Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

Damam, gulf, Jeddah, Riyad

ചലചിത്ര വ്യവസായം: സൗദിയ 88 കോടി റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: സൗദിയില്‍ ചലചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 88 കോടി റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ചു. കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ കീഴില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചലച്ചിത്ര നിര്‍മാണത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ട് സിഇഒ മുഹമ്മദ് ബില്‍ ദയല്‍ പറഞ്ഞു. ‘ഫിലിം സെക്ടര്‍ ഫിനാന്‍സിങ് പ്രോഗ്രാം’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ സിനിമാ വ്യവസായ മേഖലയില്‍ ഗുണപരമായ മുന്നേറ്റത്തിന് പദ്ധതി സഹായിക്കും. പ്രാദേശിക […]

Damam, gulf, Jeddah, Riyad

വിദേശങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് ഇഖാമ പുതുക്കി നല്‍കും; ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ബാധകമല്ല

റിയാദ്: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഇഖാമ, റീ എന്‍ട്രി സൗജന്യമായി പുതുക്കി നല്‍കുമെങ്കിലും ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഇന്ത്യ-സൗദി എയര്‍ ബബിള്‍ കരാര്‍ കഴിഞ്ഞ മാസം നിലവില്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രക്ക് ബുദ്ധിമുട്ടില്ല. അതേസമയം, ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസും സൗദിയില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ ഇന്ത്യയില്‍പോയി മടങ്ങിയാല്‍ മൂന്ന് ദിവസം സൗദിയില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും പാസ്‌പോര്‍ട്ട്

Damam, gulf, Jeddah, Riyad

സൗദിയിലെത്തുന്നവര്‍ 48 മണിക്കൂര്‍ മുമ്പെടുത്ത പിസിആര്‍ നെഗറ്റീവ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്നവര്‍ 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. വിദേശികള്‍ക്കും സൗദി പൗരന്‍മാര്‍ക്കും ഇതു ബാധകമാണ്. ഫെബ്രുവരി 9 മുതല്‍ വ്യവസ്ഥ ബാധകമാണ്. രവ്യവസ്ഥ ബാധകമാണ്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞ 16 വയസില്‍ കൂടുതല്‍ പ്രായമുളളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാതെ സൗദി അറേബ്യക്കു പുറത്തുപോകരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ട് വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല.

Damam, gulf, Jeddah, Riyad

സോഷ്യല്‍ ഫോറം ‘മീഡിയ ഗെറ്റ് ടുഗതര്‍’

റിയാദ്: മാധ്യമ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ‘മീഡിയ ഗെറ്റ് ടുഗതര്‍ ‘ സംഘടിപ്പിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇത്തരം കൂട്ടായ്മകള്‍ അതിനുള്ള പ്രചോദനമാകുമെന്ന് സോഷ്യല്‍ ഫോറം പി. ആര്‍. ഇന്‍ ചാര്‍ജ് ഹാരീസ് വാവാട് പറഞ്ഞു. സോഷ്യല്‍ ഫോറം നടത്തുന്ന സാമൂഹിക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം അറിയാതെ പോവുന്നു. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് റിയാദ് മീഡിയ ഫോറം പ്രസിഡന്റ് സുലൈമാന്‍ ഊരകം പറഞ്ഞു.

Damam, gulf, Jeddah, Riyad

വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിധേയമാണെന്ന് ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ സംരംഭകരോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പത്ത് മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിച്ചു. ബെനാമി സ്ഥാപനങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. സംരംഭത്തിന് കാലാവധിയുള്ള കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ലൈസന്‍സുകളും കാലാവധിയുള്ളതായിരിക്കണം. സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. വാണിജ്യ ഇടപാടുകള്‍ പഴ്‌സണല്‍ അക്കൗണ്ടുവഴി നടത്താന്‍ പാടില്ല. ലൈസന്‍സുകള്‍ സമയപരിധിക്കുളളില്‍ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

Damam, gulf, Jeddah, Riyad

ഇഖാമ കാലാവധി കഴിഞ്ഞഴരുടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കും: റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: കാലാവധി കഴിഞ്ഞ ഇഖാമ ഉടമകളുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ഇഖാമ ഇല്ലാതെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഔട്‌സോഴ്‌സിംഗ് ഏജന്‍സി നിരസിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടല്‍.ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുളള താല്‍ക്കാലിക പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. അപേക്ഷയോടൊപ്പം ഇഖാമ പുതുക്കി നല്‍കുമെന്ന് തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണമെന്നും എംബസി അറിയിച്ചു. പ്രവാസികളുടെ ആവശ്യം പരിഗണിച്ച് ബിനോയ് വിശ്വം എംപി ഇതുസംബന്ധിച്ച് നേരത്തെ

Damam, gulf, Jeddah, Riyad

ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാമ്പ്

റിയാദ്: റിപ്പബ്‌ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ നിരവധി ആളുകള്‍ രക്തം ദാനം ചെയ്തു. ഫോറം പ്രവര്‍ത്തകരെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ മേധാവി ഡോക്ടര്‍ സയീദ് അഹമ്മദ് അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നേഴ്‌സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്‌റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റര്‍ മരിയാ കെലിന്‍

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 3861 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 4377 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 981 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്കുള്ള നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉംറ തീര്‍ത്ഥാടകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം

