Sauditimesonline

najim
'റിംല സ്ട്രിങ്‌സ് അറേബ്യ' മാറ്റിവെച്ചു

Riyadh Bureau

gulf, saudi

പിഎംഎഫ് റമദാന്‍ സാന്ത്വനം; വൃക്ക രോഗികള്‍ക്ക് ധന സഹായം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘റമദാന്‍ സാന്ത്വനം-2025’ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലെ 21 വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ക്കായി സഹായണ കൈമാറി. മരുഭൂമിയിലെയും ലേബര്‍ ക്യാമ്പുകളിലെയും റമദാന്‍ കിറ്റ് വിതരണത്തിനോപ്പം നാട്ടില്‍ നടപ്പിലാക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് രോഗികള്‍ക്ക് സഹായം. സംഘടനയുടെ അംഗങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശിച്ച പതിനാല് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഡയാലിസിസ് കിറ്റുകള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം കൈമാറിയത്. ആദ്യ ഘട്ടമായി 21 രോഗികള്‍ക്കു ഒരു ലക്ഷത്തി അയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി റിയാദ് […]

gulf, saudi

സ്‌നേഹത്തിന്റെ തൂവല്‍ സ്പര്‍ശം സമ്മാനിച്ചു പ്രവാസി വെല്‍ഫെയര്‍

റിയാദ്: കുറഞ്ഞ വേതനത്തില്‍ പ്രവാസം തള്ളിനീക്കി തൊഴിലിടങ്ങളില്‍ പ്രയാസപ്പെടുന്ന സാധാരണ മനുഷ്യരെ ചേര്‍ത്തുപിടിച്ചു പ്രവാസി വെല്‍ഫെയര്‍ വളന്റിയര്‍മാര്‍ സ്‌നേഹ സമ്മാനവുമായി ക്യാമ്പുകളിലെത്തി. പെരുന്നാള്‍, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ ഭാഗമായി രൂപകല്പന ചെയ്ത സ്‌നേഹ സ്പര്‍ശം-2025 ആദ്യഘട്ടം അഞ്ഞൂറിലധികം പേര്‍ക്ക് പുടവ സമ്മാനിച്ചു. പ്രവാസി പ്രവര്‍ത്തകര്‍ വസ്ത്രം വാങ്ങുമ്പോള്‍ ‘തങ്ങളുടെ സഹോദരനും ഒന്ന്’ എന്ന ആശയമാണ് ഇതിന് പ്രേരകം. ഷാലിമാര്‍ റസ്‌റ്റോറന്റ്, എസ്ബി ഗ്രൂപ്പ് തുടങ്ങി പ്രായോജകരും സന്നദ്ധരായി. ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റി, സുലൈ, ബത്ഹ, ദല്ല തുടങ്ങി

gulf, saudi

റഹീം കേസ്: മന്ത്രി റിയാസുമായി കൂടിക്കാഴ്ച നടത്തി സഹായ സമിതി നേതാക്കള്‍

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ അബ്ദുറഹീമിന്റെ കേസ് പുരോഗതി പൊതുമരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്തു. റിയാദ് റഹീം സഹായ സമിതിയുടെയും ഫറോക് അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മറ്റിയുടെയും ഭാരവാഹികള്‍ സന്നിഹിതരായിരുന്നു. കേസിന്റെ തുടക്കം മുതല്‍ അവസാന കോടതി സിറ്റിംഗ് നടന്ന മാര്‍ച്ച് 18 വരെയുള്ള വിവരങ്ങള്‍ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികൂടിയായ മന്ത്രിയെ അറിയിച്ചു. അടുത്ത സിറ്റിങ്ങിന് കോടതി അനുവദിച്ച ഏപ്രില്‍ 14ന് കോടതിയുടെ നിരീക്ഷണം അറിഞ്ഞതിനു ശേഷം

gulf, saudi

സൗദിയുടെ ‘ഫലക്’ വിക്ഷേപിച്ചു

റിയാദ്: സൗദിയുടെ ഗവേഷണ റോക്കറ്റ് ‘ഫലക്’ വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകര്‍ക്കുള്ള വിവര ശേഖരണത്തിനും പഠനത്തിനുമാണ് ഫലക് ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചത്. ദൗത്യം അഞ്ചു ദിവസം വരെ നീണ്ടുനില്‍ക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഒന്‍പത് ഉപയോഗിച്ച് ഏപ്രില്‍ 1ന് പുലര്‍ച്ചെ 4.45 നായിരുന്നു വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ കണ്ണിന്റെ ആരോഗ്യം പഠന വിധേയമാക്കുകയാണ് ലക്ഷ്യം. ദീര്‍ഘകാലം ബഹിരാകാശത്തു കഴിയുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ ശാസ്ത്രീയ വിശദീകരണം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തും. ഫലക്

gulf, saudi

ഹജ്ജ് പാക്കേജ്; നുസ്‌ക് ആപ്പ് വഴി തെരഞ്ഞെടുക്കാം

റിയാദ്: ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. ‘നുസ്‌ക്’ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ എന്നിവ വഴി ഈ വര്‍ഷത്തെ ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കാം. സൗദി പൗരന്മാര്‍ക്കും റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ക്കും അതിവേഗം ഹജ്ജ് ബുക്കിങ് സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. പാക്കേജ് തെരഞ്ഞെടുക്കുന്നതിനു മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ഇതിനായി ‘മൈ ഹെല്‍ത്ത്’ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തണം. https://masar.nusuk.sa/individuals വെബ്‌സൈറ്റ് വഴി പാക്കേജുകള്‍ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.

