റമദാന്‍ സ്‌നേഹ സന്ദേശം കൈമാറി ഇസ്‌ലാഹി സെന്റ ഇഫ്താര്‍
റിയാദ്: സാധാരണക്കാരെ ചേര്‍ത്തുപിടിച്ചു റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും ബത്ഹയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് സമൃദ്ധമായ വിഭവങ്ങളൊരുക്കിയാണ് ഇഫ്താര്‍ വിരുന്ന്. റമദാനിന്റെ സ്‌നേഹ സന്ദേശമാണ് സഹജീവി സ്‌നേഹം. ഇതു വിളംബരം ചെയ്തു ആയിരം ആളുകള്‍ക്കാണ് ജനകീയ ഇഫ്താര്‍. ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവം വലിയ ഇഫ്താറിനാണ് ഇസ്‌ലാഹി സെന്റര്‍ നേതൃത്വം നല്‍കുന്നത്. വൈകീട്ട് 4.00 മുതല്‍ ബത്ഹയിലെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് സമൂഹ നോമ്പുതുറ. നാല്പതിലധികം ഇസ്ലാഹി […]














