊപ്പം മരുഭൂമിയിലകപ്പെട്ട ഇവരെ മോചപ്പിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എമ്പസിയില്‍ പരാതി ലഭിച്ചിരുന്നു. ഇതിനായി

Damam, gulf, Jeddah, Riyad

ഫാഷിസം ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നു: റിംഫ് ചര്‍ച്ചാ സംഗമം

റിയാദ്: മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങള്‍. പുതിയ കാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ മറച്ചുവെക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതായും ചര്‍ച്ചാ സംഗമം ചൂണ്ടിക്കാട്ടി. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സാംസ്‌കാരിക പ്രവര്‍ത്തകന്‍ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രസിഡന്റ് ഷംനാദ്

Damam, gulf, Jeddah, Riyad

ചലചിത്ര താരം അന്‍സിബ സെപ്തം. 16ന് റിയാദില്‍

റിയാദ്: സൗദി കലാ സംഘം (എസ്‌കെഎസ്) റിയാദ് ബീറ്റ്‌സ്-2022 ഒരുക്കം തുടങ്ങി. സെപ്തംബര്‍ 16ന് റിയാദില്‍ അരങ്ങേറുന്ന പരിപാടിയില്‍ ചലചിത്ര താരം അന്‍സിബ ഹസ്സന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സത്യജിത്ത് സീബുള്‍, സക്കീര്‍ ഹുസ്സൈന്‍, അന്‍ഷാദ് ഫിലിംക്രാഫ്റ്റ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ശ്രീല, നിത, ജയേഷ്, വിഷ്ണു വിജയന്‍, അബി ജോയ്, രാജേഷ് ഗോപാല്‍, ഷബാന അന്‍ഷാദ്, തസ്‌നിം റിയാസ്, ദേവിക ബാബുരാജ്, ലിനെറ്റ് സ്‌കറിയ, ഷാന്‍ പെരുമ്പാവൂര്‍,

Damam, gulf, Jeddah, Riyad

തൊഴില്‍ ഉള്‍ക്കാഴ്ച: അഭിരുചി അറിയാം; അവസരങ്ങളും

റിയാദ്: ഗ്രന്ഥകാരന്‍ കുഞ്ചു സി. നായരുടെ പുതിയ രചന പ്രകാശനത്തിനൊരുങ്ങുന്നു. An insight into your Career: Know your Choice; Grow Your Chance എന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങും. ഹൈസ്‌കൂള്‍ മുതല്‍ ബിരുദ തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്കു തൊഴില്‍, അഭിരുചി, അവസരം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഗ്രന്ധത്തിന്റെ ഉളളടക്കം. നേരത്തെ An insight into your thoughts എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച കുഞ്ചു സി നായര്‍ സാമ്പത്തിക വിദഗ്ദനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ജീവിത വിജയത്തിന്

Damam, gulf, Jeddah, Riyad

റിയാദില്‍ ബെനാമി റെയ്ഡ്: ഓടിയൊളിച്ചവര്‍ക്കെതിരെ നടപടി

റിയാദ്: ബെനാമി സംരംഭകരെ കണ്ടെത്താന്‍ റിയാദില്‍ നന്നെ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ദേശീയ ബെനാമി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യത്ത് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടി വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംശയമുളള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. പരിശോധന നടന്ന ചില സ്ഥാപനങ്ങള്‍ ബെനാമിയാണെന്ന് വ്യക്തമായതായി പരിശോധനാ സംഘം അറിയിച്ചു. ബെനാമി വിരുദ്ധ നിയമ പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അതിനിടെ പരിശോധന

Damam, gulf, Jeddah, Riyad

സൗദി വിസ സ്റ്റാമ്പിംഗ്; കെ-റെയില്‍ പ്രക്ഷോഭകര്‍ക്ക് കുരുക്ക്

റിയാദ്: സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് (പിസിസി) നിര്‍ബന്ധമാക്കി. മുംബൈ സൗദി കോണ്‍സുലേറ്റ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ, പൗരത്വ സമരം, കെ-റെയില്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താനുളള മോഹത്തിന് കനത്ത തിരിച്ചടിയായി. ആഗസ്ത് 22 മുതല്‍ തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. അല്ലാത്തവ നിരസിക്കുമെന്നും കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ദല്‍ഹിയിലെ സൗദി എംബസിയില്‍

Damam, gulf, Jeddah, Riyad

ലുഹ മാര്‍ട്ടില്‍ ബിഗ് സെയില്‍; ആഗസ്ത് 15 വരെ പ്രത്യേക വിലക്കിഴിവ്‌

റിയാദ്: ലുഹ മാര്‍ട്ടില്‍ ആഗസ്ത് 15 വരെ ബിഗ് സെയില്‍ പ്രമോഷന്‍ ആരംഭിച്ചു. മലയാളികളുടെ സംഗമ കേന്ദ്രമായ ബത്ഹയുടെ ഹൃദയ ഭാഗത്ത് പാരഗണ്‍ റസ്‌റ്റോറന്റിന് സമീപമാണ് ലുഹ മാര്‍ട്ട്. പലചരക്ക്, പഴം പച്ചക്കറികള്‍, മത്സ്യം, മാസം, സുഗന്ധദ്രവ്യങ്ങള്‍, സ്വീറ്റ്‌സ്, നട്‌സ്, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാ വിഭാഗത്തിലും പ്രത്യേക വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ബിഗ് സെയില്‍ പ്രമോഷനില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ലുഹ മാര്‍ട്ടിനോട് ചേര്‍ന്നുളള ഓഡിറ്റോറിയം, പാര്‍ട്ടി ഹാള്‍ എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 502072253 നമ്പരില്‍

