‘പ്രവാസി’ ഓണാഘോഷം
റിയാദ്: ‘മാനുഷ്യരെല്ലാരും ഒന്ന് പോലെ’ എന്ന പ്രമേയത്തില്‍ പ്രവാസി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ ഓണാഘോഷവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. എക്‌സിറ്റ് 30ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ ഒലയ ഏരിയ പ്രസിഡന്റ് നിയാസ് അലി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി, സി.സി അംഗം സലിം മാഹി മുഖ്യാതിഥികളായിരുന്നു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധങ്ങള്‍ സൂക്ഷിക്കുവാനും വെറുപ്പിന്റെ സമകാലികാന്തരീക്ഷത്തെ ചെറുക്കുവാനും ആഘോഷങ്ങളും കൂടിച്ചേരലുകളും നിമിത്തമാകട്ടെ എന്ന് അവര്‍ ആശംസിച്ചു. ക്രിക്കറ്റ് ക്ലബ് […]














