‘ആത്മാവ്’ കവരുന്ന സൈബര്‍ തട്ടിപ്പ്; മലയാളിയും കുടുങ്ങി
നൗഫല്‍ പാലക്കാടന്‍ റിയാദ്: മൊബൈല്‍ ഫോണിന്റെ ആത്മാവ് കവര്‍ന്ന് സൈബര്‍ തട്ടിപ്പ്. ഉടമ അറിയാതെ മൊബൈല്‍ നമ്പര്‍ തട്ടിയെടുക്കുന്ന കെണിയില്‍ മലയാളിയും കുടുങ്ങി. റിയാദില്‍ പ്രവാസിയായ എടവണ്ണപ്പാറ അന്‍വര്‍ സാദത്തിന്റെ മൊബൈല്‍ നമ്പരാണ് സൈബര്‍ കള്ളന്‍ മോഷ്ടിച്ചത്. മൊബൈല്‍ കണക്ഷന്‍ പ്രവര്‍ത്തന രഹിതമായത് ശ്രദ്ധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ബില്ല് അടക്കാനുള്ള സന്ദേശം മൊബൈല്‍ കമ്പനിയില്‍ നിന്ന് മെസ്സേജ് ബോക്‌സില്‍ വന്നിരുന്നു. എന്നാല്‍ കുടിശ്ശിക അടക്കാന്‍ ഉണ്ടായിരുന്നില്ല. സാങ്കേതിക തകരാറാണെന്ന് കരുതി കാത്തിരുന്നെങ്കിലും കണക്ഷന്‍ പുന:സ്ഥാപിച്ചില്ല. മൊബൈല്‍ കമ്പനിയുമായി […]














