Sauditimesonline

manjery udf riyadh
റിയാദില്‍ മഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Riyadh Bureau

gulf, saudi

ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി സോനാ

റിയാദ്: ആറു വര്‍ഷത്തിലേറെയായി നാടണയാന്‍ കഴിയാതെ ദുരിതത്തിലായ നൂറോളം പ്രവാസികളെ ചേര്‍ത്ത് പിടിച്ചു സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇഫ്താര്‍ സ്‌നേഹ വിരുന്ന്. റിയാദില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ കമ്പനി കഴിഞ്ഞ ആറ് വര്‍ഷമായി തകര്‍ച്ചയിലാണ്. ആയിരകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം കൊറോണ മഹമാരിയുടെ തൊട്ടുമുമ്പാണ് തകര്‍ച്ചയിലായത്. നിരവധി പേര്‍ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഇഖാമ തീര്‍ന്ന നൂറോളം തൊഴിലാളികള്‍ നാടണയാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്. സോനാ ജ്വല്ലറി […]

gulf, saudi

എംഇഎ എഞ്ചിനീയറിംഗ് കോളേജ് ഇഫ്താര്‍

റിയാദ്: എംഇഎ എഞ്ചിനീയറിംഗ് കോളേജ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നിഷാദ് മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഷെഫിന്‍ തലശ്ശേരിയുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അഫ്ഷാന വയനാട്, ഹാമിദ ഷെറിന്‍ പെരിന്തല്‍മണ്ണ, ജാസിര്‍ ജബ്ബാര്‍ എടവണപാറ, അസ്‌ന അരിക്കണ്ടംപാക്ക് എന്നിവര്‍നേതൃത്വംനല്‍കി. സെക്രട്ടറി ഉസ്മാന്‍ ഖാന്‍ മേലാറ്റൂര്‍ സ്വാഗതവും ട്രഷറര്‍ അനസ് തയ്യില്‍ പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.

gulf

മലപ്പുറം കൂട്ടായ്മ ‘നോമ്പൊര്‍പ്പിക്കല്-2025’

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ‘നോമ്പൊര്‍പ്പിക്കല്-2025’ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.ന റിയാദ് എക്‌സിറ്റ് 18ലെ അല്‍ അഖിയാല്‍ വിശ്രമ കേന്ദ്രത്തില്‍ നടത്തിയ സൗഹൃദ ഇഫ്ത്താര്‍ സ്‌നേഹവിരുന്നില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. ഇഫ്ത്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ‘മിഅ’ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മുന്‍ സെക്രട്ടറി ഡോ. അന്‍വര്‍ പുത്തലത്ത് മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവൂര്‍, ഇന്ത്യന്‍

gulf, saudi

ഐസിഎഫ് ദമ്മാമിനെ അഹ്മദ് നിസാമി നയിക്കും

ദമ്മാം: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ദമ്മാം റീജിയന്‍ പുതിയ ഭാവാഹികളെ തെരഞ്ഞെടുത്തു. ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ആന്റ് മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, പ്രൊവിന്‍സ് സെക്രട്ടറി ശരീഫ് മണ്ണൂര്‍

gulf, saudi

രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ്

അല്‍കോബാര്‍: പതിനാറു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും കോബാര്‍ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നവയുഗം കോബാര്‍ മേഖല ഓഫിസ് ഹാളില്‍ നടന്ന യാത്രയയപ്പില്‍ മേഖല രക്ഷാധികാരി അരുണ്‍ ചാത്തന്നൂരും സെക്രട്ടറി ബിജു വര്‍ക്കിയും ചേര്‍ന്ന് രവി ആന്ത്രോടിന് ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി എംഎ വാഹിദ് കാര്യറ അധ്യക്ഷത വഹിച്ചു. ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീണ്‍ വാസുദേവന്‍, രഞ്ജിതാപ്രവീണ്‍, മീനു

