Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

സൗദി ജവാസാത്തില്‍ കുടുങ്ങി; 17 വര്‍ഷം മുങ്ങി നടന്ന കൊലക്കേസ് പ്രതിയെ കേരളാ പോലീസിന് കൈമാറി

റിയാദ്: വയനാട്ടിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരിം കൊല്ലപ്പെട്ട കേസിലെ 10-ാം പ്രതി മുഹമ്മദ് ഹനീഫ മക്കാട്ടിനെ സൗദി ഇന്റര്‍പോള്‍ കേരള പോലീസിന് കൈമാറി. ഖത്തറില്‍ നിന്ന് സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെക്‌പോയിന്റില്‍ ജവാസാത് പരിശോധനയില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. 2006 മുതല്‍ ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റിയാദില്‍ നിഞ് മാര്‍ച്ച് 12ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കോഴിക്കോട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി ഖത്തര്‍ അതിര്‍ത്തിയായ സല്‍വ ചെക്‌പോസ്റ്റില്‍ സൗദി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് […]

Damam, gulf, Jeddah, Riyad

റിയാദില്‍ പി കെ കൊച്ചുകുഞ്ഞ് അനുസ്മരണം

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ കായംകുളം മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞു സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. ശുമൈസി കാലിക്കറ്റ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കായംകുളത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിറസാനിധ്യവും സാധാരണക്കാരുടെ ശബ്ദവുമാണ് വേര്‍പാടിലൂടെ നഷ്ടമായത്. പട്ടണത്തിന്റെ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നാലു തവണ

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12ന് റിയാദില്‍

റിയാദ്: വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍-2023 ദേശീയ സംഗമം മെയ് 12ന് റിയാദില്‍ നടക്കും. ബത്ഹ ദഅ്‌വ അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് സംഗമം ഒരുക്കുന്നത്. അഭിഭാഷകനും പ്രഭാഖനുമായ അഡ്വ. മായിന്‍കുട്ടി മേത്തര്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ റഫീഖ് കൊടിയത്തൂര്‍ എന്നിവര്‍ക്ക് പുറമെ സൗദിയിലെ മത

Damam, gulf, Jeddah, Riyad

ആര്‍.ഐ.സി.സി പോസ്റ്റര്‍ പ്രകാശനം

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ ക്യാംപയിന്‍ സമാപനവും അഹ്‌ലന്‍ റമദാന്‍ സംഗമവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റര്‍ ഡോ.പി സരിന്‍ റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ ഷാജഹാന്‍ പടന്നക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്‍.സി.സി.സി യുടെ സ്‌നേഹോപഹാരം പ്രബോധകന്‍ അബ്ദുല്ല അല്‍ ഹികമി സമ്മാനിച്ചു. ആറ് മാസം നീണ്ടുനിന്ന ക്യാംപെയന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. മാര്‍ച്ച് 17ന് നടക്കുന്ന സമാപന സമ്മേളനം ജാമിഅഃ ദാറുല്‍ അര്‍ഖം അല്‍ ഹിന്ദ് പ്രിന്‍സിപ്പല്‍

Damam, gulf, Jeddah, Riyad

റമദാനില്‍ ഉംറ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കും; അനുമതിപത്രം നേടണം

റിയാദ്: ഉംറ തീര്‍ഥാടനത്തിന് നുസുക് ആപ്പ് വഴി അനുമതി പത്രം നേടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. റമദാന്‍ മാസം ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പ് വഴി അനുമതി പത്രം നേടാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. റമദാന്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ നുസുക് ആപ്പ് വഴി നിരവധി വിശ്വാസികള്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതിന് അനുമതി പത്രം നേടിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ മാസം ആദ്യ 20 ദിവസം തീര്‍ഥാടകരുടെ തിരക്ക് സംബന്ധിച്ച വിശദാംശങ്ങളും

