Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

ഐ ഒ എഫ് മൂന്നാമാത് ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്

റിയാദ്: ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദിയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനം കോഴിക്കോട് എത്തി. കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോറത്തിന്റെ മൂന്നാമത് വിമാനമാണ് റിയാദില്‍ നിന്ന് സര്‍വീസ് നടത്തിയത്. സ്ത്രീകളും ഗര്‍ഭിണികളും വിദഗ്ദ ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ 165 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൗദിയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈടാക്കിയത്. കേരളത്തിലേക്ക് വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ […]

Damam, gulf, Jeddah, Riyad

കോണ്‍സല്‍ ജനറലിന് സവാ യാത്രയയപ്പ്

ജിദ്ദ: ദല്‍ഹിലേക്ക് സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവാ) യാത്രയയപ്പ് നല്‍കി. കൊണ്‍സല്‍ ജനറലിന്റെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സവാ ഉപഹാരം സമ്മാനിച്ചു. വൈസ് കോണ്‍സല്‍ മാലതി ഗുപ്തയും സന്നിഹിതയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നൂര്‍ റഹ്മാന്‍ ശൈഖ് നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് സവാ ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് യു. അബ്ദുല്ലത്തീഫ്, എം മുഹമ്മദ് രാജ, അബ്ദുസലാം മുസ്തഫ, ഫസല്‍ വയലാര്‍, അലി

Damam, gulf, Jeddah, Riyad

ഹര്‍മോണിയവും തബലയുമില്ല; മനസ്സില്‍ സ്വരലയം തീര്‍ത്ത് സൗഹൃദക്കൂട്ടം

റിയാദ്: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ഇ്യാസ് മണ്ണാര്‍ക്കാട്. കേരള മാപ്പിളകലാ അക്കാദമി റിയാദ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്, സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍, കലാ, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി പൊതുസമൂഹത്തില്‍ നിറസാന്നിധ്യമായ ഇല്ല്യാസ് മണ്ണാര്‍ക്കാടിന് സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ സംഗീതവും താളമേളങ്ങളുമില്ലാതെ കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുളള യാത്രയയപ്പ്. സംഗീത അധ്യാപകന്‍, ഗായകന്‍, പിന്നണി വാദ്യക്കാരന്‍, സംഗീത കച്ചേരി സംഘാടകന്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍

Damam, gulf, Jeddah, Riyad

കനിവായ് കോഴിക്കോട്ന്‍സ്; 265 യാത്രക്കാര്‍ നാട്ടിലെത്തി

റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ കോഴിക്കോടന്‍സ് അറ്റ് റിയാദിന്റെ കനിവില്‍ 265 യാത്രക്കാര്‍ നാട്ടിലെത്തി. ഇറാം ഗ്രൂപ്പുമായി ചേര്‍ന്ന് സൗദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനമാണ് സര്‍വീസ് നടത്തിയത്. ആറു ശിശുക്കള്‍ ഉള്‍പ്പെടെ 265 യാത്രക്കാരാണ് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട് എത്തിയത്. നിര്‍ധനരായവര്‍ക്ക് കോഴിക്കോടന്‍സ് സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തതായി കോ ഓര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ പൂനൂര്‍, അബ്ബാസ് വി കെ, മുനീബ് പാഴൂര്‍ എന്നിവര്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സാമൂഹിക അകലം പാലിച്ചു സൗദി എയര്‍ലൈന്‍സിലായിരുന്നു

Damam, gulf, Jeddah, Riyad

സോഷ്യല്‍ ഫോറം ഇടപെടല്‍: പക്ഷാഘാതത്തെ തളര്‍ന്നു കിടപ്പിലായ നസറുദ്ദീന്‍ നാടണഞ്ഞു

റിയാദ്: മൂന്നു മാസമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീന്‍ (49) നാടണഞ്ഞു. സേഷ്യല്‍ ഫോറം ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. 16 വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം ശുമേസി ആശുപത്രിയില്‍ ചികിത്സയിലാവുകയായിരുന്നു. മറ്റൊരാളുടെ സഹായം ഇല്ലാതെ നടക്കാന്‍ കഴിയില്ല. ബന്ധുവായ നുജൂം കടയ്ക്കല്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ സുലൈമാന്‍ റജീഫ് മുഖേന സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുനീബ് പാഴൂരിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എംബസിയില്‍ നിന്ന് യാത്രാ രേഖകളും ടിക്കറ്റും അനുവദിച്ചു. നസറുദ്ദീന്