gulf, saudi

വാഹനാപകടം: മലയാളി ഉംറ തീര്‍ത്ഥാടകരുടെ മയ്യിത്ത് ഖബറടക്കി

റിയാദ്: വാഹനാപകടത്തില്‍ മരിച്ച മലയാളി ഉംറ തീര്‍ത്ഥാടകരെ സൗദിയിലെ അല്‍ ഹസയില്‍ ഖബറടക്കി. പെരുന്നാള്‍ അവധിയ്ക്ക് ഒമാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കാന്‍ റോഡ് മാര്‍ഗം സൗദിയിലെത്തിയ സംഘത്തിലെ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. ശിഹാബിന്റെ ഭാര്യ സഹല മുസ്‌ലിയാരകത്ത്(30), മകള്‍ ഫാത്വിമ ആലിയ(7), മിസ്വ്അബ് കൂത്തുപറമ്പിന്റെ മകന്‍ ദക്‌വാന്‍(6) എന്നിവരുടെ മയ്യിത്താണ് അല്‍ ഹസ്സ സ്വാലിഹിയ ഖബര്‍സ്ഥാനില്‍ മറവുചെയ്തത്. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷനല്‍ സെക്രട്ടറി ശിഹാബ് കാപ്പാട്,

gulf, saudi

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ചികില്‍സാ സഹായം

എറണാകുളം: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് നിര്‍ധന രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു. സാന്ത്വന സ്പര്‍ശം-2025 എന്ന പേരില്‍ 94 പേര്‍ക്കാണ് പെരുമ്പാവൂര്‍ ഫ്‌ളോറ റെസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ സഹായം വിതരണം ചെയ്തത്. രക്ഷാധികാരി കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എംഎല്‍എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉല്‍ഘാടനം ചെയ്തു. സംഘടനയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാം കണ്‍വീനര്‍ അലി വാരിയത്ത് വിശദീകരിച്ചു. ഭാരവാഹികളായ അന്‍വര്‍ മുഹമ്മദും കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടനും ചേര്‍ന്ന് ജീവ കാരുണ്യത്തിന്റെ ഫണ്ട് അഡ്വ: എല്‍ദോസ്

gulf, saudi

സംഗീത വിരുന്നൊരുക്കി ഇശല്‍ മക്ക ‘മര്‍ഹബ ഈദ്’

മക്ക: പെരുന്നാള്‍ സുദിനം സംഗീത വിരുന്നൊരുക്കി ഇശല്‍ മക്ക ‘മര്‍ഹബ ഈദ്’. കേരളത്തില്‍ നിന്നെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും ഗായകനുമായ ആബിദ് വഴിക്കടവിന്റെ നേതൃത്വത്തില്‍ ജിദ്ദയിയേയും മക്കയിലേയും കലാകാരന്‍മാര്‍ ഗാനങ്ങള്‍ ആലപിച്ചു. പായസം തയ്യാറാക്കല്‍ മത്സരത്തില്‍ നിരവധി കുടുംബിനികള്‍ പങ്കെടുത്തു. രുചി, ഡെക്കറേഷന്‍, ചേരുവ എന്നിവ മാനദണ്ഡമാക്കി വിജയികളെ തെഇഞ്ഞെടുത്തു. ഒന്നാം സ്ഥാനം ജംഷീറ ജാസ്മിന്‍, രണ്ടാം സ്ഥാനം ഷംന, മൂന്നാം സ്ഥാനം നസീഹ മന്‍സൂര്‍ എന്നിവര്‍ അര്‍ഹരായി. പായസ മല്‍ത്സരം ജബലുഉമ്മര്‍ ചെഫ് അസീസ് പരിപ്പനങ്ങാടി, ജുമൈല

gulf, saudi

ജിഎംഎഫ് ഈദ് ഫെസ്റ്റ് നാളെ; കുരുന്നു ഗായിക മിയ, സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താന്‍ അതിഥികള്‍