gulf, saudi

കെഎംസിസി, ഒഐസിസി, മിഅ, മര്‍ക്കസ്… ഇഫ്താര്‍ ലൊക്കേഷന്‍

റിയാദ്: റമദാനിലെ പ്രവാസപ്പെരുമയാണ് ഇഫ്താര്‍ സംഗമങ്ങള്‍. ജാതി, മത ഭേദമന്യേ വ്രതശുദ്ധി സമ്മാനിക്കുന്ന മാനവിക സന്ദേശം കൈമാറാനുളള വേദികൂടിയാണ് ഇഫ്താറുകള്‍. റമദാനിലെ രണ്ടാമത്തെ വെളളിയാണ് മാര്‍ച്ച് 14. വാരാന്ത്യം ആയതുകൊണ്ടുതന്നെ റിയാദില്‍ നിരവധി സമൂഹ ഇഫ്താറുകളാണ് ഒരുങ്ങുന്നത്. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റ് ഇഫ്താര്‍ സംഗമം ഷിഫ അല്‍ ഇമാം മുസ്‌ലിം റോഡിലെ ഖസര്‍ അല്‍ അമൈരി ഒഡിറ്റോറിയത്തില്‍ നടക്കും. ആറായിരത്തിലധികം അതിഥികളെ സ്വീകരിക്കാനുളള സജ്ജീകരണങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുളളത്.ലൊക്കേഷന്‍: https://maps.app.goo.gl/bt156r5MXBAUas6w6 ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ‘സൗഹൃദ ഇഫ്താര്‍’

gulf, saudi

ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

റിയാദ്: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റിലെ സകന്‍ ശരിക ലേബര്‍ ക്യാമ്പിലാണ് വിരുന്നൊരുക്കിയത്. വിവിധ രാജ്യക്കാരായ മുന്നൂറിലധികം തൊഴിലാളകളാണ് കെഎംസിസിയുടെ അതിഥികളായത്.സഹജീവി സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റെയും നന്മകള്‍ തമ്പുരാന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നു ബോധ്യപെടുത്തലായിരുന്നു ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, സക്രട്ടറയേറ്റ് മെമ്പര്‍മാരായ കെ.കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര,സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര,ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്,ഭാരവാഹികളായ

gulf, saudi

ഹായില്‍ ഐസിഎഫ് ഇഫ്താര്‍ സംഗമം

ഹായില്‍: ഐസിഎഫ് സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു. ‘വിശുദ്ധ ഖുര്‍ആന്‍ ആത്മവിശുദ്ധിക്ക്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഐസിഎഫ് കാംമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്ത്താറില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പാവപ്പെട്ടവന്റെ വിശപ്പും ദാഹവും സഹനവും ക്ഷമയും സ്വയം അനുഭവിച്ചറിയാന്‍ കഴിയണം. അതിന്റെ കാഠിന്യത്തെ മനസ്സിലാക്കി ജീവിതത്തോട് സമരസപ്പെടണം. ഭയഭക്തിലധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്താ ജീവിത വിജയം കൈവരിക്കാനാണ് വ്രതമാസം നല്‍കുന്ന സന്ദേശമെന്നു ഗ്രാന്റ്റ് ഇഫ്ത്താര്‍ സംഗമം ആഹ്വാനം ചെയ്തു. ഹായിലിലെ മത, സാമുഹിക, സാംസ്‌കാരിക, രാഷ്ട്രിയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത

gulf, saudi

യുനൈറ്റഡ്-ഹാഫ് ലൈറ്റ് ഇഫ്താര്‍ സംഗമം

റിയാദ്: യുണൈറ്റഡ് എഫ്.സി, ഹാഫ് ലൈറ്റ് എഫ്.സി എന്നിവ സംയുക്തമായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹയിലെ ഗുറാബിയില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. മജീദ് ബക്‌സര്‍, അബ്ദു കരുവാരക്കുണ്ട്, അസ്ഹര്‍ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂര്‍ എന്നിവര്‍ റമദാന്‍ പ്രഭാഷണം നടത്തി. ചെറിയാപ്പു മേല്‍മുറി, ഹകീം, ജാനിസ് പൊന്മള, ജസീം, റഫ്‌സാന്‍ കുരുണിയന്‍, ഷബീര്‍, ശൗലിഖ്, ബാവ ഇരുമ്പുഴി, അനീസ് പാഞ്ചോല, ഫൈസല്‍ പാഴൂര്‍, അന്‍സാര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ഇഫ്ത്താര്‍

gulf, saudi

ഹോത്തയില്‍ കേളി ഇഫ്താര്‍ വിരുന്ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിഹോത്ത യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീമിലെ പുതിയ പാര്‍ക്കില്‍ (മന്തസല്‍ ബരി) ഒരുക്കിയ ഇഫ്താറില്‍ ഹോത്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍, ഡപ്പ്യൂട്ടി ചെയര്‍മാന്‍, പൗരപ്രമുഖര്‍, വിവിധ രാഷ്ട്രീയ പ്രദേശിക സംഘടനാ ഭാരവാഹികള്‍, തദ്ദേശീയരും, പ്രവാസി പ്രമുഖര്‍, നാനാതുറകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. കുടുംബങ്ങള്‍ക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചിരുന്നു. റിയാദില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശത്തെ