Damam, gulf, Jeddah, Riyad

ഹൂതി ഡ്രോണ്‍ സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി യമനില്‍ നിന്നു ഹൂതികള്‍ നിയന്ത്രിക്കുന്ന ഡ്രോണ്‍ സകര്‍ത്തതായി സഖ്യസേന. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. യമനയല്‍ നിന്നു ഹൂതികളാണ് സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുന്നതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. മൂന്ന് ഡ്രോണുകള്‍ യമന്‍ ആകാശ പരിധിയിലും ഒരെണ്ണം സൗദിയുടെ ആകാശത്തുമാണ് കണ്ടെത്തിയത്. നാലു ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്ത് തര്‍ത്തു. യമനില്‍

Damam, gulf, Jeddah, Riyad

ദുരിതത്തില്‍ കഴിഞ്ഞവര്‍ക്ക് സമൂഹിക പ്രവര്‍ത്തകരുടെ സഹായ ഹസ്തം

റിയാദ്: സൗദിയിലെ അല്‍ ഖസീമില്‍ ദുരിതത്തിലായ മലയാളികള്‍ക്ക് സഹായഹസ്തം. വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തുമാസം മുമ്പ് ഹോട്ടല്‍ ജോലിക്ക് എത്തിയവരാണ് അല്‍ ഖസീമിലെ അല്‍ റാസില്‍ കുടുങ്ങിയത്. കൊല്ലം സ്വദേശി സലീം ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്കാണ് വിസ നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ വിസക്കു നല്‍കിയ പണം മടക്കി നല്‍കി. ഇതിനിടെ അല്‍ ഖസീമിലുളള തിരുവനന്തപുരം സ്വദേശി മുട്ടക്കാവ് റഷീദ്

Damam, gulf, Jeddah, Riyad

സൗദിയില്‍ പ്ലാസ്മ ചികിത്സ; നൂറിലധികം പേര്‍ കൊവിഡ് മുക്തിനേടി

റിയാദ്: സൗദിയില്‍ കൊവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ നൂറിലധികം രോഗബാധിതര്‍ക്കാണ് ചികിത്സ ലഭ്യമാക്കിയത്. കൊവിഡിനെ അതിജീവിച്ചവരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ഉപയോഗിച്ചാണ് ഗുരുതരമായി വൈറസ് ബാധ ഏറ്റവരെ ചികിത്സിക്കുന്നത്. രാജ്യത്തെ ഗവേഷണ കേന്ദ്രങ്ങളിലാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. രോഗം ഭേദമായ അഞ്ഞൂറിലധികം ആളുകളില്‍ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്. ഏപ്രില്‍ മാസമാണ് രാജ്യബ്ല് പ്ലാസ്മ ഗവേഷണത്തിനും ചികിത്സക്കും അനുമതി നല്‍കിയത്. നാഷണല്‍ ഗാര്‍ഡ്, ആംഡ് ഫോഴ്‌സ്, അരാംകോ, യൂനിവേഴ്‌സിറ്റി കൊളെജ് എന്നിവിടങ്ങളിലെ

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് നാലാം ഘട്ടം തുടങ്ങി; ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങി

റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ട സര്‍വീസ് ആരംഭിച്ചു. കേരളത്തിലേക്ക് പതിനൊന്ന് സര്‍വീസുകളാണുളളത്. അതിനിടെ ഇന്നലെയും ഇന്നും റിയാദില്‍ നിന്നു കേരളത്തിലേക്കു പുറപ്പെടേണ്ട ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങിയത് സംഘാടകരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. റിയാദില്‍ നിന്നു കോഴിക്കോടേക്കും ദമാമില്‍ നിന്നു കണ്ണൂരിലേക്കുമാണ് ഇന്നു വന്ദേ ഭാരത് മിഷന്‍ സര്‍വീസ് നടന്നത്. ഈ മാസം പത്താം തീയതി വരെയുളള സര്‍വീസില്‍ ഇന്ത്യയിലേക്കുളള 13 വിമാനങ്ങളില്‍ 11 എണ്ണവും കേരളത്തിലേക്കാണ്. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു നാലും ജിദ്ദയില്‍ നിന്നു

