ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ കൊച്ചിയില്‍ നിന്ന് തബൂക്കില്‍ എത്തി
റിയാദ്: ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം കൊച്ചിയില്‍ നിന്നു സൗദിയിലെത്തി. റിയാദില്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്ക് എയര്‍പോര്‍ട്ടിലാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. 210 അംഗ സംഘത്തെ റിയാദില്‍ നിന്ന് 1280 കിലോ മീറ്റര്‍ അകലെ ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ തബൂകിലെ ഹോട്ടലുകളിലാണ് താമസിപ്പിച്ചിട്ടുളളത്. വളരെ കുറച്ച് കൊവിഡ് ബാധിതര്‍ മാത്രമാണ് ഇവിടെ ഉളളത്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ക്വാറന്റൈന്‍ […]











