ബ്രിട്ടീഷ് രുചിവൈവിധ്യമൊരുക്കി ലുലു ഹൈപ്പര്‍
റിയാദ്: ബ്രിട്ടീഷ് ഭക്ഷ്യമേളയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. യുകെയില്‍ വിവിധ ഉത്പ്പന്നങ്ങളും വിഭവങ്ങളുമാണ് ഭക്ഷ്യമേളയുടെ സവിശേഷത. മേള ജൂണ്‍ ഒന്ന് വരെ തുടരും. മേളയുടെ ഭാഗമായി സൗദി അറേബ്യയിലെ യു.കെ സ്ഥാനപതി നീല്‍ ക്രോംപ്ടണ്‍ അതിയഫ് മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. ബ്രിട്ടീഷ് ഭക്ഷ്യമേളക്ക് പിന്തുണ അറിയിച്ച അദ്ദേഹം ലുലുവുമായി മികച്ച ബന്ധമാണുള്ളതെന്നു പറഞ്ഞു. ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് അംബാസഡറെ സ്വീകരിച്ചു. ജിദ്ദ ഹംദാന്‍ ലുലു ഹൈപ്പറില്‍ കോണ്‍സുലേറ്റ് സീനിയര്‍ ട്രേഡ് […]













