കരുത്തിലേക്ക് കുതിച്ച് ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം
ദല്‍ഹി: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം കിരീടാവകാശി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ഒരു ദിവസം തങ്ങിയിരുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ 45 ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലും ഓഫീസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന […]