gulf, saudi

എസ്എംഎസ് കൈതാങ്ങ് മലയാളി യുവാവിന് തുണയായി

റിയാദ്: നിയമ തടസ്സങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ മലയാളി യുവാവിന് ഷിഫ മലയാളി സമാജം (എസ്എംഎസ്) തുണയായി. തൊഴിലുടമയില്‍ നിന്ന് ഓടിപ്പോയതായി (ഹുറൂബ്) റിപ്പോര്‍ട്ട് ചെയ്ത മുഹമ്മദ് റാഫിയ്ക്കാണ് എസ്എംഎസ് സഹായം തുണയായത്. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റാഫിക്കുള്ള സഹായം മധു വര്‍ക്കലയില്‍ നിന്നു മോഹനന്‍ കരുവാറ്റ ഏറ്റുവാങ്ങി. ചടങ്ങില്‍ സെക്രട്ടറി സജീര്‍ കല്ലമ്പലം, വര്‍ഗീസ് ആളുക്കാരന്‍, ബിജു മടത്തറ, അശോകന്‍ ചാത്തന്നൂര്‍, ബിനീഷ്, ഉമ്മര്‍ പട്ടാമ്പി, റഹീം പറക്കോട്, രതീഷ് നാരായണന്‍, ബാബു

gulf, saudi

വെല്ലുവിളി ഏറ്റെടുക്കാന്‍ അടുക്കളയില്‍ നിന്നു അരങ്ങിലേക്കിറക്കണം

റിയാദ്: സ്ത്രീകളുടെ അഭിനിവേശം വീടകങ്ങളില്‍ അടക്കിപ്പിടിച്ചു ഒതുങ്ങിക്കൂടുന്നതിന് പകരം പ്രവാസി വനിതകള്‍ തൊഴിലിടങ്ങളിലേക്കും സാമൂഹിക മുഖ്യധാരയിലേക്കും കടന്നു വരണമെന്നു ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ്. പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച അന്ത്രാരാഷ്ട്ര ‘വനിതാദിന’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തീവ്രമായ ആഗ്രഹങ്ങള്‍ക്കു മാത്രമേ അഭിലാഷങ്ങളും സാമൂഹിക പിന്നാക്കാവസ്ഥയും പരിഹരിക്കാന്‍ കഴിയൂകയുളളൂവെന്നും അവര്‍ പറഞ്ഞു. ഷഹനാസ് സാഹില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വനിതകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതും നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കൊല്ലപ്പെടുന്നതും തടയണമെന്ന് ഷഹനാസ് ആവശ്യപ്പെട്ടു. അഭയവും അത്താണിയുമാകേണ്ടവര്‍

gulf, saudi

മാസ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സൗദിയ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജബ്ബാര്‍ കക്കാട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ്, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, നസറുദ്ദീന്‍ വി ജെ, മാസ് രക്ഷാധികാരി കെ.സി ഷാജു എന്നിവര്‍ സംസാരിച്ചു. വിവിധ സാംസ്‌കാരിക സംഘടന ഭാരവാഹികളായ സലീം കളക്കര,

azhchavatam, gulf

അല്‍ഫാ ജനറേഷനെ അസുഖമറിഞ്ഞ് ചികിത്സിക്കണം

നഞ്ചക്ക് ചുഴറ്റി ലക്ഷ്യസ്ഥാനത്ത് പതിച്ചാല്‍ ഏകദേശം 100 മുതല്‍ 200 പൗണ്ട് ശക്തിയിലാകും ആഘാതം. അതാണ് സഹപാഠിയുടെ അടിയേറ്റ താരമശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ മരണത്തിലേയ്ക്കു നയിച്ചത്. ഒരു നഞ്ചക്ക് സ്‌ട്രൈക്കിന്റെ ആഘാതം ബോക്‌സിംഗ് ഇതിഹാസം മൈക് ടൈസന്റ ഒരു പഞ്ചിന് തുല്യമാണ്. 150 മുതല്‍ 250 പൗണ്ട് വരെയാണ് ടൈസന്റെ ഒരു പഞ്ചിന്റെ ശക്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ 23കാരന്‍ കുടുംബത്തിലെ 5 പേരെ കൂട്ടക്കൊല ചെയ്യാന്‍ ഉപയോഗിച്ചത് നഞ്ചക്കല്ല, ചുറ്റികയാണെന്നു മാത്രം! 2025

Scroll to Top