‘ഇന്ദിരാജി സ്‌നേഹ ഭവനപദ്ധതി’ മൂന്നാമത് വീട് സമര്‍പ്പണം
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ‘ഇന്ദിരാജി സ്‌നേഹ ഭവനപദ്ധതി’ പ്രകാരം നിര്‍മാണം പൂര്‍ത്തിയായ മൂന്നാമത് വീട് സമര്‍പ്പിച്ചു. 93-ാമത് സൗദി ദേശീയ ദിനാഘോഷം, ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് വിതരണം എന്നിവയും നടന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങിളിലും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ സമര്‍പ്പണം പദ്ധതി കണ്‍വീനര്‍ മോഹന്‍ദാസ് വടകരയില്‍ നിന്ന് ഗ്ലോബല്‍ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ഭവന പദ്ധതികളുടെ വീഡിയോ പ്രദര്‍ശനവും നടന്നു. ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും […]














