Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ദവാദ്മി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു; കില്ലര്‍ ഓഫര്‍ തുടരും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ ദവാദമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫയസ്‌ലിയ സ്ട്രീറ്റില്‍ സിറ്റി ഫ്‌ലവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദവാദമിയിലെ പൗര പ്രമുഖരായ അബ്ദുള്ള ഫൈസല്‍ ഹമാദി, ഫഹദ് ഹമാദി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിറ്റി ഫ്‌ളവര്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ മൊഹസിന്‍, ദവാദമിയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും […]

Damam, gulf, Jeddah, Riyad

കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു

റിയാദ്: കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ നാല്പത്തിയഞ്ചാമത് അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ശാസ്ത്രം, സാഹിത്യം, ഇസ്‌ലാമിക പഠനം തുടങ്ങിയ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ആറ് പ്രഗത്ഭരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഫൗണ്ടേഷന്‍ ചെയര്‍മാനും മക്ക ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് റിയാദിലെ അമീര്‍ സുല്‍ത്താന്‍ ഹാളില്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. അറബി ഭാഷ, ഇസ്‌ലാമിക പഠനം എന്നിവയില്‍ മികച്ച സംഭാവന നല്‍കിയതിന് കൊറിയ ഹാന്‍ഹുക്ക് സര്‍വകലാശാലയിലെ ജോയ് യാങ്ങിനെ അവാര്‍ഡിന് തെരഞ്ഞെടുത്തു. ഇതേ വിഭാഗത്തില്‍

Damam, gulf, Jeddah, Riyad

പന്നിക്കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലില്ല: സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി

റിയാദ്: സൗദി വിപണിയില്‍ ലഭ്യമായ ബിസ്‌കറ്റുകളില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്തെ വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ഹലാല്‍ വിഭവങ്ങളാണ്. വിപണിയിലുളള മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ട്. എസ്എഫ്ഡിഎ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഓറിയോ ബിസ്‌കറ്റില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ വിശദീകരണം.

Damam, gulf, Jeddah, Riyad

സൗദിയിലെത്തിയതില്‍ സന്തോഷം; രാജ്യത്തിനൊപ്പമെന്ന് റൊണാള്‍ഡോ

റിയാദ്: ഫുട്‌ബോളിന് പുറമെ രാജ്യത്തെ വനിതകള്‍ക്കും യുവാക്കള്‍ക്കും പുരോഗതി കൈവരിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സൗദിയിലെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പല ക്ലബുകളിലും അവസരം ഉണ്ടായിട്ടും സൗദിയിലെത്തിയത് അതുകൊണ്ടാണെന്നും റിയാദ് അല്‍ നസര്‍ ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡോ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് സൗദി അറേബ്യയിലെത്തിയത്. ഫുട്‌ബോള്‍ മാത്രമല്ല ലക്ഷ്യം. താന്‍ കൈവരിച്ച അനുഭവ സമ്പത്ത് പകര്‍ന്നു നല്‍കി രാജ്യത്തെ സഹായിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു. സൗദി ദേശീയ ഫുട്‌ബോള്‍ ടീം മികച്ച പ്രകടനമാണ് ലോക കപ്പില്‍ കാഴ്ച

Damam, gulf, Jeddah, Riyad

സൗദിയില്‍ 15,000 നിയമ ലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 15,328 നിയമ ലംഹകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ കാലാവധി കഴിഞ്ഞ താമസാനുമതിയുളള എണ്ണായിരം വിദേശികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 22 മുതല്‍ 28 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോുനകളില്‍ 15,328 പേരാണ് അറസ്റ്റിലായത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞ 8,808 വിദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,038 പേരെയും ഃൊഴില്‍ നിയമം ലംഘി 2,482 പേരെയും

