കെ മുരളീധരന് എയര്‍പോര്‍ട്ടില്‍ സ്വീകരണം; ഈദ് വിത് എംജി ഇന്ന്
റിയാദ്: കെ മുരളീധരന്‍ എംപിക്ക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മുരളീധരന്‍ റിയാദിലെത്തിയത്. റാഫി കൊയിലാണ്ടി, നൗഫല്‍ സിറ്റിഫ്‌ളവര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഏപ്രില്‍ 28ന് വൈകീട്ട് 6ന് അല്‍ഹൈര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് പരിപാടി. എം ജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹ്മാന്‍ എന്നിവരും പങ്കെടുക്കും.