Damam, gulf, Jeddah, Riyad

റെയ്ഡ് തുടരുന്നു; 10,937 നിയമ ലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ 10,937 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. തൊഴില്‍, താമസ നിയമലംഘകരാണ് അറസ്റ്റിലായത്. രാജ്യത്തെ വിവിധ പ്രവശ്യകളില്‍ പരിശോധന തുടരുകയാണ്. ജൂലൈ 14 മുതല്‍ 20 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ കസ്റ്റഡിയിലായതെന്നും മന്ത്രാലയം അറിയിച്ചു. ഇഖാമ നിയമ ലംഘകരായ 6,564 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി നിയമം ലംഘിച്ചതിന് 2,852 പേരെയും തൊഴില്‍ നിയമം ലംഘിച്ച 1,521 പേരുീം അറസ്റ്റിലായി. നിയമലംഘകര്‍ക്ക് അഭയം നല്‍കിയ 9 പേരും അറസ്റ്റിലായവരില്‍

Damam, gulf, Jeddah, Riyad

മക്ക ക്രെയിന്‍ ദുരന്തം: പുനര്‍ വിചാരണ നടത്തും

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറം ക്രെയിന്‍ ദുരന്തം പുനര്‍ വിചാരണ നടത്തണമെന്ന് സൗദി സുപ്രിം കോടതി. 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം 2015 സെപ്തംബര്‍ 11ന് നടന്നത്. കേസില്‍ പ്രതികളായവരെ വെറുതെ വിട്ട മക്ക ക്രിമിനല്‍ കോടിയുടെയും അപ്പീല്‍ കോടതിയുടെയും വിധി റദ്ദാക്കിയതായി സുപ്രീം കോടതിയുടെ ഉത്തരവ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പ 13 പ്രതികളെ 2020 ഡിസംബറില്‍ വെറുതെവിട്ടു. 2021 ആഗ്‌സ്ത് 4ന് അപ്പീല്‍ കോടതി കീഴ്‌കോടതി വിധി ശരിവെച്ചു. ഈ

Damam, gulf, Jeddah, Riyad

ചൂട് അതി കഠിനം; 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും

റിയാദ്: സൗദിയില്‍ അന്തരീക്ഷതാപം ഗണ്യമായി ഉയരുന്നു. പത്തു വര്‍ഷത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപം അടുത്തമാസം അനുഭവപ്പെടും. അതിനിടെ, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദ്, ദമാം, മദീന എന്നിവിടങ്ങളില്‍ ഇന്ന് 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം അനുഭവപ്പെട്ടത്. ദക്ഷിണ റിയാദ്, എംറ്റി ക്വാര്‍ട്ടര്‍ മരുഭൂമി, മദീന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍

Damam, gulf, Jeddah, Riyad

ഫാസിസവും ചെറുത്തുനില്‍പ്പുകളും: കേളി സെമിനാര്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഫാസിസവും ചെറുത്തുനില്‍പ്പുകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയ സമ്മേളനം. ഏരിയാ കമ്മിറ്റി അംഗം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും, വസ്ത്രത്തിലുമുള്ള ഫാസിസത്തിന്റെ കടന്നു കയറ്റങ്ങള്‍ക്ക് ശേഷം വാക്കുകള്‍ക്ക് കൂടി കൂച്ചു വിലങ്ങിടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇന്ന് പാര്‍ലമെന്റിനകത്തെ നിരോധനം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമയം വിദൂരമല്ല. ഫാസിസത്തിന്റെ കടന്നു കയറ്റത്തെ ചെറുത്ത് നില്‍ക്കാന്‍

Damam, gulf, Jeddah, Riyad

അന്തരീക്ഷ താപം ഉയരുന്നു; റിയാദില്‍ 47 ഡിഗ്രി സെല്‍ഷ്യസ്

നറിയാദ്: സൗദിയിലെ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെന്‍ഷ്യസ് വരെ അന്തരീക്ഷ താപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപം 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ജസാന്‍, അസീര്‍, അബഹ എന്നിവിടങ്ങളില്‍ ആകാശം

Damam, gulf, Jeddah, Riyad

കേളി ചികിത്സാ സഹായം കൈമാറി

കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ അംഗമായിരുന്ന കണ്ണൂര്‍ മയ്യില്‍ സ്വദേശി സന്തോഷ് കുമാറിന് സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. സന്തോഷ് കുമാറിന്റെ വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ സഹായം കൈമാറി. റോദ ഏരിയ നദിം യൂണിറ്റ് അംഗമായിരുന്ന സന്തോഷ് കുമാര്‍ ട്രയിലര്‍ ഡ്രൈവറായിരുന്നു. ജോലിക്കിടെ മറ്റോരു ട്രയിലറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസം ചികിത്സയിലായിരുന്നു. മുട്ടിന് മുകളില്‍

Scroll to Top