സമുദായത്തിന് ദിശാബോധം നല്‍കിയ മഹാനാണ് സിച്ച് മുഹമ്മദ് കോയ
റിയാദ്: കാലങ്ങളെ അതിജയിച്ച നേതാവാണ് സി എച്ച് മുഹമ്മദ് കോയ എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വിദ്യാഭ്യാസം അന്യം നിന്നിരുന്ന സമുദായത്തിന് ദിശാബോധം നല്‍കാന്‍ നേതൃത്വം നല്‍കി. ക്രിയാത്മകമായ ഇടപെടലുകള്‍ വഴി സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന സിഎച്ചിന്റെ ആശയങ്ങളും കര്‍മ്മ നൈരന്തര്യവുമാണ് ഇന്ന് കൈവരിച്ച വിദ്യാഭ്യാസ പുരോഗതി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോടൊപ്പം […]














