Sauditimesonline

aquarabia
ഖിദ്ദിയയില്‍ 'അക്വാറേബ്യ': പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക്

gulf

Damam, gulf, Jeddah, Riyad

‘രാജകൊട്ടാര’ത്തിലെ മലയാളി ചിത്രകാരിയുടെ പ്രദര്‍ശനം റിയാദ് എക്വസ്ടിക് ഗാലറിയില്‍ മാര്‍ച് 16 മുതല്‍

റിയാദ്: സൗദിയിലെ പ്രമുഖ ആര്‍ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം നടത്താന്‍ മലയാളി വനിതക്ക് അവസരം. തൃശൂര്‍ സ്വദേശി വിനി വേണുഗോപിലിനാണ് റിയാദിലെ എക്വസ്ടിക് ഗാലറിയില്‍ ചിത്ര പ്രദര്‍ശനത്തിന് ക്ഷണം ലഭിച്ചത്. ബ്രഷുകള്‍ ഇല്ലാതെ വിരലുകള്‍ ഉപയോഗിച്ചുളള ചിത്ര രചനാ ശൈലിയാണ് വിനി വേണുഗോപാലിന്റെ പ്രത്യേകത. മാര്‍ച് 16 മുതല്‍ ഏപ്രില്‍ 12 വരെ വൈകുന്നേരം 6.30 മുതല്‍ 8.30 വരെയാണ് പ്രദര്‍ശനം. റിയാദ് എക്വസ്ടിക് ഗാലറിയില്‍ ദി ട്രയംഫ് ഓഫ് ഫിംഗര്‍ പെയിന്റിംഗ്‌സ് എന്ന പേരില്‍ മൂന്ന് വിഭാഗങ്ങളിലാണ് […]

Damam, gulf, Jeddah, Riyad

കാലാവസ്ഥയില്‍ മാറ്റം: സൗദിയില്‍ പൊടിക്കാറ്റ്

റിയാദ്: സൗദി അറേബ്യയില്‍ അനുഭവപ്പെട്ട കനത്ത പൊടിക്കാറ്റ് വിവിധ സ്ഥലങ്ങളില്‍ കനത്ത നാശം വിതച്ചു. തലസ്ഥാനമായ റിയാദ് പ്രവിശ്യയില്‍ ആഞ്ഞു വീശിയ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. വടക്കന്‍ സൗദിയിലെ അറാര്‍, റഫ്ഹ, തുറൈഫ്, അല്‍ ഉവൈയ്കില എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ആഞ്ഞൂവീശിയ കാറ്റില്‍ ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ നിലംപതിച്ചു. പല സ്ഥലങ്ങളിംു വൈദ്യുതി ബന്ധം തകരാറിലായി. ഈത്തപ്പന ഉള്‍പ്പെടെ നിരവധി കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടവും സംഭവിച്ചു. വൈദ്യുതി പുനസ്ഥാപിച്ചുവരുന്നതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ഗതാഗത തടസ്സം

Damam, gulf, Jeddah, Riyad

അമേരിക്കന്‍ സമാധാന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഹൂതികള്‍

റിയാദ്: യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കയുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൂതികള്‍. സൗദി അറേബ്യയുടെയും ഐക്യരാഷ്ട്ര സഭയുടെയും കാഴ്ചപ്പാടുകളാണ് അമേരിക്കയും മുന്നോട്ടുവെക്കുന്നത്. നിര്‍ദ്ദേശങ്ങളില്‍ പുതുതായി ഒന്നുമില്ലെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍സലാം അല്‍മസിറ പറഞ്ഞു. അമേരിക്കന്‍ നിര്‍ദ്ദേശം വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാനോ ഉപരോധം പിന്‍വലിക്കാനോ സഹായിക്കില്ല. മാത്രമല്ല ഉപരോധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും ഹൂതി വക്താവ് പറഞ്ഞു. യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമത്തിന് സൗദി ഭരണ നേതൃത്വം പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ ലെന്‍ഡര്‍കിംഗ്

Damam, gulf, Jeddah, Riyad

ഡിജിറ്റല്‍ ഇഖാമ നിര്‍ബന്ധമില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഈ വര്‍ഷം ജനുവരി മുതലാണ് ഡിജിറ്റല്‍ ഇഖാമ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ് പോര്‍ട്ടലില്‍ നിന്ന് ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ ചെയ്യാന്‍ വിദേശ തൊഴിലാളികള്‍ക്ക് കഴിയും. മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഇഖമക്കും ഇതിന്റെ പ്രിന്റ് ഔട്ടും ഔദ്യോഗിക രേഖയാണ്. പൊലീസ് പരിശോധനയിലും ബാങ്കുകളിലും ഇതിന് സാധുത ഉണ്ടാകും. അഞ്ചു

