Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

വിദേശികള്‍ അയച്ച പണത്തില്‍ വര്‍ധനവ്: സൗദി കേന്ദ്ര ബാങ്ക്

റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയച്ച പണത്തില്‍ 4.25 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധനവെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ 1130 കോടി റിയാലാണ് വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,080 കോടി റിയാലായിരുന്നു. അതേസമയം ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ വിദേശികളുടെ റമിറ്റന്‍സ് 6.3 ശതമാനം കുറഞ്ഞതായും സൗദി സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2016 മുതല്‍ […]

Damam, gulf, Jeddah, Riyad

‘ഇടതുപക്ഷം റിയാദ്’ കൂട്ടായ്മ രൂപീകരിച്ചു

റിയാദ്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇടതുപക്ഷം റിയാദ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. പ്രവാസികള്‍ക്കും നാടിന്റേയും വികസനത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്കായി പ്രവാസി കുടുംബങ്ങളുടെ വോട്ടുറപ്പിക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായാണ് കൂട്ടായ്മയെന്ന് സംഘാടകര്‍ പറഞ്ഞു. റിയാദിലെ ഇടതുപക്ഷ സംഘടനകളായ നവോദയ റിയാദ്, ന്യൂ ഏജ്, ഐ എം സി സി തുടങ്ങിയ സംഘടനകളും ഇതര സംഘടനകളിലെ ഇടതുപക്ഷ അനുഭാവികളും ചേര്‍ന്നാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. നവോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍

Damam, gulf, Jeddah, Riyad

വികസന തുടര്‍ച്ചയ്ക്ക് തുര്‍ഭരണം ആവശ്യം: ആനത്തലവട്ടം ആനന്ദന്‍

റിയാദ്: കേരളം കണ്ട ഭരണങ്ങളില്‍ വ്യത്യസ്തമായ ഭരണക്രമമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ടുകൊണ്ടിരിക്കുന്നതെന്നും അത് തുടരേണ്ടത് വികസന തുടര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിട്ടിട്ടില്ലാത്ത നിരവധി ദുരന്തങ്ങള്‍ ഉണ്ടായിട്ടും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു തുടക്കം കുറിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇത്രയും ദുരന്തങ്ങള്‍ നേരിട്ടിട്ടും

Damam, gulf, Jeddah, Riyad

‘ദി ഡിസ്റ്റന്‍സ്’ പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ചാപ്റ്റര്‍ കോവിഡ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കുന്ന സുവനീര്‍ ‘ദി ഡിസ്റ്റന്‍സ്’ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍. റാം പ്രസാദ് പ്രകാശനം നിര്‍വ്വഹിച്ചു. ജീവകാരുണ്യ, സന്നദ്ധ സേവന മേഖലയിലെ നിറസാന്നിദ്ധ്യമായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം,കോവിഡ് മഹാമാരി ഭീതി വിതച്ച നാളുകളില്‍ സൗദിയിലെ പ്രവാസികള്‍ക്കിടയില്‍ നിരവധി സേവന പ്രവര്‍ത്തങ്ങള്‍ നടത്തി. രോഗ ബാധിതര്‍, തൊഴിലും വരുമാനവും നഷ്ടപെട്ടവര്‍, ഉറ്റവരെയും സുഹൃത്തുക്കളെയും

Damam, gulf, Jeddah, Riyad

ധ്രുവികരണ രാഷ്ട്രീയത്തിനെതിരെ ജനകിയ ബദല്‍: സോഷ്യല്‍ ഫോറം കാമ്പയിന്‍

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ധ്രുവികരണ രാഷ്ട്രീയത്തിനെതിരെ ജനകിയ ബദല്‍ എന്ന ആശയം പ്രവാസികള്‍ക്കിടയില്‍ പ്രചരണം നടത്തും. ഇതിനായി സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അഷ്‌റഫ് വേങ്ങൂരിനെ കോര്‍ഡിനേറ്ററായി സമതി രൂപികരിച്ചു. ഇടത്-വലത് മുന്നണികള്‍ കാലാകാലങ്ങളായി ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് സ്വികരിക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ പുകമറ സൃഷ്ടിച്ചു അധികാരത്തില്‍ എത്തുക എന്നതില്‍ കവിഞ്ഞു സംഘപരിവാര രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ ഇരു മുന്നണികളും

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഫുഡ്‌ബോള്‍ മത്സരം കാണാന്‍ അവസരം

