റോഡും കാറും ഇല്ല; കാര്‍ബണ്‍ രഹിത നഗരം സൗദിയില്‍ ഒരുങ്ങുന്നു
റിയാദ്: സൗദി അറേബ്യയില്‍ റോഡുകളും മോട്ടോര്‍ കാറുകളും ഇല്ലാത്ത കാര്‍ബണ്‍രഹിത നഗരം ഒരുങ്ങുന്നു. ദി ലൈന്‍ എന്ന് നാമകരണം ചെയ്ത നഗരത്തില്‍ 10 ലക്ഷം ജനങ്ങള്‍ക്ക് താസ സൗകര്യം ഒരുക്കും. പദ്ധതിയുടെ ഉദ്ഘാടനം കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍വഹിച്ചു. സ്വപ്‌ന പദ്ധതിയായ നിയോം സിറ്റിയിലാണ് കാര്‍ബണ്‍ രഹിത നഗരം ഒരുങ്ങുന്നത്. കാര്‍ബണ്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കടുത്ത വെല്ലുവിളിയാണെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇതിന് പുറമെ സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. ഇത് […]














