പ്രവാസി പരിരക്ഷ സുപ്രധാനം: കുമ്പളത്ത് ശങ്കരപ്പിളള
റിയാദ്: ജന്മനാട്ടിലെ പ്രതികൂല സാഹചര്യം പ്രവാസത്തിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാനും കൈതാങ്ങാകലുമാണ് ഒ.ഐ.സി.സി യുടെ സുപ്രധാന ലക്ഷ്യമെന്ന് ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള. ആഗോള തലത്തില്‍ ഒ.ഐ.സി.സി യെ ശക്തിപ്പെടുത്താന്‍ നിശ്ചയദാര്‍ട്ട്യത്തോടെയുള്ള കഠിന ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. വിദേശരാജ്യങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധിയിലും പ്രയാസങ്ങളിലും ഇടപെട്ടുള്ള ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കേരളത്തിലെ ചേരികള്‍ നഗരങ്ങളായതും കൂരകള്‍ കൊട്ടാരങ്ങളായതും പ്രവാസിയുടെ കഠിനാധ്വാനത്തിന്റെ പരിണിത ഫലമാണ്. എന്നാല്‍ […]














