കുതിക്കുന്ന സൗദിയുടെ ഉറച്ച ചുവടുകള്‍; 2023 സമ്മാനിച്ചതും ഭാവി പ്രതീക്ഷകളും
ഷിഹാബുദ്ദീന്‍ കുഞ്ചീസ് സൗദിയില്‍ ദൃശ്യമാകുന്ന ഓരോ ചുവടുവെയ്പുകളും പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും സമ്മാനിക്കുന്നവയാണ്്. സാമൂഹിക, സാസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ പോയ വര്‍ഷം രാജ്യം കൈവരിച്ച നേട്ടം ഇതിന് ഉദാഹരണമാണ്. മാത്രമല്ല രാഷ്ട്രീയ നയ നിലപാടുകളും നയതന്ത്ര ഇടപെടലുകളും രാജ്യത്തിനു കൂടുതല്‍ കരുത്തു പകരുകയും ചെയ്തു. വിഷന്‍ 2030 പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള പാതകളില്‍ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിരവധി കടമ്പകള്‍ കടന്ന വര്‍ഷം കൂടിയാണ് 2023. സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലാത്ത ഭാവി രൂപപ്പെടുത്താനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് രാജ്യത്തിന്റെ സ്വപ്ന പദ്ധതികള്‍. […]













