അല്‍ ബുര്‍ജ്: പാര്‍ക്കിലെ പൈതൃക കാഴ്ചകള്‍
റിയാദ്: സൗദിയിലെ പൈതൃക നഗരം ദര്‍ഇയ്യയിലെ അല്‍ ബുര്‍ജ് ഹെറിറ്റേജ് പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ദര്‍ഇയ്യയില്‍ നവീകരണം പൂര്‍ത്തിയാക്കിയാണ് പാര്‍ക്ക് തുറന്നുകൊടുത്തത്. പരമ്പരാഗത നാടോടി നൃത്തം അര്‍ദയുടെ അകമ്പടിയോടെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഹമമ്മദ് അല്‍ ഖത്തീബ് ആണ് ദര്‍ഇയ്യ ഹെറിറ്റേജ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. സൗദിയുടെ സംസ്‌കാരവും പൈതൃകവും വാസ്തു ശില്പ ചാരുതയും നിലനിര്‍ത്തി 63.2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഹെറിറ്റേജ് പാര്‍ക്ക് പുനര്‍ നിര്‍മിച്ചത്. അറബ് […]














