നാപ്‌കോ മുന്‍ ജീവനക്കാര്‍ ജനു 22ന് കൊച്ചിയില്‍ ഒത്തു ചേരും
കൊച്ചി: സൗദിയിലെ പ്രമുഖ വ്യവസായ സംരംഭകരായ നാപ്‌കോ നാഷണല്‍ കമ്പനിയിലെ മലയാളികളായ മുന്‍ ജീവനക്കാര്‍ ഒത്തുകൂടുന്നു. നാപ്‌കോമേറ്റ്‌സ് ഫാമിലി സംഗമം-2023 എന്ന പേരില്‍ ജനുവരി 22 രാവിലെ 10 മുതല്‍ കൊച്ചി ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ടികെആര്‍ മെട്രോ റെസിഡന്‍സിയിലാണ് പരിപാടി. 1956ല്‍ സ്ഥാപിച്ച കമ്പനിയില്‍ 1965 മുതല്‍ മലയാളികള്‍ ജോലി തേടി നാപ്‌കോയില്‍ എത്തിയിരുന്നു. 1975 മുതല്‍ ജോലി ചെയ്തവരാണ് കൊച്ചിയില്‍ ഒത്തുചേരുന്നത്. 180 മുന്‍ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 47 വര്‍ഷത്തിനിടെ […]














