വ്യാജ രേഖ ചമച്ചാല്‍ 5 വര്‍ഷം തടവ്
റിയാദ്: സൗദിയില്‍ ഇലക്‌ട്രോണിക് ഡോകുമെന്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ ലഭിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍. തടവ് ശിക്ഷക്കു പുറമെ 10 ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സൗദിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇ-ഡോകുമെന്റായി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്രിമമായി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പബ്‌ളിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തടവും പിഴയും ശിക്ഷക്ക് പുറമെ ഇ-രേഖകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്നും […]