Damam, gulf, Jeddah, Riyad

മെയ് 17 മുതല്‍ സൗദിയിലേക്ക് വിമാന സര്‍വീസ്; ഗാക സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് മെയ് 17ന് പൂര്‍ണമായും പുനരാംരംഭിക്കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിസിഎ) ഇതുസംബന്ധിച്ച സ്ഥിരീകരണം 2021 മാര്‍ച്ച് 10ന് പുറപ്പെടുവിച്ച 53544/4 സര്‍ക്കുലറില്‍ വ്യക്തമാക്കി. മെയ് 17 പുലര്‍ച്ചെ ഒരു മണി മുതല്‍ വ്യോമ ഗതാഗതം പൂര്‍ണമായി ആരംഭിക്കുമെന്നാണ് ജിസിഎ സര്‍ക്കുലര്‍. മാര്‍ച്ച് 31ന് വ്യോമ ഗതാഗതം പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ജനുവരി 12ന് 38453/4 സര്‍ക്കുലറും പുറപ്പെടുവിച്ചു. എന്നാല്‍ ജനിതക മാറ്റം

Damam, gulf, Jeddah, Riyad

ഹൂതി ഭീകരത ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ അക്രമണം: സൗദി മന്ത്രിസഭ

റിയാദ്: എണ്ണ എത്പ്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുളള ഹൂതി ഭീകരാക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ ആക്രമണമാണെന്ന് സൗദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഇറാന്‍ പിന്തുണയോടെ സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലകൊളളണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു. സൗദി അതിര്‍ത്തി ഗ്രാമങ്ങളിലേക്കും അരാംകോ എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും ഹൂതികള്‍ ഒരാഴ്ചക്കിടെ പല തവണ അക്രമണത്തിന് ശ്രമിച്ചിരുന്നു. റാസ്തനുര തുറമുഖം, ദഹ്‌റാനിലെ ജനവാസ കേന്ദ്രം എന്നിവ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സമുദ്ര

Damam, gulf, Jeddah, Riyad

സ്‌ക്രൂ ഡ്രൈവര്‍ കയ്യിലെടുക്കുന്നവര്‍ ‘മുഹന്തി’സാവില്ല

ഗള്‍ഫ് നാടുകളില്‍ സ്‌ക്രൂഡ്രൈവര്‍ കയ്യിലെടുക്കുന്നവരെയെല്ലാം ‘മുഹന്തിസ്’ എന്ന് വിളിച്ചിരുന്ന കാലമുണ്ടായിരുന്നു. അതായത് എഞ്ചിനീയര്‍ എന്ന്. ആ കാലമൊക്കെ കടന്നുപോയി. വ്യാജന്‍മാരായ എഞ്ചിനീയര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും തൊഴില്‍ വിപണിയില്‍ സ്ഥാനമില്ല. അത്തരക്കാരെ കണ്ടെത്താനും ഒഴിവാക്കാനും സൗദി അറേബ്യ നടപടി തുടങ്ങി. സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികള്‍ യോഗ്യതാ പരീക്ഷ പാസാകണം എന്ന പുതിയ ചട്ടം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട് ചെയ്യുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം. വിദേശകാര്യ

Damam, gulf, Jeddah, Riyad

സൗദി മുംബ കോണ്‍സുലേറ്റില്‍ വിസ സേവനം മാര്‍ച്ച 15ന് പുനരാരംഭിക്കും

റിയാദ്: സൗദി അറേബ്യയുടെ മുബൈ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കും. ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ മാജിദ് ഫഹദ് അല്‍ ദോസരി ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡിനെ തുടര്‍ന്ന് വ്യോമ ഗതാഗതം നിരോധിക്കുകയും കോണ്‍സുലേറ്റ് അടക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ സൗദിയിലെ റിക്രൂടിംഗ് മേഖലക്ക് പുതുജീവന്‍ നല്‍കുന്നതാണ് വിസ സേവനങ്ങള്‍ പുനരാരംഭിക്കാനുളള തീരുമാനം. ഇന്ത്യയില്‍ നിന്നു നേരിട്ടു വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ സൗദിയിലേക്ക് പുറപ്പെടുന്നവര്‍ നേരിട്ടു യാത്ര ചെയ്യാന്‍