Damam, gulf, Jeddah, Riyad

റിയാദ് ഹരിതവത്ക്കരണം: അസീസിയയില്‍ മരം നടല്‍ ആരംഭിച്ചു

റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ നടപ്പിലാക്കുന്ന ‘റിയാദ് ഹരിതവത്ക്കരണ പദ്ധതി’ അസീസിയയില്‍ ആരംഭിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലും 75 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഹരിതവത്ക്കരണം നാല് മെഗാ പദ്ധതികളില്‍ ഒന്നാണ്. റിയാദ് നഗരത്തില്‍ ജനസാന്ദ്രത കൂടിയ അസീസിയ പ്രദേശത്താണ് ഹരിതവത്ക്കരണ പദ്ധതി ആരംഭിച്ചത്. 54 പാര്‍ക്കുകള്‍, 61 സ്‌കൂളുകള്‍, 121 പള്ളികള്‍, 78 പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ കൂടാതെ റോഡുകളും നടപ്പാതകളും ഉള്‍പ്പെടെ 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റ ഭാഗമായി 6.23 ലക്ഷം

Damam, gulf, Jeddah, Riyad

ഇന്‍സ്‌പെയര്‍ പോസ്റ്റര്‍ പ്രകാശനം; ഓറിയന്റേഷന്‍ ക്യാമ്പ് ഡിസം. 23ന്

റിയാദ്: ഇന്‍സ്‌പെയര്‍ 2022 ഇസ്‌ലാമിക് ഓറിയെന്റേഷന്‍ ക്യാമ്പ് ഡിസംബര്‍ 23ന് ശിഫ ഹൈക്ലാസ്സ് ഇസ്തിറാഹയില്‍ നടക്കും. ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ക്യാപയിന്റെ ഭാഗമായാണ് പരിപാടി. ഇന്‍സ്‌പെയര്‍ പ്രചാരണ പോസ്റ്റര്‍ കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍. മഹേഷ് പ്രകാശനം ചെയ്തു. റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അബ്ദുറഊഫ് സ്വലാഹി, ഫത്തഹുദ്ദീന്‍ കൊല്ലം, യൂസഫ് കൊല്ലം, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, നബീല്‍ പയ്യോളി, അഷ്‌റഫ് കണ്ണൂര്‍

Damam, gulf, Jeddah, Riyad

ലെഹരിക്കെതിരെ ‘ഇരുട്ട്’ വരുന്നു

റിയാദ്: ലഹരി വിരുദ്ധ ബോധവത്ക്കരണം പ്രമേയമാക്കി ‘ഇരുട്ട്’ (ദി ഡാര്‍ക്കിനെസ്സ്) ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം സി.ആര്‍ മഹേഷ് എംഎല്‍എ നിര്‍വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. യുവത്വം ലഹരി കീഴടക്കുന്ന വര്‍ത്തമാന കാലത്തെ സാമൂഹിക സാഹചര്യങ്ങളാണ് ചിത്രം വിശകലനം ചെയ്യുന്നത്. ലഹരിയെ തുടര്‍ന്ന് തകരുന്ന കുടുംബങ്ങളും ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ലഹരി ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതത്തെ ചെറുക്കുക എന്ന സന്ദേശം

Damam, gulf, Jeddah, Riyad

മൈത്രി കരുനാഗപ്പള്ളി കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം

റിയാദ്: പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളിയുടെ കുടുംബ സുരക്ഷ പദ്ധതി സി ആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലസ് അല്മാസ് ഓാഡിറേറാറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. മൈത്രി ഉപദേശക സമിതി ചെയര്മാന്‍ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ഒന്നര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തു പ്രവര്ത്തിക്കുന്ന പ്രാദേശിക കൂട്ടായ്മയാണ് മൈത്രി. മെഴുകുതിരിപോലെ ഉരുകിത്തീരാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് മൈത്രി കുടുംബ സുരക്ഷ

