Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മയുടെ അബു ഹനീഫിന് യാത്രയയപ്പ് നല്‍കി

റിയാദ്: 32 വര്‍ഷത്തെ പ്രവാസണ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബൂ ഹനീഫിനും കുടുംബത്തിനും കൊച്ചി കൂട്ടായ്മ യാത്രയയപ്പു നല്‍കി. കൂട്ടായ്മയുടെ സ്ഥാപകനേതാവും കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. പ്രസിഡന്റ് കെ ബി ഖലീല്‍ അധ്യക്ഷത വഹിച്ചു. റിയാദ് മ്യൂസിക് ക്ലബ് പ്രസിഡന്റ് സുബൈര്‍ ആലുവ ഉത്ഘാടനം ചെയ്തു. ചാരിറ്റി കണ്‍വീനര്‍ ഷാജി മുഹമ്മദ്, ട്രസ്റ്റ് കണ്‍വീനര്‍ റഫീഖ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷാജി ഹുസൈന്‍, മരണാനന്തര സഹായ കണ്‍വീനര്‍ നദീം സേട്ട്, ഇവന്റ് കണ്‍ട്രോളര്‍ നിസാര്‍ […]

Damam, gulf, Jeddah, Riyad

യാര സ്‌കൂള്‍ പ്ലസ് ടൂ പ്രവേശനം തുടങ്ങി

റിയാദ്: പത്താംക്ലാസിലെ അവസാന പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയ സാഹചര്യത്തില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2021-22ലേക്കുള്ള പ്ലസ് വണ്‍ സ്ട്രീമുകളില്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് എന്നിവയോടൊപ്പം ഈ വര്‍ഷം ഹുമാനിറ്റീസും ആരംഭിക്കും. സൗജന്യ ബ്രിഡ്ജ് കോഴ്‌സോടെയാണ് പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഓരോ സ്ട്രീമിലുമുള്ള വിഷയങ്ങളെ ലളിതമായി പരിചയപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തി കുട്ടികളില്‍ വിവിധ വിഷയങ്ങളില്‍ അഭിരുചി വളര്‍ത്തിയെടുക്കാനുള്ള താണ്ബ്രിഡ്ജ്‌കോഴ്‌സ്. ഇതോടെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ വ്യക്തമായ ധാരണലഭിക്കുമെന്നു മാത്രമല്ല ആ വിഷയത്തിലുള്ള ഉപരിപഠനം

Damam, gulf, Jeddah, Riyad

സൗദിയില്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അംഗീകാരം

റിയാദ്: സൗദി അറേബ്യയില്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അംഗീകാരം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ‘അബ്ിഷര്‍ വഴിയും ‘തവക്കല്‍ന’ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സ്മാര്‍ട് ഫോണില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അംഗീകാരം ഉണ്ട്. ഇതിലെ ക്യുആര്‍ കോഡ് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യമില്ലാതെ ലൈസന്‍സ് പരിശോധിക്കാന്‍ കഴിയുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴിലുളള സൗദി ഡാറ്റ ആന്‍ഡ്

Damam, gulf, Jeddah, Riyad

മരുഭൂമിയില്‍ ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്തു പിഎംഎഫ്

മരുഭൂഭിയില്‍ ആടുജീവിതം നയിക്കുന്നവര്‍ക്കു ഭക്ഷ്യ വിഭവങ്ങളുമായി റിയാദിലെ മലയാളി കൂട്ടായ്മയുടെ മരുഭൂ യാത്ര ശ്രദ്ധേയമാകുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ഒറ്റപ്പെട്ടുകഴിയുന്ന ഇടയന്‍മാര്‍ക്ക് ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ആടുകളെയും ഒട്ടകങ്ങളെയും മെയ്ചു നടക്കുന്ന ഇടയന്‍മാരെ തേടിയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ മരുഭൂ സഞ്ചാരം ആരംഭിച്ചത്. റമദാനിലെ എല്ലാ വാരാന്ത്യങ്ങളിലെും ഭക്ഷ്യ വിഭവങ്ങള്‍ ഇടയന്‍മാര്‍ക്കെത്തിക്കും. റിയാദിലെ ജനാദ്രിയ, തുമാമ ഭാഗങ്ങളിലെ മരുഭൂമിയില്‍ ആട്ടിടയന്‍മാര്‍ കഴിയുന്ന ടെന്റുകളിലാണ് ഭക്ഷണം എത്തിക്കുന്നത്. ഈന്തപ്പഴം, പാചക എണ്ണ, പഴവര്‍ഗങ്ങള്‍, അരി,

Damam, gulf, Jeddah, Riyad

രണ്ടാം ഡോസ് നീട്ടിവെച്ചു; വാക്‌സിന്‍ വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം നീട്ടിവെച്ചു. ഒന്നാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്ക് ഇതുസംബന്ധിച്ച വിവരം ആരോഗ്യ മന്ത്രാലയം എസ്എംഎസ് സന്ദേശം വഴി അറിയിച്ചു തുടങ്ങി. രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും കൊവിഡ് വാക്‌സിന്റെ പ്രഥമ ഡോസ് ലഭ്യമായെന്ന് ഉറപ്പു വരുത്തും.. ഇതിനാണ് രണ്ടാം ഡോസ് വിതരണം നീട്ടി വെക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് റസിഡന്റ് മെപര്‍മിറ്റ് നമ്പള്‍ ഉള്‍പ്പെടെ രണ്ടാം ഡോസ് നീട്ടിവെച്ച വിവരംക്കുന്നുണ്ട്.