Damam, gulf, Jeddah, Riyad

ഗള്‍ഫ് റെയില്‍വെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം

റിയാദ്: മൂന്ന് ജി സി സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ ശൃംഖലയുടെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകും. യാത്രക്കാര്‍ക്കും ചരക്കു ഗതാഗതത്തിനും സുപ്രധാന നാഴിക കല്ലായിരിക്കും ഗള്‍ഫ് റെയില്‍വേയെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വ്യക്തമാക്കി. ഒന്നാം ഘട്ടം 2023ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സാമ്പത്തിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖലീഫ അല്‍ അബ്‌രി പറഞ്ഞു. സൗദി അറേബ്യ, ഒമാന്‍, യു എ ഇ എന്നീ രാഷ്ട്രങ്ങളെയാണ് ഒന്നാം

Damam, gulf, Jeddah, Riyad

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗ ബാധിതരെക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 4909 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. രോഗം ഭേദമായവര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണമെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഇതുവരെ 1.37 ലക്ഷം പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ആശുപത്രികളില്‍ 58,187 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Damam, gulf, Jeddah, Riyad

ട്രാഫിക് നിയമ ലംഘന; എസ് എം എസ് സന്ദേശം വഴി അറിയിക്കും

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമ ലംഘനത്തിനുളള പിഴ അടക്കാത്തവരുടെ കേസുകള്‍ പ്രത്യേക കോടതി പരിഗണിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. പിഴ അടക്കാത്തവര്‍ക്ക് നിശ്ചിത കാലം സാവകാശം അനുവദിക്കും. അതിനു ശേഷവും പിഴ അടക്കാത്തവരുടെ കേസുകളാണ് കോടതി പരിഗണിക്കുന്നത്. വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പലപ്പോഴായി ലഭിക്കുന്ന പിഴ ഇരുപതിനായിരം റിയാലായി ഉയര്‍ന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് എസ് എം എസ് സന്ദേശം അയക്കും. പിഴ സംഖ്യ ഉയര്‍ന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കില്ല. ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ്

Damam, gulf, Jeddah, Riyad

മദീനയില്‍ കൊവിഡ് സ്ഥിരീകരിച്ച 25 യുവതികള്‍ പ്രസവിച്ചു

മദീന: കൊവിഡ് വൈറസ് ബാധിച്ച ഇരുപത്തിയഞ്ചിലധികം യുവതികള്‍ പ്രസിവിച്ചതായി മദീന ജനറല്‍ ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മാസം തികയാതെ പ്രസവവും ഇതില്‍ ഉള്‍പ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷയും പ്രോട്ടോക്കോളുകളും പാലിച്ച് ഉഹുദ് ആശുപത്രിയില്‍ നിരവധി പ്രസവ ശസ്ത്രക്രിയ നടന്നതായും ഡയറക്ടറേറ്റ് അറിയിച്ചു. നവജാത ശിശുക്കളുടെ വൈദ്യപരിശോധനക്കും നിരീക്ഷണത്തിനുമായി ആശുപത്രിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ശിശുക്കള്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശിശുക്കളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡയറക്ടറേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊവിഡ് രോഗ ലക്ഷണങ്ങളുള്ള സ്വദേശികളും വിദേശികളും

Damam, gulf

ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി; അബ്ദുൽ മജീദ് നാടണഞ്ഞു

ദമ്മാം: പത്തുവർഷമായി കിഴക്കൻ പ്രവിശ്യയിലെ ദോഹയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി അബ്ദുൽ മജീദ് ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്തോടെ നാടണഞ്ഞു. കോവിഡ്  പ്രതിസന്ധിമൂലം മാസങ്ങളയി സ്പോൺസർ പുറത്താക്കിയ അബ്ദുൽ മജീദ്  ജോലി നഷ്ടപ്പെട്ടതിനാൽ ഒറ്റപ്പെട്ട നിലയിൽ കഴിയുകയായിരുന്നു. ഖോബാർ ദോഹയിലെ സാമൂഹിക പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് അബ്ദുൽ മജീദ്  ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായ ഷാജഹാൻ കല്ലമ്പലവുമായി ബന്ധപെടുന്നത്. തുടർന്ന്  ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ

Scroll to Top