Damam, gulf, Jeddah, Riyad

സൗദിയില്‍ മഴയും ശീതകാറ്റും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴയും ശീതകാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. തലസ്ഥിനമായ റിയാദ് ഉള്‍പ്പെടെയുളള പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകുമെന്നും അതോറിറ്റി അറിയിച്ചു. സൗദിയിലെ പല പ്രദേശങ്ങളിലും ശൈത്യകാലം തുടങ്ങിയിട്ടുണ്ട്. റിയാദ്, ദമ്മാം,മക്ക, മദീന, അല്‍ബഹ, അല്‍ഖസീം എന്നിവിടങ്ങളില്‍ കാലാവസ്ഥാ ഗണ്യമായ മാറ്റം അനുഭവപ്പെടുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റാ അറിയിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ തബൂക്ക്, അല്‍ജൗഫ്, അല്‍ ഖുറയാത്ത്, ഹായില്‍ എന്നിവ ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

തൊഴില്‍ നിയമം ലംഘിച്ചാല്‍ തൊഴിലുടമക്കും ശിക്ഷ

റിയാദ്: സൗദിയില്‍ തൊഴിലുടമയുടെ കീഴിലല്ലാതെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്താല്‍ തൊഴിലുടമക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. യഥാര്‍ത്ഥ തൊഴിലുടമക്ക് കീഴിലല്ലാതെ മറ്റു സ്ഥിപനങ്ങളില്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമാണ്. ഇതിന് അനുമതി നല്‍കുന്ന തൊഴിലുടമക്കെതിരെ 6 മാസം തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, ഇത്തരം തൊഴിലുടമകള്‍ക്ക്

Damam, gulf, Jeddah, Riyad

റുക്‌സാന ഇര്‍ഷാദിന് യാത്രയയപ്പ്

റിയാദ്: പ്രവാസി വെല്‍ഫെയര്‍ സാരഥിയും പൊതുപ്രവര്‍ത്തകയുമായ റുക്‌സാന ഇര്‍ഷാദിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലപ്പുറം ചങ്ങരകുളം സ്വദേശിനിയാണ്. പ്രവാസി വെല്‍ഫെയര്‍ യുണിറ്റ് ജനറല്‍ സെക്രട്ടറി, മേഖല വൈസ് പ്രസിഡണ്ട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം തുടങ്ങി പ്രവാസി വനിതകള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു. ശിഫയില്‍ നടന്ന യാത്രയയപ്പില്‍ യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനറുമായ സൈനുല്‍ ആബിദ് തോരപ്പ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. റഫീഖ് കാരാടന്‍, ഇര്‍ഷാദ്

Damam, gulf, Jeddah, Riyad

സൗദിയില്‍ മയക്കുമരുന്ന് വേട്ട; പിടിയിലായവരില്‍ ഇന്ത്യക്കാരനും

റിയാദ്: ട്രക്കില്‍ മയക്കുമരുന്നുമായി സഞ്ചരിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതു. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അബഹയില്‍ മയക്കുമരുന്നുമായി ട്രക്കില്‍ സഞ്ചരിച്ച ഇന്ത്യക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 120 കിലോ മയക്കു മരുന്നാണ് ഇയാള്‍ ഓടിച്ച ട്രക്കില്‍ നിന്ന് കണ്ടെത്തിയത്. 48 കിലോ മയക്കു മരുന്നുമായി സ്വദേശി പൗരനെ ജസാനില്‍ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അതിനിടെ, സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ശേഖരം പിടിച്ചെടുത്തതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ജിദ്ദയിലും എംറ്റി ക്വാര്‍ട്ടറിലുമുളള പോര്‍ട്ടുകളില്‍ കണ്ടെയ്‌നറുകളിലെത്തിച്ച

Damam, gulf, Jeddah, Riyad

ലോക കപ്പ് ക്വിസ് മത്സരത്തിന് മികച്ച പ്രതികരണം

റിയാദ്: ഫിഫ വേള്‍ഡ് കപ്പ് ചരിത്രവും വര്‍ത്തമാനവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍-റിഫ, നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ച് സൗദിടൈംസ് ഓണ്‍ലൈനാണ് മത്സരം ഒരുക്കിയിട്ടുളളത്. 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. റിയാദ് അസീസിയ നെസ്‌റ്റോ ഹൈപ്പറില്‍ നടന്ന പരിപാടിയില്‍ റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, നെസ്‌റ്റോ റീജിയനല്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ പങ്കെടുക്കാന്‍

Scroll to Top