അഷ്‌റഫ് താമരശേരിക്കും പ്രിയ അച്ചുവിനും ‘നന്മ’ പുരസ്‌കാരം
റിയാദ്: പ്രവാസി കൂട്ടായ്മ നന്മ കരുനാഗപ്പള്ളി ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നു. യുഎഇ കേന്ദ്രമായി ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ ജന്മനാട്ടിലെത്തിക്കാന്‍ നേതൃത്വം നില്ക്കുന്ന ‘പരേതരുടെ കൂട്ടുകാരന്‍’ അഷ്‌റഫ് താമരശ്ശേരിയ്ക്ക് നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം സമ്മാനിക്കും. സ്വന്തം അനാരോഗ്യം വക വെയ്ക്കാതെ ആലംബഹീനരായ രോഗികള്‍ക്കുവേണ്ടി കേരളത്തിലുടനീളം സൗജന്യമായി ഗാനമേളകള്‍ നടത്തുന്ന യുവഗായിക ‘കനിവിന്റെ വാനമ്പാടി’ പ്രിയ അച്ചുവിന് നന്മ ഹ്യൂമാനിറ്റി യൂത്ത് ഐക്കണ്‍ പുരസ്‌കാരംം ആദരിക്കുമെന്ന് സംഘാടകര്‍ […]














