ഇന്ത്യന്‍ യശസ്സ് ഉയര്‍ത്തിയ ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് റിയാദ് ടാക്കീസ്
റിയാദ്: ചന്ദ്രയാന്‍ ദൗത്യ വിജയവും ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നേട്ടവും ആഘോഷിച്ച് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. ഇന്ത്യക്ക് അഭിമാനത്തിന്റെ ചന്ദ്രഹാസം വിരിച്ച ചന്ദ്രയാന്‍-3ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഐഎസ്ആര്‍ഒക്കും ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍അപായ ഇന്ത്യയുടെ പ്രഗ്യാനന്ദക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ടാണ് ആഘോഷ രാവ് ഒരുക്കിയത്. സാംസ്‌കാരിക പരിപാടിയില്‍ റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീല്‍ ഷാ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സലാം പെരുമ്പാവൂര്‍ ആമുഖ പ്രഭാഷണം നടത്തി. അല്‍ മദീന ഓപ്പറേഷന്‍ […]