റിയാദ്: സൗദി-പാലസ്തീന്‍ ഫുഡ്‌ബോള്‍ മത്സരം വീക്ഷിക്കാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അവസരം നല്‍കുമെന്ന് കായിക മന്ത്രാലയം. റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 30ന് മത്സരം അരങ്ങേറും. 2022ല്‍ നടക്കുന്ന ലോകകപ്പിനും 2023 ഏഷ്യന്‍ കപ്പിനുമുള്ള സംയുക്ത യോഗ്യതാ മത്സരങ്ങളുടെ ഭാഗമായാണ് മത്സരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിന്റെ 40 ശതമാനം സീറ്റുകളില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് കായിക മന്ത്രാലയം അറിയിച്ചു. അതേസമയം മെയ് 17 മുതല്‍ രാജ്യത്തെ മുഴുവന്‍ സ്‌റ്റേഡിയങ്ങളിലും

Damam, gulf, Jeddah, Riyad

യാര സ്‌കൂള്‍ രക്ഷിതാക്കളെ ആദരിച്ചു

റിയാദ്: കൊവിഡ് മഹാമാരിയുടെ കാലത്ത് പഠന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച മാതാപിതാക്കളെ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആദരിച്ചു. ടെക്‌നോളജിയും ആധുനിക പഠന സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് സ്‌കൂള്‍ ആവിഷ്‌ക്കരിച്ച ബോധനരീതി വളരെ വേഗത്തിലാണ് കുട്ടികള്‍ സ്വായത്തമാക്കിയത്. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവരുടെ വിജയം ഉറപ്പു വരുത്തുന്നതിനും മാതാപിതാക്കളുടെ ഇടപെടലുകള്‍ക്കു സാധിച്ചു. സ്‌കൂളിന്റെ ലക്ഷ്യം സാക്ഷാത്ക്കരക്കാന്‍ മികച്ച പിന്തുണയാണ് രക്ഷിതാക്കള്‍ നല്‍കിയത്. അവരുടെ സഹകരണമാണ് അതിജീവന സമരത്തില്‍ വിജയിക്കാന്‍ സാധിച്ചതെന്ന് പ്രിന്‍സിപ്പല്‍ ആസിമ സലീം പറഞ്ഞു. കുട്ടികള്‍ക്ക് സങ്കേതിക

Damam, gulf, Jeddah, Riyad

സൗദി ലുലു ഹൈപ്പറില്‍ ഡീല്‍ ഡെസ്റ്റിനേഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ സൗദിയിലെ സ്‌റ്റോറുകളില്‍ ഡീല്‍ ഡെസ്റ്റിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. ഏറ്റവും വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും തിരിച്ചറിയാനും സവിശേഷമായ രീതിയാണ് ലുലു ശാഖകളില്‍ ഒരുക്കിയിട്ടുളളത്. ഇതിന്റെ ഭാഗമായി ഓഫറുകള്‍ പച്ച നിറത്തില്‍ അടയാളപ്പെടുത്തുകയും വില പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും കാമ്പയിന്റെ ഭാഗമായി ആകര്‍ഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണനിലവാരം ഉറപ്പുവരുത്തിയ ഉത്പ്പന്നങ്ങളാണ് ലുലു സ്‌റ്റോറുകളുടെ പ്രത്യേകത. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുളളതെന്നും ലുലു സൗദി ഡയറക്ടര്‍ ഷഹിം

Damam, gulf, Jeddah, Riyad

മലര്‍വാടി ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍; അനുമോദനയോഗം 27ന്

റിയാദ്: മലര്‍വാടി കേരളയും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരെയും മെഗാഫിനാലെയിലേക്ക് യോഗ്യത നേടിയവരെയും അനുമോദിക്കുന്നു. മാര്‍ച്ച് 27ന് വൈകുന്നേരം 7ന്് അല്‍മാസ് റെസ്‌റ്റോറന്റിലാണ് പരിപാടി. മെഗാഫിനാലെയിലേക്ക് അര്‍ഹത നേടിയ ഹാനിയ ഇര്‍ഷാദ്, ഉയര്‍ന്ന മാര്‍ക്ക് നേടിയ ഫാത്തിമാ ഇസ്മായില്‍, ഹാദി ഇഹ്‌സാന്‍, ഹുമൈദ് അഹ്മദ്(എല്‍.പി വിഭാഗം) നിസാ ടി.കെ, ഹാതിം അജ്മല്‍, നൈറാ ഷഹ്ദാന്‍, അമാന്‍ മുഹമ്മദ്(യു.പി വിഭാഗം) ഇഹ്‌സാന്‍ ബഷീര്‍, താഹിയ ഇര്‍ഷാദ്, ആതിഫ്

