Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

Damam, gulf, Jeddah, Riyad

വീണ്ടും യാത്രാ വിലക്ക്; വിദേശങ്ങളില്‍ കുടുങ്ങിയവരില്‍ മലയാളികളും

റിയാദ്: സൗദിയിലെത്താന്‍ വിവിധ രാജ്യങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും തിരിച്ചടി. യുഎഇ, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ 14 ദിവസംക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്കാണ് തിരിച്ചടിയായത്. ജൂലൈ 4 മുതല്‍ യാത്രക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഈ രാജ്യങ്ങളിലേക്കുളള യാത്ര സൗദി പൗരന്മാര്‍ക്കും അനുവദിക്കില്ല. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദം വര്‍ധിക്കുന്ന സാഹര്യത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പുറമെയാണ് […]

Education

വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് സൗദിയില്‍ ഉന്നത വിദ്യാഭ്യാസത്തിനുളള സാധ്യതകള്‍: വെബിനാര്‍ ജൂണ്‍ 2ന്

റിയാദ്: ‘സൗദി യൂണിവേഴ്‌സിറ്റികളില്‍ വിദേശി വിദ്യാര്‍ഥികള്‍ക്കുള്ള പഠന സാധ്യതകള്‍’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 2, 9 തിയതികളില്‍ സൗദി സമയം വൈകുന്നേരം 4ന് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ എഡ്യൂക്കേഷന്‍ വിങ്ങ് ആണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. ച്ചു. മതം, ഭാഷ, ശാസ്ത്രം, എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിഭാഗങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, റിസേര്‍ച്ച്, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലങ്ങളിലെ ഉന്നത പഠന സാധ്യതകള്‍ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അഡ്മിഷന്‍

Damam, gulf, Jeddah, Riyad

സുബൈര്‍ അഹമ്മദ് ഹാജിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി

നാദിര്‍ഷ റഹ്മാന്‍ റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും എസ്‌ഐസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സുബൈര്‍ അഹമ്മദ് ഹാജിയുടെ (50 ) മയ്യിത്ത് നാട്ടില്‍ ഖബറടക്കി. ജൂലൈ 1ന് പുലര്‍ച്ചെ് 3ന് വീട്ടിലെത്തിച്ച മയ്യിത്ത് പ്രഭാത പ്രാര്‍ത്ഥനക്ക് മുമ്പ് ചക്കാലക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു. പാണക്കാട് സയ്യദ് ഹമീദലി തങ്ങള്‍ മയ്യത്തു നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആലുവ കുട്ടമ്മശ്ശേരി ചാലക്കല്‍ സ്വദേശിയാണ്. റിയാദില്‍ നിന്നു കോഴിക്കോട് എത്തിച്ച മൃതദേഹം എസ്‌ഐസി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന്

Damam, gulf, Jeddah, Riyad

ട്രാന്‍സ്‌പോര്‍ട്-ലോജിസ്റ്റിക് വിപ്ലവത്തിനൊരുങ്ങി സൗദി

റിയാദ്: ഗതാഗതത്തിനും ലോജിസ്റ്റിക്‌സിനും സൗദി അറേബ്യ പുതിയ നയവും തന്ത്രപ്രധാന പദ്ധതികളും പ്രഖ്യാപിച്ചു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ലോജിസ്റ്റിക് ഹബ്ബായി രാജ്യത്തെ മാറ്റും. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി പറഞ്ഞു. ലോജിസ്റ്റിക് ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഏകീകരിക്കും. ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തും. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ലോജിസ്റ്റിക് സംവിധാനവും ആധുനിക ഗതാഗത രീതികളും സംയോജിപ്പിക്കുന്നതാണ് പുതിയം. സാമ്പത്തിക, വികസന കാര്യ കൗണ്‍സില്‍ ചെയര്‍മാനും ഗതാഗത, ലോജിസ്റ്റിക്‌സ് സുപ്രീം

Damam, gulf, Jeddah, Riyad

മനുഷ്യക്കടത്ത്: ഇന്ത്യാ-സൗദി ധാരണാ പത്രം

റിയാദ്: മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യാ-സൗദി ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യശാസ്ത്രങ്ങളെ ചെറുക്കുന്നതിനുളള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിനും ഫലപ്രദമായി ചെറുക്കുന്നതിനും ഇന്ത്യ-സൗദി ധാരണാ പത്രം ഒപ്പുവെക്കും. ഇന്ത്യയുമായി ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പുവെക്കാന്‍ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും.

Damam, gulf, Jeddah, Riyad

അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ്

റിയാദ്: നാലുപതിറ്റാണ്ടു പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ് നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 20 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സമാജം പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. പരിപാിെ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. മുജീബ് കായംകുളം ആമുഖ പ്രഭാഷണം നടത്തി, സലിം കളകര, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അയൂബ് കരുപ്പടന്ന, ഷാജു വാളപ്പന്‍, ഉമ്മര്‍ അമാനത്ത്, ഫിറോസ് പോത്തന്‍കോട്,

Damam, gulf, Jeddah, Riyad

കേളി താദിഖ് യൂണിറ്റ് രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് റിയാദിനടുത്ത് താദിഖില്‍ രൂപീകരിച്ചു. സാമൂഹിക, സാംസ്‌കാരി, ജീവകാരുണ്യ രംഗത്ത് പ്രവാസികളുടെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം. യോഗത്തില്‍ മലാസ് ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. കേളി ആക്റ്റിംങ് സെക്രട്ടറി ടി ആര്‍ സുബ്രമണ്യന്‍ യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മുഖ്യ രക്ഷധികാരി സമിതി അംഗം സതീഷ്‌കുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മനോജ്

