Sauditimesonline

ARAMCO
ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും
Damam, gulf, Jeddah, Riyad

ഇന്ത്യന്‍ തീര്‍ഥാടകര്‍ ജിദ്ദ വഴി മടക്ക യാത്ര ആരംഭിച്ചു

ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. സ്വകാര്യ ഹജ് ഗ്രൂപ്പുകളില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ദല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുമാണ് തീര്‍ഥാടകരുടെ ആദ്യ സംഘം മടങ്ങിയത്. രണ്ടായിരം തീര്‍ഥാടകര്‍ ആദ്യ ദിനത്തില്‍ മടങ്ങി. അതേസമയം, ജിദ്ദ വഴി ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ക്ക് മസ്ജിദുന്നബവി സന്ദര്‍ശിച്ച് മദീന എയര്‍പോര്‍ട്ട് വഴി മടങ്ങും. ജൂലൈ 4 മുതല്‍ ഇവര്‍ മദീനയിലേക്ക് പുറപ്പെടും. എട്ട് ദിവസം മദീനയില്‍ ചെലവഴിച്ചതിന് ശേഷം […]

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒരാഴ്ചക്കിടെ 10,000 നിയമ ലംഘകര്‍ കസ്റ്റഡിയില്‍

റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ 10,710 നിയമ ലംഘകരെ അറസ്റ്റു ചെയ്തു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ തൊഴില്‍, വിസ, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങള്‍ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര് ഇഖാമ നിയമ ലംഘകരും 3,071 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,569 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 558 പേരും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 49 ശതമാനം പേര് യമനികളും 48 ശതമാനം പേര്

Damam, gulf, Jeddah, Riyad

ഹജ്ജ് കഴിഞ്ഞ് മടങ്ങിയ മലയാളി വിമാനത്താവളത്തില്‍ മരിച്ചു

ജിദ്ദ: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ ഗ്രൂപ്പിത്തിയ എറണാകുളം പാലാരിവട്ടം പുതിയ വീട്ടില്‍ ഇ എസ് അബ്ദുല്‍ അസീസ് (69) ആണ് മരിച്ചത്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ ഖബറടക്കും. ഇതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വ്യാപാരിയായ അബ്ദുല്‍ അസീസ് പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്‌സ് ഉടമയാണ്. പുതിയവീട്ടില്‍ ഇബ്രാഹിം സുലൈമാനാണ് പിതാവ്. ഭാര്യ ലൈല അസീസ്, മക്കള്‍ സുഹൈല

Damam, gulf, Jeddah, Riyad

മിനയിലെ കരുതല്‍ കരങ്ങള്‍; കെഎംസിസിയ്ക്ക് നന്ദി പറഞ്ഞ് തീര്‍ഥാടകള്‍

മക്ക: തീര്‍ഥാടകരെ കരുതലോടെ ചേര്‍ത്തുപിടിച്ച് സേവനത്തിന്റെ കാരുണ്യ ഹസ്തം ചൊരിഞ്ഞ കെഎംസിസി നാഷനല്‍ കമ്മിറ്റി വളന്റിയമാര്‍ ദൗത്യം പൂര്‍ത്തിയാക്കി മിനായില്‍ നിന്ന് വിടപറഞ്ഞു. ഹജ്ജ് സെല്ലിന്റെ കീഴിലാണ് മിന മിഷന്‍ ചരിത്ര ദൗത്യം നിറവേറ്റിയത്. ഹാജിമാര്‍ക്ക് മനസ്സ് നിറഞ്ഞ സേവനം ഒരുക്കിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ മടങ്ങിയത്. വഴി തെറ്റിയവര്‍ക്ക് വഴികാട്ടിയായും ഒറ്റപെട്ടുപോയവര്‍ക്ക് അത്താണിയായും രോഗബാധിതര്‍ക്ക് ആശ്രയമായും വിശന്നവര്‍ക്ക് ഭക്ഷണമെത്തിച്ചും വിളിക്കപ്പുറത്ത് കെഎംസിസി പ്രവര്‍ത്തകര്‍ കൈതാങ്ങായി. മക്കയിലേക്ക് മടങ്ങിയ ഹാജിമാര്‍ക്കുള്ള സേവനങ്ങളുമായി മക്ക കെഎംസിസിയുടെ അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ അവസാന