Damam, gulf, Jeddah, Riyad

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേളി കത്തെഴുത്തു മത്സരം

റിയാദ്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് കേളി കലാസാംസ്‌കാരിക വേദി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. കേളി റൗദ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വീട്ടിലേക്ക് ഒരു കത്ത്’ എന്ന പേരിലാണ് കത്തെഴുത്ത് മത്സരമാണ് നടന്നത്. കേളി റൗദ ഏരിയ സാംസ്‌കാരിക വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്. പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ കത്തെഴുത്ത് ഇല്ലാതായി. മത്‌സരത്തില്‍ പങ്കെടുത്തവര്‍ പ്രവാസത്തിലെ കണ്ണീരും കിനാവും സന്തോഷവും ഇടകലര്‍ന്ന വരികളോടൊപ്പം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ഓര്‍മപ്പെടുത്തി. പ്രവാസികളോടുള്ള സര്‍ക്കാരിന്റെ

Damam, gulf, Jeddah, Riyad

ആത്മ വിശ്വാസത്തോടെ പരീക്ഷയെ നേരിടാം; വെബിനാര്‍ 27ന്

റിയാദ്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ സൗജന്യ ബോധവത്കരണം. മാര്‍ച്ച് 27 ശനി ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് സൂം പ്ലാറ്റ് ഫോമിലാണ് പരിപാടി. മീഡിയ വിങ്‌സ് ആണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ അധ്യായനം പൂര്‍ത്തിയാക്കി പൊതു പരീക്ഷയെ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റാനാണ് വെബിനാര്‍. പരിപാടിയില്‍ ലൈഫ് സ്‌കില്‍സ് കോച്ച് നിസ്സാം എ പി (ജനറല്‍ സെക്രട്ടറി, സിജി ഇന്ത്യ) കുട്ടികളുമായി സംവദിക്കും. വിശദ വിവരങ്ങളും രജിസ്‌ട്രേഷനും https://mediawings.in/fearless-exam/

Damam, gulf, Jeddah, Riyad

ഇഎംഎസ്, എകെജി അനുസ്മരണം

റിയാദ്: ഇന്ത്യയിലെ തൊഴിലാളിവര്‍ഗ സമര ചരിത്രത്തില്‍ ആവേശകരമായ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത പോരാളികളാണ് ഇഎംഎസും എകെജിയുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ:വി.ശിവദാസന്‍. മാനവ മോചനവഴിയിലെ മഹനീയ മാതൃകയാണ് ഇവരുടെ ജീവിതമെന്നും അദ്ദേഹംപറഞ്ഞു. റിയാദ് കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ഇഎംഎസ്, എകെജി അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. കാവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അനുസ്മരണം ഓണ്‍ലൈനിലാണ് സംഘടിപ്പിച്ചത്. കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു. ഇ.എം.എസും, എകെജിയും ആ കാലഘട്ടങ്ങളില്‍

Damam, gulf, Jeddah, Riyad

യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തണം. മലപ്പുറം വനിത കെഎംസിസി

റിയാദ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഡോ. ശശി തരൂരിന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി പ്രഖ്യാപിച്ച പ്രകടന പത്രിക സ്ത്രീപക്ഷ പ്രകടന പത്രികയാണെന്നു റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍. യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തുവാന്‍ സ്ത്രീ സമൂഹം തയ്യാറാവണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാ കെഎംസിസി പ്രസിഡന്റ് സല്‍വ സുല്‍ഫി അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉത്ഘാടനം ചെയ്തു. ദാരിദ്ര

Damam, gulf, Jeddah, Riyad

പ്രവാസി സാംസ്‌കാരിക വേദി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: ദളിത്, ആദിവാസി പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാരത്തിന്റെ നിസ്സംഗത തന്നെയാണ് കേരളത്തിലെ ഇരുമുന്നണികളുടെയും നിലപാടെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയര്‍ത്തുകയും വര്‍ഗ്ഗീയ, കോര്‍പ്പറേറ്റ് ചങ്ങാത്തതിനെതിരെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത ന്യൂജന്‍ രാഷ്ട്രീയ സംഘമാണ് വെല്‍ഫയര്‍ പാര്‍ട്ടി. പ്രവാസി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്തുണക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Scroll to Top