Damam, gulf, Jeddah, Riyad

കെഎംസിസി ആരോഗ്യ ഇന്‍ഷുറന്‍സ്

റിയാദ്: കെഎംസിസി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിലും വിദേശത്തും അംഗീകാരമുളള മാക്‌സ് ബൂപ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ആറംഗ പ്രവാസി കുടുംബത്തിന് ഏറ്റവും കുറഞ്ഞ പ്രീമിയം അടച്ച് പതിനേഴ് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കും. പതിനെട്ട് മുതല്‍ അമ്പത് വയസ്സ് വരെയുള്ള ആറംഗ കുടുംബത്തിന് പന്ത്രണ്ടായിരം രൂപയില്‍ താഴെയാണ് വാര്‍ഷിക പ്രീമിയം. പ്രാഥമിക ഘട്ടം എന്ന നിലയില്‍ കോഴിക്കോട് ജില്ലയിലുളളവര്‍ക്കാണ് പദ്ധതി. വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് പാളയാട്ട്, അഷ്‌റഫ്

Damam, gulf, Jeddah, Riyad

‘ഗോത്ര ജ്യോതി’: സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്ത് റിയാദ് ഒഐസിസി

റിയാദ്: കെ.പി.സി.സി. സാംസ്‌കാരിക സാഹിതിയുടെ ‘ഗോത്ര ജ്യോതി’ പദ്ധതിയിലേക്ക് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ വിതരണം ചെയ്യുന്നതിനാണ് സ്മാര്‍ട് ഫോണ്‍ കൈമാറിയത്. അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള തുക ജില്ലാ ജീവകാരുണ്യ കണ്‍വീനര്‍ വഹീദ് വാഴക്കാടിനു കൈമാറി. ചടങ്ങില്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹകളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം

Damam, gulf, Jeddah, Riyad

സൗദിയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ഉടന്‍

റിയാദ്: സൗദിയില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു കൊവിഡ് വാക്‌സിന്‍ ഉടന്‍ വിതരണം ആരംഭിക്കും. 12നും 18നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണത്തിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഫൈസര്‍ ബയോടെകിന്റെ വാക്‌സിനാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. സിഹത്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് വിതരണമെന്നും മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

രണ്ട് ഡോസ് വാക്‌സിന്‍; മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

റിയാദ്: സൗദി അറേബ്യയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തിന് കീഴടങ്ങിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, കൊവിഡ് വാക്‌സി എന്നിവ വൈരുധ്യമില്ല. വ്യത്യസ്ഥ നിര്‍മാതാക്കളുടെ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. ഗര്‍ഭിണികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നും അദ്ദേസം പറഞ്ഞു. ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്നവര്‍ പത്തു ദിവസം മുമ്പെങ്കിലും ഇന്‍ഫ്‌ളുവന്‍സ, മെനിഞ്ചൈറ്റിസ് വാക്‌സിനുകള്‍

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പിഴ; പ്രചാരണം അടിസ്ഥാന രഹിതം

റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ പിഴ അടക്കണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തളളിക്കളയണമെന്ന് മന്ത്രാലയം വക്താവ് കേണല്‍ ത്വലാല്‍ അല്‍ ശല്‍ഹൂബ് പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 1 മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രവേശനം അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൊവിഡ് വ്യാപനം തടയുന്നതിനു സ്വീകരിക്കുന്ന

Damam, gulf, Jeddah, Riyad

ഗുഡ്‌സ് കാരിയര്‍ ഡ്രൈവര്‍ തസ്തിക സ്വദേശിവത്ക്കരിക്കും

റിയാദ്: ഗുഡ്‌സ് കാരിയറുകളില്‍ വിദേശികളെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ജോലി ചെയ്യുന്ന മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് വിദേശികള്‍ക്ക് തിരിച്ചടിയാകും. ചെറുകിട, ഇടത്തരം മേഖലയിലെ ചരക്കു നീക്കത്തിനാണ് മിനി ലോറികളും ഗുഡ്‌സ് വാനുകളും വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരം വാനങ്ങളില്‍ 80 ശതമാനവും ജോലി ചെയ്യുന്നത് വിദേശികളാണ്. മിനി ലോറികള്‍, ഗുഡ്‌സ് വാനുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ വിദേശികളെ നിയമിച്ചാല്‍ 5000 റിയാല്‍ പിഴ ചുമത്താനാണ് നീക്കം. സ്വദേശി െ്രെഡവര്‍മാര്‍ക്ക് സ്വയം

Damam, gulf, Jeddah, Riyad

ഐ ടി മേഖലയില്‍ സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍

റിയാദ്: സൗദിയിലെ ടെലികോം, ഐടി മേഖലയില്‍ 25 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. ഇതുവഴി 9000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. മതിയായ യോഗ്യതയുളള സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ടെലികോം, ഐടി മേഖലയിലെ സ്വദേശിവത്ക്കരണം. നിര്‍ദിഷ്ട തസ്തികകളില്‍ ജോലി ചെയ്യുന്ന അഞ്ചില്‍ കൂടുതല്‍ വിദേശികളുളള സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം നിര്‍ബന്ധമാണ്. സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ 7000 റിയാലും ടെക്‌നീഷ്യന്‍ തസ്തികയില്‍ 5000 റിയാലുമാണ് അടിസ്ഥാന ശമ്പളം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശികളുടെ കുത്തകയാണ് രാജ്യത്തെ

Scroll to Top