ദ്വിദിന മീഡിയോ കോണ്‍ഫറന്‍സ് റിയാദില്‍
റിയാദ്: സൗദി മീഡിയാ കോണ്‍ഫറന്‍സ് രണ്ടാം എഡിഷന്‍ ഈ മാസം റിയാദില്‍ നടക്കുമെന്ന് സംഘാടകര്‍. അന്താരാഷ്ട്ര രംഗത്ത് പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ ദ്വിദിന സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുമെന്നും സൗദി മീഡിയാ ഫോറം അറിയിച്ചു. ഫെബ്രുവരി 20, 21 തീയതികളില്‍ റിയാദ് ഹില്‍ട്ടന്‍ ഹോട്ടലിലാണ് സമ്മേളനത്തിന് വേദി ഒരുക്കിയിട്ടുളളത്. സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആരാണ് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നത്, ടെലിവിഷന്‍ രംഗത്തെ പുതു സാധ്യതകള്‍, റോബോട് ജേര്‍ണലിസം, നവ മാധ്യമങ്ങളും സാംസ്‌കാരിക വ്യതിയാനവും, ന്യൂസ് ഏജന്‍സികളുടെ […]














