Sauditimesonline

ARAMCO
ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും
Damam, gulf, Jeddah, Riyad

ഇന്ത്യന്‍ വൈവിധ്യം കരുത്താകണം: എന്‍ആര്‍ഐ കോണ്‍ക്ലേവ്

റിയാദ്: ഇന്റര്‍നാഷണല്‍ ജേണലിസ്റ്റ് ഫ്രറ്റേണിറ്റി ഫോറം പ്രഥമ എന്‍ആര്‍ഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ‘ഇന്ത്യയുടെ വൈവിധ്യം; തന്ത്രപ്രധാന കരുത്ത്’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ പുരോഗതി, നേട്ടങ്ങള്‍ എന്നിവ വിശദീകരിച്ച പരിപാടിയില്‍ ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാന്‍ കഴിയുന്ന സംവാദങ്ങള്‍ക്കും സമ്മേളനം വേദിയായി. ഇന്ത്യയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണം ഉയര്‍ന്നുവരുന്നുണ്ടെന്നും ആഗോള തലത്തില്‍ ഇന്ത്യയെ നിഷേധാത്മകമായി ചിത്രീകരിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ളവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സൗദി […]

Damam, gulf, Jeddah, Riyad

പ്രവാസി വെല്‍ഫയര്‍ രക്തദാനം

റിയാദ്: അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി പ്രവാസി വെല്‍ഫയര്‍ മലസ് ഏരിയ കമ്മറ്റി രക്തദാന പരിപാടി സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പ്ലാസ്മയും രക്തദാനവും നടത്തിയത്. പ്രവാസി വെല്‍ഫയര്‍ മലസ് ഏരിയ പ്രസിഡന്റ് അസ്‌ലം മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ‘രക്തദാനത്തെ കുറിച്ച അനാവശ്യ ഭയവും അജ്ഞതയും മാറ്റണമെന്നും സഹജീവികളുടെ ജീവന് വലിയ വില കല്‍പ്പിക്കണ’മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ നേതാക്കളായ ഷമീര്‍ വണ്ടൂര്‍, റെനീസ്, അഹ്ഫാന്‍, ജംഷിദ്, മുഹമ്മദലി വളാഞ്ചേരി

Damam, gulf, Jeddah, Riyad

സൗദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28ന്

റിയാദ്: സൗദി അറേബ്യയില്‍ ഈദ് അല്‍ അദ്ഹ ജൂണ്‍ 28ന്. റിയാദിലെ തുമൈറില്‍ ദുല്‍ഹജ് മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി സമിതി അറിയിച്ചു. ഹജിന്റെ സുപ്രധാ,ന കര്‍മം അറഫ ദിനം ജൂണ്‍ 27ന് ആയിരിക്കും.

Damam, gulf, Jeddah, Riyad

ആയിരം യൂനിറ്റ് രക്തം ദാനം നല്‍കി; കേളി ‘ജീവസ്പന്ദനം’ മാതൃകയായി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ജീവസ്പന്ദനം’ ആറാമത് മെഗാ രക്തദാന ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ ജീവരക്തം ദാനം ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ക്യാമ്പിന് വേദി ഒരുക്കിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ക്യാമ്പ് വൈകീട്ട് 5 വരെ നീണ്ടു നിന്നു. കേളി പ്രവര്‍ത്തകരോടൊപ്പം മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുളളവരും രക്തം ദാനം നല്‍കാന്‍ എത്തിയിരുന്നു. ഇതിന് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍,

Damam, gulf, Jeddah, Riyad

നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ജൂണ്‍ 21ന് ഉദ്ഘാടനം ചെയ്യും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫല്‍റിന്റെ നജ്‌റാന്‍ ശാഖ ജൂണ്‍ 21ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കിംഗ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കഴിഞ്ഞ ആഴ്ച യാമ്പുവില്‍ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതോടെ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുന്ന രണ്ടാമത്തെ സ്‌റ്റോറാണ് നജ്‌റാനിലേതെന്ന മാനേജ്‌മെന്റ് അറിയിച്ചു .യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നജ്‌റാനില്‍ സ്വദേശികള്‍ക്കും