Damam, gulf, Jeddah, Riyad

യുഎഇ സ്‌കൂളില്‍ തൊഴില്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റ്

1. ഹെഡ് ഓഫ് സെക്ഷന്‍: ബിരുദാനന്തര ബിരുദം +B.Ed/M.Ed + ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം (ഇതില്‍ 5 വര്‍ഷമെങ്കിലും ഏതെങ്കിലും വിഭാഗത്തില്‍ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കണം); പ്രതിമാസ ശമ്പളം: 6000 ദിര്‍ഹം 2. ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (സ്ത്രീ മാത്രം) ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം + ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 32503750 ദിര്‍ഹം 3.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സ്റ്റഡീസ്, ഇസ്ലാമിക് സ്റ്റഡീസ് അതാതു വിഷയങ്ങളിലുള്ള

Damam, gulf, Jeddah, Riyad

മിന താഴ്‌വരയില്‍ നിന്ന് തീര്‍ഥാടകര്‍ മടങ്ങി; മക്കയില്‍ നിന്ന് ആദ്യ സംഘം മദീനയില്‍

മക്ക: ആത്മ നിര്‍വൃതിയോടെ ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിന താഴ്‌വരയോട് വിടപറഞ്ഞു. ജൂലൈ 1 ശനി ഉച്ചയ്ക്ക് മുമ്പ് ജംറയില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയാണ് തീര്‍ഥാടകര്‍ മിനയില്‍ നിന്ന് മടങ്ങിയത്. ഇതോടെ ആറ് ദിനങ്ങളില്‍ 18.5 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത ഹജ് കര്‍മത്തിന് വിജയകരമായ സമാപിച്ചു. പാപക്കറകള്‍ കഴുകിക്കളഞ്ഞ് നവജാത ശിശുവിനെ പോലെയാണ് ഓരോ തീര്‍ഥാടകനും മിനയോട് വിട പറയുന്നത്. ഭാവി ജീവിതം കൂടുതല്‍ സൂക്ഷ്മതയോടെയും ദൈവ ഭയത്തോടെയും ജീവിക്കുമെന്ന പ്രതിജ്ഞയോടെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. നല്ലൊരു

Damam, gulf, Jeddah, Riyad

കേരളത്തിന്റെ പട്ടിണി മാറ്റുന്നത് പ്രവാസികള്‍: കാനത്തില്‍ ജമീല എംഎല്‍എ

റിയാദ്: കേരളത്തിന്റെ പട്ടിണി മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാന്‍ കഴിയില്ലെന്ന് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല. ഇന്ത്യന്‍ രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. പ്രവാസി സംഘടനകള്‍ കാലത്തിന്റെ അനിവാര്യതയാണെന്നും അവര്‍ പറഞ്ഞു. റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കാനത്തില്‍ ജമീല എംഎല്‍എക്ക് കേളി കലാസാംസ്‌കാരിക വേദിയുടെയും കേളി കുടുംബ വേദിയും ഒരുക്കിയ സ്വീകരണയോഗത്തില്‍ നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അവര്‍.

