അന്നം നല്‍കിയ നാടിനു ജീവ രക്തം സമ്മാനിച്ച് അല്‍ ഖര്‍ജ് കെഎംസിസി
അല്‍ ഖര്‍ജ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു കിംഗ് ഖാലിദ് ജനറല്‍ ആശുപത്രി അധികൃതരുമായി സഹകരിച്ചു നടത്തിയ രക്ത ദാന പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വര്‍ഷങ്ങളായി നടത്തി വരുന്ന പരിപാടിയാണ് ദേശീയ ദിനത്തില്‍ ‘അന്നം നല്‍കിയ നാടിനു ജീവ രക്തം’ പരിപാടി. ബ്‌ളഡ് ഡൊണേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ജാബിര്‍ മുഹ്‌സിന്‍ അല്‍ അസ്മരി പ്രവര്‍ത്തകരെ സ്വീകരിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഷമാമ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. മലയാളികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാണെന്നും രക്തദാനത്തില്‍ […]