Damam, gulf, Jeddah, Riyad

സ്ത്രീ നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യകത

റിയാദ്: പ്രവാസി സാംസ്‌ക്കാരിക വേദി റിയാദ് ഈസ്റ്റ മേഖല വനിതാ ദിനത്തില്‍ സ്ത്രീ നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രസിഡണ്ട് അഡ്വ. റെജി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നും സാമൂഹിക പുരോഗതിക്കനിവാര്യമായും സ്ത്രീ സമൂഹം നേതൃതലങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനം സംരംഭങ്ങളിലൂടെ എന്ന വിഷയത്തില്‍ സംസാരിച്ച നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷ(എന്‍ആര്‍എല്‍എം)ന്റെ് ഷംല ഷുക്കൂര്‍ സ്ത്രീ ശാക്തീകരണവും സാമൂഹിക വളര്‍ച്ചയും സംരംഭകത്വത്തിലൂടെ എങ്ങനെ സാധ്യമാക്കാം എന്ന് വിശദീകരിച്ചു. ആതുരശുശ്രൂഷ

Damam, gulf, Jeddah, Riyad

മൂഴിക്കല്‍ കോയക്ക് കെഎംസിസി യാത്രയപ്പ്

റിയാദ്: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മൂഴിക്കല്‍ കോയ എന്നറിയപ്പെടുന്ന അഹമ്മദ് കോയ പൊന്‍മണ്ണിലിന് റിയാദ് കെ എം സി സി കോഴിക്കോട് സിറ്റി കമ്മിറ്റി യാത്രയപ്പ് നല്‍കി. ടീമാ ബിസ്‌കറ്റ് കമ്പനി ജീവനക്കാരനും കോഴിക്കോട് സിറ്റി കെ എം സി സി ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെ എം സി സി ന്യൂ സനാഇയ്യ ഏരിയ ഭാരവാഹി, കോഴിക്കോട് ജില്ല പ്രവര്‍ത്തക സമിതി അംഗം,കലാകായിക-ജീവകാരുണ്യ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അഹമ്മദ് കോയ റിയാദ്

Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി.സി. ജി.കാര്‍ത്തികേയന്‍ അനുസ്മരണം

റിയാദ്: രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം കല, സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലുമൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയാണ് ജെ. കാര്‍ത്തികേയനെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ് എം എല്‍. എ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാര്‍കാട്, അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുംപാടം, സജി കായംകുളം, സലിം കളക്കര, യഹിയ കൊടുങ്ങലൂര്‍, ഷംനാദ്

Damam, gulf, Jeddah, Riyad

നെറികെട്ട രാഷ്ട്രീയക്കളി ബി ജെ പി അവസാനിപ്പിക്കണം: നവോദയ

റിയാദ്: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കേരള സര്‍ക്കാരിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് നവോദയ സാംസ്‌കാരിക വേദി. തെരഞ്ഞെടുപ്പില്‍ ജനം ഇതിനു ശക്തമായ മറുപടി നല്‍കും. കെട്ടിച്ചമച്ച കഥകളും വിവാദങ്ങളും സൃഷ്ടിച്ചു സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. എന്‍ ഡി എ മുന്നണിയിലെ ഘടകകക്ഷികളെപോലെ നെറികെട്ട രാഷ്ട്രീയമാണ് കസ്റ്റംസും ഇ ഡി യും മാസങ്ങളായി നടത്തിവരുന്നത്. അന്വേഷിക്കുന്ന കേസുകളില്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട

Damam, gulf, Jeddah, Riyad

കമ്പനിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെതിരായ കേസ് തീര്‍പ്പായി

ദമ്മാം: ജോലി ചെയ്യുന്നിടത്ത് ഈജിപ്ഷ്യന്‍ മാനേജരുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ പ്രതിയായ ഇന്ത്യക്കാരന്‍ നവയുഗം സാംസ്‌ക്കാരികവേദിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ജാവേദ് അഹമ്മദിന്റെ കേസ് രമ്യമായി പരിഹരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഫുഡ് ചെയിന്‍ കമ്പനി തുഗ്ബ ബ്രാഞ്ചില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരുകയായിരുന്നു ജാവേദ് അഹമ്മദ്. മാനേജരായ ഈജിപ്ഷ്യന്‍ പൗരന്‍ അനാവശ്യമായി വഴക്കു പറയുമായിരുന്നു. ഇയാളോടുള്ള പക തീര്‍ക്കാനായിരുന്നു വീഡിയോ. ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാന്‍ കാലാവധി കഴിഞ്ഞതും കേടായതുമായ

Damam, gulf, Jeddah, Riyad

തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രചാരണ പരിപാടികളുമായി കേളി

റിയാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കുമെന്ന് കേളി സാംസ്‌കാരിക വേദി. ഇതിനായി പ്രവാസ ലോകത്ത് പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോകകേരള സഭാംഗവുമായ കെപിഎം സാദിഖ്, സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ എന്നിവര്‍ അറിയിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് കേരളത്തിന്റെ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തിയത്. പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിനും നാടിന്റെ സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ തുടര്‍

Scroll to Top