സൗദിയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 171
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 38 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 171 ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആറുപേര്‍ക്ക് നേരത്തെ രോഗം സുഖപ്പെട്ടിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം പ്രതിരോധ നടപടികള്‍ സജീവമാക്കി. പുണ്യ നഗരിയിലെ ഇരുഹറമുകള്‍ ഒഴികെ എല്ലാ പള്ളികളിലും നമസ്‌ക്കാരവും ജുമുഅയും നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിതസഭയും ഉത്തരവിട്ടു. ജിദ്ദയില്‍ ഐസൊലേഷനില്‍ കഴിയുന്ന ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളിലാണ് പുതുതായി രോഗബാധ […]