Damam, gulf, Jeddah, Riyad

റിയാദില്‍ ‘ദിശ യോഗ മീറ്റ്’ അരങ്ങേറി

റിയാദ്: സാമൂഹിക, സാംസ്‌കാരിക കൂട്ടായ് ‘ദിശ’ 9-ാമത് അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ‘ദിശ യോഗ മീറ്റ്-2023’ സംഘടിപ്പിച്ചു. സൗദി യോഗ കമ്മിറ്റിയുടെയും സൗദി സ്‌പോര്‍ട്‌സ് മിനിസ്ടറിയുടെയും സഹകരണത്തോടെ നടന്ന ആഘോഷങ്ങള്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസിയും ഇറാം ഗ്രൂപ്പും പിന്തുണ നല്‍കി. റിയാദ് സ്‌കൂള്‍ റിയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന ആഘോഷം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു. സൗദി

Damam, gulf, Jeddah, Riyad

സന്നദ്ധ സേവകരായി കെഎംസിസി; റിയാദില്‍ ഹജ് വളന്റിയര്‍ സംഗമം

റിയാദ്: ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ റിയാദില്‍ നിന്ന് നൂറിലധികം കെഎംസിസി വളന്റിയര്‍മാര്‍ പുണ്യ ഭൂമിയിലെത്തും. രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ സംഗമം അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വളണ്ടിയര്‍ സേവനം കൊറോണ കാലഘട്ടത്തിലൊഴികെ റിയാദില്‍ നിന്നുളള പങ്കാളിത്തം ഉണ്ടായിരുന്നു. സ്വയം സേവന സന്നദ്ധരായി മുന്നോട്ട് വരുന്ന വളണ്ടിയര്‍മാര്‍

Damam, gulf, Jeddah, Riyad

‘റിസ’ പോസ്റ്റര്‍ രചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി ‘റിസ’ സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘പുകയിലയല്ല നമുക്ക് വേണ്ടത് ഭക്ഷണം’ എന്ന വിഷയത്തിലായിരുന്നു മത്സരം. സൗദി അറേബ്യയില്‍ നിന്നു സീനിയര്‍ വിഭാഗത്തില്‍ ടൊപാസ് ഗ്രൂപ്പ് (ഗേള്‍സ്), ഫിസാ കൗസര്‍, സഫൈയര്‍ ഗ്രൂപ്പ് (ഗേള്‍സ്), എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ ജാനി ഹരി, അംബര്‍ ഗ്രൂപ്പ് (ഗേള്‍സ്), ഭവ തരിണി എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍

Damam, gulf, Jeddah, Riyad

ഹജ്ജ് മുന്നൊരുക്കം: രക്തം ദാനം ചെയ്ത് കെഎംസിസി

റിയാദ്: ഹജ്ജ് വേളയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെ നാനൂറിലധികം പേര്‍ രക്ത ദാനം നിര്‍വഹിച്ചു. കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന അസീസിയ അല്‍മസാന അസിസ്റ്റ് ഫുട്ബാള്‍ അക്കാദമി ഗ്രൗണ്ടിലായിരുന്നു ക്യാമ്പ്. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പര്‍ വി കെ മുഹമ്മദ്

Damam, gulf, Jeddah, Riyad

ജസാന്‍ യാത്ര കഴിഞ്ഞ് ‘പാസ്‌പോര്‍ട്ട്’ റിയാദില്‍; ചാലില്‍ മുഹമ്മദിന് ആശ്വാസം

റിയാദ്: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ കോഴിക്കോട് കാരന്തൂര്‍ ചാലില്‍ മുഹമ്മദിന് ആശ്വാസം. ട്രാന്‍സിറ്റ് പാസഞ്ചറിന്റെ ബാഗില്‍ അബദ്ധത്തില്‍ പാസ്‌പോര്‍ട്ട് മാറി വെച്ചതോടെയാണ് മുഹമ്മദ് കുടുങ്ങിയത്. കോഴിക്കോട് നിന്ന് റിയാദ് വഴി ജസാനിലേക്കുളള യാത്രക്കാരനായ അനസ് മഠത്തിലിന്റെ ഹാന്‍ഡ് ബാഗിലാണ് പാസ്‌പോര്‍ട്ട് മാറിവെച്ചത്. റിയാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങള്‍ പാസ്‌പോര്‍ട്ട് കണ്ടെത്തുന്നതിന് വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനിടെയാണ് ജസാനില്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ബസ്റ്റ്‌വേ