Damam, gulf, Jeddah, Riyad

യുഎഇയില്‍ സെക്യൂരിറ്റി ഗാര്‍ഡ്; വിസ, ടിക്കറ്റ് സൗജന്യം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് യുഎഇയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് പുരുഷന്‍മാരിര്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രീസെലക്ഷന് ജൂലൈ ഒന്‍പതിന് അങ്കമാലിയില്‍ ഇന്‍ഇന്റര്‍വ്യൂ നടക്കും. യുഎഇയിലെ വേള്‍ഡ് സെക്യൂരിറ്റിയിലേക്കാണ് റിക്രൂട്‌മെന്റ്. ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ്എല്‍സി പാസായിരിക്കണം. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിയണം. ഏതെങ്കിലും മേഖലയില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അഞ്ച് അടി അഞ്ച് ഇഞ്ചില്‍ കുറയാത്ത ഉയരമുളള 25-40നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക് മുന്‍ഗണന. ആകര്‍ഷകമായ ശമ്പളം,

Damam, gulf, Jeddah, Riyad

ഓര്‍മപ്പെരുന്നാള്‍ ആഘോഷമാക്കി ‘ഈദ് സുലൈമാനി’ സംഗീത ആല്‍ബം

റിയാദ്: ഒപ്പനയുടെ താളവും ഓര്‍മപ്പെരുന്നാളിന്റെ ഈരടിയും ഒത്തുചേര്‍ന്ന ‘ഈദ് സുലൈമാനി’. പഴമയുടെ പൈതൃകവും ത്യാഗത്തിന്റെ സ്മരണയും മാത്രമല്ല, സംഗീതവും പെരുന്നാളിനുണ്ടാകും എന്ന ഈരടികളോടെയാണ് ഈദ് സുലൈമാനി സംഗീത ആല്‍ബം ദൃശ്യവിരുന്നൊരുക്കിയത്. ലളിതമായ വരികളില്‍ അതി ബൃഹത്തായ ചരിത്രമാണ് ആല്‍ബം പങ്കുവെക്കുന്നത്. ആഘോഷത്തിന്റെ ആരവങ്ങളും സ്‌നേഹത്തിന്റെ ഭാവങ്ങും ചിത്രീകരിക്കുന്നതിലും അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു. റിയാദിലെ പ്രവാസി സൗഹൃദ കൂട്ടമാണ് 150തിലധികം കലാകാരന്‍മാരെ അണി നിരത്തി സംഗീത ആല്‍ബം അണിയിച്ചൊരുക്കിയത്. സൗദി വനിത സാറാ ഫഹദ് മലയാളം ആല്‍ബത്തില്‍ ആദ്യമായി

Damam, gulf, Jeddah, Riyad

നേതാക്കള്‍ കാപട്യക്കാരല്ലെന്ന് തെളിയിക്കാനുളള സമയം

അഫ്‌സല്‍ കായംകുളം ഗല്‍ഫ് നാടുകളില്‍ പെരുന്നാള്‍ അവധി തുടങ്ങി. സ്‌കുളുകളില്‍ വേനലവധിയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലും ജീവനക്കാര്‍ക്ക് അവധിയുണ്ട്. പത്ത് ദിവസം അവധി പ്രഖ്യാപിച്ച പൊതുമേഖലകളും ഉണ്ട്.വാരാന്ത്യങ്ങളിലെ അവധി കൂടി ചേര്‍ത്താല്‍ രണ്ടാഴ്ചയെങ്കിലും അവധി ലഭിക്കും. ഗല്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന അന്തരീക്ഷ താപം അസഹനിയമായി തുടരുന്നു. 40-45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പല ദിവസങ്ങളിലും അനുഭവപ്പെടുന്നത്. അവധി ദിനങ്ങളിലെങ്കിലും നാടണയാന്‍ പ്രവാസികള്‍ ഏറെ ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. പെരുന്നാളും സ്‌കുള്‍ അവധിയും ആഘോഷിക്കുകയുംകടുത്ത ചൂടില്‍ നിന്നു