Damam, gulf, Jeddah, Riyad

ഐ സി എഫ് ‘ഫിന്റിച്’ വെബിനാര്‍

റിയാദ്: സാമ്പത്തിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ‘ഫിന്റിച്ച് 2021’ വെബിനാര്‍ സംഘടിപ്പിച്ചു. പരിപാടി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. നിക്ഷേപ സുരക്ഷ, നാടിന്റെ വികസനം എന്നിവക്ക് പ്രവാസികളുടെ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് കേരള ബാങ്കിന് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും. കേരളത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ മുപ്പത് ശതമാനം പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്ന പണമാണ്. നാടിന്റെ വികസനം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് കേരളത്തിന്റെ സംരഭമായ കേരള

Damam, gulf, Jeddah, Riyad

പറക്കാനൊരുങ്ങി സൗദിയ; പ്രതീക്ഷയോടെ പ്രവാസികള്‍

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി സൗദിയ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ മെയ് 17 മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ ജാസര്‍ അറിയിച്ചു. സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുന്നതിനുളള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ 2020 മാര്‍ച്ച് മുതല്‍ ് സൗദി എയല്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിയിരുന്നു. മാസങ്ങള്‍ക്കു ശേഷം ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല.വ്യോമ ഗതാഗതം

Damam, gulf, Jeddah, Riyad

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പ്രവാസി സാംസ്‌കാരിക വേദിയുടെ ആദരം

റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവനം ചെയ്തവരെ റിയാദ് പ്രവാസി സാംസ്‌കാരിക വേദി ആദരിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം, മയ്യിത്ത് പരിപാലനം, മറ്റു അടിയന്തിര സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച പ്രവാസി സംസകാരിക വേദിയുടെ വളണ്ടിയര്‍മാര്‍, ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രവാസി സാംസ്‌കാരിക വേദി സെന്ററല്‍ കമ്മിറ്റി റിയാദ് ആദരിച്ചത്. ജനറല്‍ സെക്രട്ടറി വി.എ സമീഉള്ള ആധ്യക്ഷത വഹിച്ചു. ആദരം

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിസന്ധി നേരിടാന്‍ സൗദി സമ്പദ് ഘടനക്ക് കരുത്തണ്ടെന്ന് ധനമന്ത്രി

റിയാദ്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ സൗദി സമ്പദ് ഘടനക്ക് കരുത്തണ്ടെന്ന് ധനകാര്യ മന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ വകുപ്പ് മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍. ഐ.എം.എഫിന് കീഴിലുള്ള ബാങ്ക് ഗവര്‍ണമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അംഗരാജ്യങ്ങളെ സഹായിക്കാന്‍ ഐ.എം.എഫ് തയാറാക്കിയ കര്‍മപദ്ധതികളെ മന്ത്രി സ്വാഗതം ചെയ്തു. വാക്‌സിനുകള്‍ അതിവേഗം ലോകത്ത് എല്ലായിടത്തും എത്തിക്കണം. സൗദി ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി ഇതിനായി പ്രത്യേകം പദ്ധതി തയ്യാറാക്കിയിരുന്നു. വികസ്വര രാജ്യങ്ങളെ

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര കൂട്ടായ്മ ഡി സി ഒ പ്രഥമ സെക്രട്ടറി ജനറലായി സൗദി വനിത

റിയാദ്: ഡിജിറ്റല്‍ കോഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്റെ അധ്യക്ഷ പദവി സൗദി അറേബ്യക്ക്. ഡിജിറ്റല്‍ സമ്പദ് ഘടന പരിപോഷിപ്പിക്കുന്നതിനുളള അന്താരാഷ്ട്ര കൂട്ടായ്മയുടെ പ്രഥമ സെക്രട്ടറി ജനറലായി സൗദി വനിത ദീമ അല്‍ യഹ്‌യയെയും തെരഞ്ഞെടുത്തു. ഡിജിറ്റല്‍ സമ്പദ് ഘടനയുടെ നവീകരണവും സഹകരണവും ലക്ഷ്യമാക്കിയാണ് അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചത്. പ്രഥമ യോഗത്തില്‍ സൗദി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍ സ്വാഹ അധ്യക്ഷത വഹിച്ചു. പുതിയ കാലഘട്ടത്തില്‍ ഡിജിറ്റല്‍ സമ്പദ് ഘടനക്ക് ഏറെ പ്രാധാന്യവും സാധ്യതയുമാണുളളത്. അതുകൊണ്ടുതന്നെ സാമ്പദ്