Damam, gulf, Jeddah, Riyad

തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ 14,500 പേര്‍ക്ക് പരാജയം; ഇവരുടെ ഇഖാമ പുതുക്കില്ല

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ നൈപുണ്യ പരീക്ഷയില്‍ 14480 വിദേശികള്‍ പരാജയപ്പെട്ടതായി മാനവ വിഭവ ശേഷി സാമൂഹിക വികസന കാര്യമന്ത്രാലയം. ഏഴ് മാസത്തിനിടെ നടത്തിയ പരീക്ഷയിലാണ് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ പ്രാവീണ്യം ഇല്ലാത്തവരാണെന്ന് കണ്ടെത്തിയത്. പരീക്ഷയില്‍ പരാജയപ്പെടുന്നവരുടെ വര്‍ക് പെര്‍മിറ്റും താമസാനുമതി രേഖയായ ഇഖാമയും പുതുക്കി നല്‍കില്ല. ഇതോടെ ഇവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകും. 83,337 വിദേശികളാണ് ഇതുവരെ പരീക്ഷ എഴുതിയത്. ഇതില്‍ 90.56 ശതമാനം വിജയിച്ചു. 23 വിഭാഗങ്ങളില്‍ ആയിരത്തിലധികം തസ്തികകളില്‍ ജോലി ചെയ്യുന്നതിന്

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ വിജയകരം; 100 ദിവസം ഒരു കോടി സന്ദര്‍ശകര്‍

റിയാദ്: റിയാദ് സീസണ്‍ ആഘോഷ പരിപാടികളില്‍ ഒരു കോടിയിലധികം ജനങ്ങള്‍ സന്ദര്‍ശനം നടത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. 100 ദിവസത്തിനിടെയാണ് ഇത്രയും സന്ദര്‍ശകര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തതെന്നും അതോറിറ്റി വ്യക്തമാക്കി. ഒക്‌ടോബര്‍ 21ന് ആണ് റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ആരംഭിച്ചത്. അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന റിയാദ് സീസസണ്‍ 100 ദിവസം പൂര്‍ത്തിയാക്കിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു. റിയാദിലെ വിവിധ വേദികളില്‍ അരങ്ങേറുന്ന പരിപാടിയില്‍ സന്ദര്‍ശനം നടത്തിയ ഒരു

Damam, gulf, Jeddah, Riyad

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്: പ്രതിഷേധിച്ച് പ്രവാസ ലോകം

റിയാദ്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധം ശക്തം. റിയാദ്, ജിദ്ദ, ദമ്മാം മീഡിയാ ഫോം കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ചു. അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള ഭരണകൂട കയ്യേറ്റം ജനാതിപത്യ ഇന്ത്യക്ക് അപമാനമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതികരിച്ചു. ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്‌റ്റേറ്റാണ് മാധ്യമങ്ങള്‍. അധികാരികള്‍ അവരുടെ കടമ നിര്‍വഹിക്കാതിരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാനും അരികുവല്‍കരിക്കപെട്ടവരുടെ ശബ്ദം ഉച്ചത്തില്‍ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള മാധ്യമ ധര്‍മ്മം തടയുന്ന രീതി ഭീരുത്വമാണ്. അപക്ക്വവും നീതിക്ക്

Damam, gulf, Jeddah, Riyad

ഉനൈസയില്‍ മലയാളി മരിച്ചു

ബുറൈദ: ഉനൈസ ശിഫയില്‍ കാസര്‍കോഡ് സ്വദേശി മരിച്ചു.ഉളളിയത്തടുക്കം ആര്‍ ഡി നഗര്‍ മധൂര്‍ കൂടല്‍ മണ്ണിപ്പടി സഹിജ്ഹ മഗരക്കറ്റ (50) ആണ് മരിച്ചത്. ബക്കാല ജീവനക്കാരനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ സന്ദേശം

റിയാദ്: ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ട്വിറ്റര്‍ ഹാന്റിലിനെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു. സൗദിയിലുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. എംബസി സപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ ഹാന്റില്‍ വഴിയാണ് സൗദിയിലുളള ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഐന്‍ഡി അണ്ടര്‍ സ്‌ക്വയര്‍ എംബസി ഡോട് എംഇഎ ഡോട് ജിഒവി അറ്റ് പ്രോറ്റോണ്‍മെയില്‍ ഡോട് കോം എന്ന ഇ മെയില്‍ വിലാസവും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട്, ഇ മെയില്‍ ഐഡി

Damam, gulf, Jeddah, Riyad

വാറ്റ് നിയമ ലംഘനം: ബോധവത്ക്കരണം നടത്തുമെന്ന് അതോറിറ്റി

റിയാദ്: സൗദിയില്‍ മൂല്യ വര്‍ധിത നികുതി ലംഘനം നടത്തുന്നവരെ ബോധവത്ക്കരിക്കുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് പിഴ ചുമത്തില്ല. നിയമ ലംഘനങ്ങള്‍ക്കുളള പിഴ സംഖ്യ പുനര്‍ നിര്‍ണയിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തില്ല. പിഴ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ മൂന്നു മാസത്തിനകം നിയമ ലംഘനം ആവര്‍ത്തിച്ചാല്‍

Scroll to Top