Damam, gulf, Jeddah, Riyad

ബഹിരാകാശ സഞ്ചാരികള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: സൗദി ബഹിരാകാശ യാത്രികര്‍ക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ റയാന ബര്‍നവി, അലി അല്‍ ഖര്‍നി, മറിയം ഫിര്‍ദൗസ്, അലി അല്‍ ഗാംദി എന്നിവര്‍ക്കാണ് വരവേല്പ് ഒരുക്കിയത്. ഐടി കമ്യൂണിക്കേഷന്‍സ് മന്ത്രിയും സ്‌പേസ് ഏജന്‍സി ചെയര്‍മാനുമായ എഞ്ചിനീയന അബ്ദുല്ല അല്‍ സവാഹ, സംയുക്ത സേനാ മേധാവി ജന. ഫയാദ് അല്‍ റുവൈലി, കിംഗ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജി സിറ്റി പ്രസിഡന്റ് ഡോ. മുനീര്‍ അല്‍ ദസൂഖി, സ്‌പേസ്

Damam, gulf, Jeddah, Riyad

ശിഹാബ് ചോറ്റൂരിന് ഇഹ്‌റാം വസ്ത്രം സമ്മാനിച്ചു

മക്ക: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ് നിര്‍വഹിക്കാനെത്തിയ ശിഹാബ് ചോറ്റൂരിന് മക്കയില്‍ സ്വീകരണം. ഒരു വര്‍ഷത്തിനിടെ 8,640 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശിഹാബ് വിശുദ്ധ മക്കയില്‍ എത്തി ചരിത്രത്തിന്റെ ഭാഗമായത്. ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്‌റാം വസ്ത്രം സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹ്‌യാഉ സുന്ന ചാന്‍സലറുാായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു. ഐസിഎഫ്, ആര്‍എസ്‌സി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. സ്വീകരണം അംഗീകാരമാണെന്നും നന്ദിയുണ്ടെന്നും ശിഹാബ്പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ബഹുമാന്യ

Damam, gulf, Jeddah, Riyad

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു; റിയാദിലെത്തിയ മലയാളി എയര്‍പോര്‍ട്ടില്‍ കുടുങ്ങി

റിയാദ്: പാസ്‌പോര്‍ട്ട് ഇല്ലാതെ വിമാനത്തില്‍ നിന്നിറങ്ങിയ മലയാളി യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കോഴിക്കോട് നിന്നെത്തിയ കാരന്തൂര്‍ ചാലില്‍ മുഹമ്മദ് കുടുങ്ങിയത്. ജൂണ്‍ 16 വെള്ളി രാവിലെ 11:45ന് XY 238 ഫ്‌ളൈ നാസ് എയര്‍ലൈന്‍സില്‍ ഇറങ്ങിയ ഇദ്ദേഹം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അറിയുന്നത്. യാത്രക്കിടെ പാസ്‌പ്പോര്‍ട്ട് ഇരിപ്പിടത്തിന് മുകളില്‍ ഹാന്‍ഡ് ലഗ്ഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച ബാഗില്‍ വെച്ചു. പാസ്‌പ്പോര്‍ട്ട് മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ മാറിവെച്ചതായി സംശയിക്കുന്നു

Damam, gulf, Jeddah, Riyad

സിന്ധറ്റിക് റബറില്‍ വിരലടയാളം; അറ്റന്‍ഡന്‍സ് തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍

കുവൈത് സിറ്റി: ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്ന ഫിംഗര്‍ റീഡിംഗ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതിന് നാല് പ്രവാസികള്‍ അറസ്റ്റിലായി. കുവൈത്ത് ഓള്‍ഡ് ജഹ്‌റ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്. നഴ്‌സിങ് ജീവനക്കാര്‍ക്ക് സിന്ധറ്റിക് റബറില്‍ തയ്യാറാക്കിയ വിരലടയാളം ഉപയോഗിച്ച് വ്യാജമായി അറ്റന്‍ഡന്‍സ് രേഖപ്പെടുത്താന്‍ പ്രവാസികളായ സെക്യൂരിറ്റി ജീവനക്കഇവര്‍ സഹായം നല്‍കി. ഇത് പിടികൂടിയതോടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ അകത്തായത്. നഴ്‌സുമാരില്‍ നിന്ന് പണം വാങ്ങിയാണ് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ വ്യാജ വിരലടയാളം രേഖപ്പെടുത്തിയത്. ജീവനക്കാരില്‍

Scroll to Top