മൊയ്തു വാഴക്കാടിന് യാത്രയയപ്പും ഷഹീന്‍ബാഗ് ഐക്യദാര്‍ഢ്യവും
റിയാദ്: നാല് പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന എം.പി. മൊയ്തു നാട്ടിലേക്ക് മടങ്ങുന്നു. കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി യാത്രയയപ്പും ഷഹീന്‍ബാഗ് ഐക്യദാര്‍ഢ്യ സമ്മേളനവും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി ആദ്യകാല സഹപ്രവര്‍ത്തകന്‍ കൂടിയായ എം പി മൊയ്തുവിടെ പ്രവാസികള്‍ക്കിടയിലും സംഘടനയിലും ചെയ്ത സ്തുത്യര്‍ഹമായ സംഭാവനകള്‍ എടുത്തു […]














