സൗദിയില്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്
റിയാദ്: സൗദി അറേബ്യയില്‍ പ്രഥമ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 5ന് ആരംഭിക്കുമെന്ന് വോളിബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 14 ടീമുകള്‍ മാറ്റുരക്കുന്ന പ്രാഥമിക റൗണ്ട് മത്സരം 16 ദിവസം നീണ്ടു നില്‍ക്കും. രാജ്യത്തെ വനിതാ യൂനിവേഴ്‌സിറ്റികളില്‍ വേളാബോള്‍ ഉള്‍പ്പെടെ പരിശീലനം നല്‍കുന്നുണ്ടെങ്കിലും ആദ്യമായാണ് ദേശീയ തലത്തില്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന് വേദി ഒരുങ്ങുന്നത്. ആഗസ്ത് 5 മുതല്‍ 21 വരെ മേഖലാ മത്സരങ്ങള്‍ അരങ്ങേറും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രാഥമിക റൗണ്ട് […]