Damam, gulf, Jeddah, Riyad

ജനാധിപത്യത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ സി പി എം ശ്രമം: ബുറൈദ യുഡിഎഫ്

ബുറൈദ: കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മന്‍സൂറിന്റെ വേര്‍പാടില്‍ പ്രതിഷേധ യോഗം. കെ എം സി സി, ഓ ഐ സി സി സംഘടനകള്‍ സംയുക്തമായയി യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്ന പ്രതിഷേധം. ജാനാധിപത്യ പ്രക്രിയയിലെ അഭിവാജ്യഘടകമാണ് വോട്ടു രേഖപ്പെടുത്താനുള്ള അവകാശം. ഇതില്‍ പങ്കാളിയാകുന്നവര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയാണ് സംരക്ഷിക്കുന്നത്. ജനാധിപത്യ വിശ്വാസികളെ കൊലപ്പെടുത്തി സി പി എം ജനാധിപത്യത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കെ എം സി സി

Damam, gulf, Jeddah, Riyad

റണ്ണിംഗ് സ്റ്റാര്‍ വാര്‍ഷികം; ലയണ്‍സ് ക്ലബ്ബ് ചാമ്പ്യന്‍മാര്‍

റിയാദ്: ഉനൈസ റണ്ണിംഗ് സ്റ്റാര്‍ ക്ലബ്ബ് പതിനെട്ടാം വാര്‍ഷികം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി അല്‍ നജ്മ ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ ഏകദിന ഫുഡ്‌ബോള്‍ ലീഗ് മത്സരം അരങ്ങേറി. വാശിയേറിയ മത്സരത്തില്‍ 4 ടീമുകള്‍ അണിനിരന്നു. ഷിഫാറിന്റെ നേതൃത്വത്തിലുളള ലയണ്‍സ് ക്ലബ്ബ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് സുഹൈല്‍ മേലാറ്റൂര്‍ നൗഷാദ് കോഴിക്കോട് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി കുട്ടനെയും, ടോപ്പ് സ്‌കോററായി സൈഫുവിനെയും തിരഞ്ഞെടുത്തു, റിയാസ് മുനീര്‍, സനദ്, ആഷിക് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Damam, gulf, Jeddah, Riyad

കെ ഡി എം എഫ് റിയാദ് ‘അഹ് ലന്‍ ലി റമളാന്‍’

റിയാദ്: പരിശുദ്ധ റമളാനെ സ്വാഗതം ചെയ്ത് കൊണ്ട് റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ അഹ് ലന്‍ ലി റമളാന്‍ പരിപാടി സംഘടിപ്പിച്ചു. ‘കരുതലോടെ വിത്തിറക്കാം കരുത്തുള്ള വിളവെടുക്കാം’ എന്ന പ്രമേയത്തിലുള്ള െ്രെതമാസ ക്യാമ്പയിന്റെ ഭാഗമായി റിയാദ് ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുജീബ് ഫൈസി മമ്പാട് ഉദ്ഘാടനം ചെയ്തു.കെ ഡി എം എഫ് പ്രസിഡണ്ട് സൈനുല്‍ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു. സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അബ്ദുല്‍

Damam, gulf, Jeddah, Riyad

രാജന്‍ നിലമ്പൂരിന് ത്രയയപ്പ് നല്‍കി

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ രാജന്‍ നിലമ്പൂരിന് ഫ്രന്റ്‌സ് ഓഫ് കേരള പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നല്‍കി. ക ട്ടായ്മയുടെ ബത്ഹ സോണ്‍ രക്ഷാധിക്കാരിയും രണ്ടര പതിറ്റാണ്ടിലേറെയായി സമൂഹിക, സംസ്‌ക്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഘലയില്‍ നിറസാന്നിദ്ധ്യവുമൊണ്. ചടങ്ങില്‍ പ്രസിഡന്റ്് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മജീദ് പൂളക്കാടി യോഗം ഉല്‍ഘാടനം ചെയ്തു.. ഫ്രണ്ട്‌സ് ഓഫ് കേരളയുടെ ഉപഹാരം ജീവകാരുണ്യ കണ്‍വീനര്‍ അസ്‌ലം പാലത്ത് സമ്മാനിച്ചു. ഹനീഫ അക്കാരിയ, സുബൈര്‍,അസ്ലം എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ സ്വാഗതവും സുബൈര്‍ നന്ദിയും പറഞ്ഞു.

Scroll to Top