സൗദിയില്‍ മഴക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ ഇടിയും മിന്നലും അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. മക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നാളെ ഉച്ചകഴിഞ്ഞ് ചാറ്റല്‍ മഴയും പൊടിക്കാറ്റും മനുഭവപ്പെടും. അസീര്‍, ജസാന്‍, അല്‍ ബാഹ, നജ്റാന് എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെളളി മുതല്‍ മഴ ശക്തി പ്രാപിച്ച് ഞായര്‍ വരെ തുടരും. റിയാദ്, ഹായില്‍, മദീന, അല്‍ ഖസീം […]













