‘ചരിത്ര പെയ്ത്തിലെ ഓര്‍മദൂരം’; ജനുവരി 1ന് വിടി ബലറാം റിയാദില്‍
റിയാദ്: ഒഐസിസി റിയാദ്-തിരുവനന്തപുരം ജില്ലാ കമ്മറ്റി പൊതുസമ്മേളനം ‘ചരിത്ര പെയ്ത്തിലെ ഓര്‍മദൂരം’ എന്ന പേരില്‍ നടക്കും. 2024 ജനുവരി 1 തിങ്കള്‍ വൈകീട്ട് 7.00ന് മലാസ് ചെറീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടക്കും. കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വിടി ബലറാം മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ഗ്രഗ് നേതാക്കളായ എകെ ഷാനിബ്, ഇകെ സലാം എന്നിവര്‍ പങ്കെടുക്കുമെന്നും ഒഐസിസി അറിയിച്ചു.