Damam, gulf, Jeddah, Riyad

സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിമാര്‍

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി നിയമിതരായ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ഭരണാധികാരി സല്‍മാന്‍ രാജബാവിന്റെ സാന്നിധ്യത്തില്‍ റിയാദ് ഇര്‍ഖ കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഇസ്‌ലാമിക മൂല്യങ്ങളോുെം ഭരണാധികാരി സല്‍മാന്‍ രാജാവിനോടും രാജ്യത്തോുെം കൂറുകാണിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മന്ത്രിമാര്‍ അധികാരം ഏറ്റെടുത്തത്. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുമെന്നും രാജ്യതാല്‍പര്യം സംരക്ഷിക്കുമെന്നും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വിശ്വസ്തത, സത്യസന്ധത, നീതി, ആത്മാര്‍ത്ഥത എന്നിവ പ്രവര്‍ത്തനങ്ങളില്‍ കാത്തുസൂക്ഷിക്കുമെന്നും ദൈവനാമത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മീഡിയാ മന്ത്രി സല്‍മാന്‍ അല്‍ ദോസരി, സഹമന്ത്രി

Damam, gulf, Jeddah, Riyad

ഗാന്ധിഘാതകരെ മഹത്വവത്കരിക്കുന്നു: ആര്യാടന്‍ ഷൗക്കത്ത്

റിയാദ്: സ്വാതന്ത്ര്യ സമരത്തെയും സമരനായകരെയും അരികുവല്‍ക്കരിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങളെ ചെറുക്കണമെന്ന് കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്. നമ്മുടെ മൗനം സമ്മതത്തിന്റെ പറ്റിലെഴുതിച്ചേര്‍ത്ത് ഗാന്ധി ഘാതകരുടെ പേരില്‍ ജില്ലയും യൂണിവേഴ്‌സിറ്റികളും എയര്‍ പോര്‍ട്ടുകളും പുനര്‍നാമകരണം ചെയ്യുന്നു. ഇതിലൂടെ ചരിത്ര അപ നിര്‍മിതിയാണ് നടക്കുന്നത്. സംഘപരിവാറിന് മത രാഷ്ട്രം സൃഷ്ട്ടിക്കണമെങ്കില്‍ ‘കോണ്‍ഗ്രസ്’ എന്ന ഇന്ത്യയുടെ വികാരം ഇല്ലാതാക്കണം. അതുകൊണ്ടാണ് സംഘപരിവാര്‍ വിരുദ്ധ ശബ്ദങ്ങളെ പണം, സര്‍ക്കാര്‍ ഏജന്‍സി എന്നിവ ഉപയോഗിച്ച്ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. റിയാദില്‍ നടന്ന സൗദി ഒഐസിസി നവസങ്കല്‍പ്പ്

Damam, gulf, Jeddah, Riyad

കായംകുളം മുന്‍ വൈസ്. ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞ് നിര്യാതനായി

ആലപ്പുഴ: കായംകുളം നഗരസഭ മുന്‍ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവുമായ പി കെ കൊച്ചുകുഞ്ഞ് (84) നിര്യാതനായി. വാര്‍ധക്യ സഹജമയ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാര്‍ച്ച് പന് രാവിലെ 10ന് കായംകുളം മുസ്ലീം ജമാഅത്ത് കബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. അഞ്ച് പതിറ്റാണ്ട് കായംകുളത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലത്തില്‍പി കെ കൊച്ചുകുഞ്ഞ് യുഡിഎഫിന് നേതൃത്വം നല്‍കിയ കാലത്താണ് തച്ചടി പ്രഭാകരനും എംഎം ഹസനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കാല്‍

Damam, gulf, Jeddah, Riyad

മുസ്ലിം ലീഗ് സ്ഥാപക ദിന സംഗമം

റിയാദ്: മുസ്‌ലിം ലീഗ് സ്ഥാപക ദിന സംഗമം വിവിധ പരിപാടികളോടെ ആചരിച്ചു. റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലീഗും കെ.എം.സി.സിയും നിര്‍വഹിക്കുന്നതെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. റിയാദ് എക്‌സിറ്റ് പതിനെട്ടിലെ ലാറൈന്‍ വിശ്രമ കേന്ദ്രത്തില്‍ പ്ലാറ്റിനം ജൂബിലി സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 75 പ്രവര്‍ത്തകര്‍ 75 പതാകകള്‍ ഉയര്‍ത്തി. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി

