സൗദിയില്‍ 1.4 ലക്ഷം വിദേശികള്‍ക്ക് അക്കൗണ്ടന്റ് രജിസ്‌ട്രേഷന്‍
റിയാദ്: സൗദി അറേബ്യയില്‍ ഒരു ലക്ഷത്തി നാല്പതിനായിരം വിദേശികള്‍ പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ നേടിയതായി സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ടന്റ്‌സ് ഓര്‍ഗനൈസേഷന്‍. അക്കൗണ്ടിംഗ് മേഖലയില്‍ ഘട്ടംഘട്ടമായി സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്നും ഓര്‍ഗനൈസേഷന്‍ അറിയിച്ചു. രാജ്യത്ത് 30,000 സ്വദേശികള്‍ ഉള്‍പ്പെടെ 1.7 ലക്ഷം പേരാണ് സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ടന്റ്‌സ് ഓര്‍ഗനൈസേഷനില്‍ രജിസ്‌ട്രേഷന്‍ നേടിയതെന്ന്് സെക്രട്ടറി ജനറല്‍ ഡാ. അഹമദ് അല്‍ മഗാമിസ് പറഞ്ഞു. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന് പരിചയ സമ്പത്തുളളവര്‍ ആവശ്യമാണ്. സൗദിയിലെ ഏഴ് സര്‍വ്വകലാശാലകളില്‍ മാത്രമാണ് അക്കൗണ്ടന്‍സി പഠനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ […]