Damam, gulf, Jeddah, Riyad

എ.ബി.സി കാര്‍ഗോ കപ്പ് സെമീ ഫൈനല്‍

റിയാദ്: കെ.എം.സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എ.ബി.സി കാര്‍ഗോ കപ്പ് മണ്ഡലതല ഫുട്‌ബോളില്‍ സെമി ഫൈനല്‍ ലൈന്‍അപ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ കൊടുവള്ളിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് തിരൂരങ്ങാടി ജേതാക്കളായി. പരാജയപ്പെട്ടെങ്കിലും അവസാന നിമിഷം വരെ മികച്ച കളി കാഴ്ചവച്ച ശേഷമാണ് കൊടുവളളി ടീം കളിക്കളം വിട്ടത്. സഫൂര്‍ അലനല്ലൂരിനെ കെല്‍ക്കോ ഇലക്ട്രോണിക്‌സ് കളിയിലെ താരമായി തെരഞ്ഞെടുത്തു. രണ്ടാം മല്‍സരത്തില്‍ നിലമ്പൂര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അഴീക്കോടിനെ കീഴടക്കി സെമിയില്‍ പ്രവേശിച്ചു. ആദ്യ

Damam, gulf, Jeddah, Riyad

റിഫ പ്രീമിയര്‍ ലീഗിന് കൊടിയിറങ്ങി

റിയാദ്: നാലു മാസം നീണ്ടു നിന്ന റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (റിഫ) പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് സമാപനം. എ ഡിവിഷനില്‍ റോയല്‍ ഫോക്കസ്‌ലൈന്‍ എഫ് സി ചാപ്യന്‍സ് ട്രോഫി നേടി. യൂത്ത് ഇന്ത്യ സോക്കര്‍ ടീം അവസാന മത്സരത്തില്‍ അസീസിയ സോക്കറിനോട് പൊരുതിയെങ്കിലും വിജയം നേടാനായില്ല. ഇരുവരും സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഗ്രൂപ്പില്‍ ഒരേ പോയിന്റ് നിലയുള്ള റോയല്‍ ഫോക്കസ് ലൈന്‍ ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയതും ട്രോഫിയില്‍ മുത്തമിട്ടതും. ബി ഡിവിഷനില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടും

Damam, gulf, Jeddah, Riyad

ഐസിഎഫ് റൂബി ജൂബിലി; മുതിര്‍ന്ന പ്രവാസികളെ ആദരിക്കും

റിയാദ്: ‘നേരിന്റെ പക്ഷം നാല്‍പതാണ്ടുകള്‍’ എന്ന പ്രമേയത്തില്‍ റൂബി ജൂബിലി ആഘോഷിക്കുഞ ഇന്ത്യന്‍ കള്‍ച്ചറല്‍ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദിലെ 40 മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്നു. റിയാദില്‍ മുപ്പതു വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയവരെയാണ് ആദരിക്കുന്നത്. റൂബി ജൂബിലിയുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളോടനുബന്ധിച്ചാണ് മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്നത്. മുതിര്‍ന്ന പ്രവാസികള്‍ ജൂണ്‍ മുപ്പതിന് മുമ്പായി https://forms.gle/tddSjiCTzqmfvyev6 ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508677305 നമ്പറില്‍ ബന്ധപെടുക. റൂബി ജൂബിലിയുടെ ഭാഗമായി 40 കുടിവെളള പദ്ധതികള്‍,

Damam, gulf, Jeddah, Riyad

ചൂട് അതി കഠിനം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: ഗള്‍ഫ് നാടുകളില്‍ താപനില വര്‍ധിച്ചുവരുകയാണ്. പല നഗരങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം. 20 ലക്ഷത്തിലധികം തീര്‍ഥാടകന സംഗമിക്കുന്ന മക്കയില്‍ 43 ഡിഗ്രിക്ക് മുകളിലാണ് താപനില. സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗഭഫ് രാജ്യങ്ങളില്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സൂര്യാഘാതം ഏല്‍ക്കാനുളള സാധ്യത പരിഗണിച്ച് പുറം ജോലി നിര്‍വഹിക്കുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണം എഞാണ് ചട്ടം. ഇത് സെപ്റ്റംബര്‍ പതിനഞ്ച് വരെ നീണ്ടു നില്‍ക്കും. സൗദി

Scroll to Top