ടാങ്കര്‍ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. റിയാദ് ജനാദിരിയയില്‍ ഏപ്രില്‍ 3ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നളീമിലെ സീവേജ് പ്ലാന്റില്‍ നിന്നു മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ്. ജനാദിരിയയിലെ പ്ലാന്റില്‍ മാലിന്യം നിക്ഷേപിച്ച ശേഷം മടങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രക് റോഡിലെ ഡിവൈഡറില്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ട്രക് കാബിനും […]