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഒരുക്കുന്ന ഈദ് മെഗാ ഫെസ്റ്റ് ഏപ്രില്‍ 2ന് അരങ്ങേറും. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഐ റോബോട്ടിക്‌സ് ശില്പശാലയും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ഒന്നു മുതല്‍ 5.30 വരെയാണ് ശില്പശാല. വൈകീട്ട് 6 മുതല്‍ കലാ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. കുരുന്നു കലാകാരിയും റിയാലിറ്റി ഷോ താരവുമായ മിയ ഇസ്സ മെഹക് (മിയ കുട്ടി), സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താന്‍, റിയാദിലെ കലാകാരന്‍

gulf, saudi

പതിനെട്ടു വര്‍ഷം നാടുകാണാത്ത ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: പതിനെട്ടു വര്‍ഷം നാടുകാണാത്ത ആന്ധ്രപ്രദേശ് സ്വദേശി മരണത്തിന് കീഴടങ്ങി. മാര്‍ച്ച് 3ന് മരിച്ച കരീംനഗര്‍ സ്വദേശി മോന്‍സയ്യ ഗതാറ (60)യുടെ മൃതദേഹം ചേതനയറ്റ ശരീരം ഇന്നലെ നാട്ടിലെത്തിച്ചു. തൊഴില്‍ തേടി റിയാദിലെത്തിയതിനു ശേഷം നാട്ടില്‍ പോയിട്ടില്ല. കുടുംബവുമായി ബന്ധം ഉണ്ടായിരുന്നെങ്കിലും യാത്രയ്ക്കുളള തടസ്സം കോടതിയില്‍ നിലവിലുളള കേസുകളായിരുന്നു. ഇതു രാജ്യം വിടാന്‍ തടസ്സമായി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് ജവാസാത്തില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് നേടിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള ചെലവ് ഇന്ത്യന്‍ എംബസി

gulf, saudi

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: 18 നഴ്‌സുമാര്‍ ജര്‍മ്മനിയിലേയ്ക്ക്

തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി 18 നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറി. പദ്ധതിയുടെ നാലും അഞ്ചും ബാച്ചുകളില്‍ ഉള്‍പ്പെട്ട ജര്‍മ്മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയാക്കിയ എട്ട് നഴ്‌സുമാര്‍ക്കും വര്‍ക്ക് പെര്‍മിറ്റുകള്‍ കൈമാറി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആണ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്. ജര്‍മ്മനിയിലേയ്ക്ക് ട്രിപ്പിള്‍ വിന്‍ വഴി റിക്രൂട്ട്‌ചെയ്ത നഴ്‌സുമാര്‍ അടുത്ത ആറുമാസത്തിനുളളില്‍ 1000 പിന്നിട്ട് വലിയ കൂട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ

gulf, saudi

വാഹനാപകടത്തില്‍ രിസാല സെക്രട്ടറിയുടെ പത്‌നി ഉള്‍പ്പെടെ മൂന്നു മരണം

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ ദേശീയ സെക്രട്ടറി കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാടും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്നു മരണം. ശിഹാബിന്റെ പത്‌നി സഫല (30), മകള്‍ ആലിയ (7), സുഹൃത്ത് മിസ്അബിന്റെ മകന്‍ ദഖ്‌വാന്‍ (6) എന്നിവരാണ് മരിച്ചത്. ഒമാനില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട കുടുംബങ്ങള്‍ സൗദി അതിര്‍ത്തി ബത്ഹയില്‍ മാര്‍ച്ച് 30 രാവിലെ 8.30നാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പും കുടുംബവുമാണ് ശിഹാബിനൊപ്പം വാഹനത്തില്‍ യാത്രചെയ്തിരുന്നത്.

gulf, saudi

ബത്ഹ കേരള മാര്‍ക്കറ്റില്‍ ട്രെന്‍ഡി വിമാര്‍ട്ട് ഉദ്ഘാടനം ചെയ്തു

റിയാദ്: വിവ ഗ്രൂപ്പിന്റെ ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് ബത്ഹ കേരള മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഷംസീര്‍, സിഇഒ മുഹമ്മദ് സിനാന്‍, ഡയറക്ടര്‍മാരായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ആഷിഖ് കൊട്ടേക്കാട്, വ്യവസായ പ്രമുഖരായ അലവിക്കുട്ടി ഒളവട്ടൂര്‍, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി എന്നിവരുടെ സാന്നിധ്യത്തില്‍ ജാബിര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി പൗരപ്രമുഖരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിയ്ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുളളത്. പലചരക്ക്

gulf, saudi

പാലക്കാട് കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവ വിരുന്നൊരുക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം. റിയാദ് സുലൈ എക്‌സിറ്റ് 18ലെ സദാ കമ്മ്യൂണി സെന്ററില്‍ നടന്ന സംഗമത്തില്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിരവധിപേര്‍ പങ്കെടുത്തു. ഇഫ്താര്‍ വിരുന്നിനൊപ്പം പാലക്കാട് ജില്ലയിലെ പതിനഞ്ച് അനാഥ, അഗതി മന്ദിരങ്ങളിലും ഫ്താര്‍ ഒരുക്കിയാണ് അസോസിയേഷന്‍ ഫ്താര്‍ സംഗമം ഒരുക്കിയത്. സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു,. പ്രസിഡന്റ് ഷഫീര്‍ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കര്‍ നഫാസ് സ്വാഗതവും

Scroll to Top