Damam, gulf, Jeddah, Riyad

ആവാസ് ഫ്രീ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 10ന്

റിയാദ്: ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ (ആവാസ്) റിയാദ് ഘടകം പ്രമേഹ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബദ്‌റുദ്ദീന്‍ പോളിക്ലിനിക്കുമായി സഹകരിച്ചാണ് ക്യാമ്പ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 10ന് HbA1c പരിശോധന സൗജന്യമായി നടത്തും. രാവിലെ 8 മുതല്‍ 11 വരെയും വൈകുന്നേരം 2 മുതല്‍ 5 വരെയും ബത്ഹ ബദ്‌റുദ്ദീന്‍ പോളിക്ലിനിക്കി ക്യാമ്പ് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത പ്രവാസികള്‍ക്കാണ് മുന്‍ഗണന. പ്രവാസികള്‍ക്കിടയില്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവത്ക്കരണ പരിപാടിയുടെ

Damam, gulf, Jeddah, Riyad

ഡോ. സരിന് പാലക്കാട് കെഎംസിസി സ്വീകരണം

റിയാദ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി സ്വീകരണം നല്കി. ബത്ഹ കെഎംസിസി ഓഫീസില്‍ ‘ലെറ്റ്‌സ് ചാറ്റ് വിത് ഡോ. സരിന്‍’ എന്ന പേരിലായിരുന്നു സ്വീകരണം. എ യു സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മാമുക്കോയ തറമ്മല്‍ ഉദ്ഘാടനം ചെയ്തു. ജില്ല മണ്ഡലം കെഎംസിസി നേതാക്കള്‍ ചേര്‍ന്ന് ഡോ. സരിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ

Damam, gulf, Jeddah, Riyad

‘മാസ്’ റിയാദിന് പുതിയ നേതൃത്വം

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പി.സി അബ്ദു മാസ്റ്റര്‍, യൂസഫ് പി.പി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി അശ്‌റഫ് മേച്ചേരി (പ്രസിഡന്റ്), സുഹാസ് ചേപ്പാലി (ജന. സെക്രട്ടറി), ഫൈസല്‍ എ. കെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഉമ്മര്‍ കെ.ടി, ഷാജു കെ.സി, ശിഹാബ് കൊടിയത്തൂര്‍ (രക്ഷാധികാരികള്‍), ജബ്ബാര്‍ കെ.പി, ഹര്‍ഷാദ് എം.ടി (വൈ. പ്രസിഡന്റുമാര്‍), ഷമീം

Damam, gulf, Jeddah, Riyad

പൊതുബോധം രൂപപ്പെടുന്ന സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടണം: ഡോ. സരിന്‍

റിയാദ്: സാങ്കേതിക രംഗത്ത് ലോകം വിപ്ലവം സൃഷ്ടിക്കുന്ന പുതിയ കാലത്ത് സജ്ജരാകാന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. സരിന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിച്ച ‘മീറ്റ് അപ്പ്-23’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമാകെ ചിതറിക്കിടക്കുന്നവര്‍ക്ക് ഒരുമിക്കാനുള്ള മൈതാനമാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിലും കൊറോണ കാലത്തും പരസ്പരം താങ്ങാകാന്‍ സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞത് ഇതിന് തെളിവാണ്. കവലകളിലും ചായക്കടകളിലും നടന്നിരുന്ന ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നത് സോഷ്യല്‍

Damam, gulf, Jeddah, Riyad

സന്തോഷ് ട്രോഫി കിരീടം കര്‍ണാടകക്ക്

റിയാദ്: കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ 76-ാമത് സന്തോഷ് ട്രോഫി കിരീടം 3-2ന് കര്‍ണാടക സ്വന്തമാക്കി. വാശിയേറിയ ഫൈനല്‍ മത്സരം തുടങ്ങി ഒന്നര മിനുട്ടിനകം എതിരാളികളായ മേഘാലയയുടെ വലകുലുക്കി കര്‍ണാടക കരുത്തു തെളിയിച്ചു. എട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയ ഗോളാക്കിയതോടെ സമനില നേടി. എന്നാല്‍ പതിനെട്ടാം മിനുട്ടില്‍ കര്‍ണാടക ഒരു ഗോള്‍ കൂടി നേടി ആധിപത്യം ഉറപ്പിച്ചു. സ്‌കോര്‍ 2-1. ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനുട്ട് അവശേഷിക്കെ കര്‍ണാടകയുടെ ഉശിരന്‍ ഫ്രീ കിക്കില്‍ മൂന്നാം

Scroll to Top