സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക് തുടരും
റിയാദ്: സൗദിയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെങ്കിലും സാമൂഹിക ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് നഗര വികസന, ഗ്രാമ കാര്യ മന്ത്രാലയം. കൊവിഡ് വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലുകളും പാര്‍ട്ടികളും അനുവദിക്കില്ല. പ്രായമുളളവരും കുട്ടികളും വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്ന് നഗര വികസന, ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ സുപ്രധാനമാണ്. […]














