‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുക്കും: മീഡിയാ ഫോറം
റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം പ്രസാധകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ഇതിന്റെ ഭാഗമായി ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളി അറിയിച്ചു. വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം ഉള്‍പ്പെടെയുളള പ്രസിദ്ധീകരണങ്ങള്‍ പ്രവാസി സമൂഹത്തെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനാണ് ചാലഞ്ചില്‍ പങ്കാളികളാകുന്നത്. മീഡിയാ ഫോറം ലൈബ്രറിയിലേക്ക് 500 റിയാലിന്റെ പുസ്തകങ്ങള്‍ വാങ്ങും. ഒക്‌ടോബര്‍ 5ന് വൈകീട്ട് 8.30ന് മീഡിയാ ഫോറം പ്രവര്‍ത്തകരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ പുസ്തക […]














